Friday 8 December 2017

ക്രിസ്തീയരേ, ഇതിലെ ഇതിലെ ...

'ക്രിസ്തീയരും' [ക്രിസ്തുവിൽ ആയിരിക്കുന്നവർ] ' ക്രിസ്ത്യാനികളും' [ക്രിസ്തുവിനെ എന്നും ഹനിക്കുന്നവർ] തമ്മിൽ കടലും കടലാടിയും പോലെ അകലത്തിലായ ഈ കലികാലത്തിൽ, ഞാൻ ക്രിസ്തീയരെ മാത്രം തേടിയലയുന്ന, അവരെമാത്രം ''കുടലിൽ കൂടാൻ'' മാടിവിളിക്കുന്ന ഒരു മനമാണ് ! 

പ്രാർത്ഥിക്കാൻ പള്ളിയിൽ പോകാത്ത,  വഴിയിൽ കാണുന്ന കത്തനാരെയൊക്കെ  ''അച്ചോ അച്ചോ'' എന്ന് വിളിച്ചു, കർത്താവിനെ നിന്ദിക്കാത്തവൻ ''ക്രിസ്തീയനാണ്'' ! എന്നാൽ ക്രിസ്തുവിന്റെ ഒന്നാം കല്പന [വി മത്തായി ആറിന്റെ അഞ്ചു] കാലുകൊണ്ട് തട്ടിക്കളഞ്ഞിട്ടു പള്ളിയിൽ പോകുന്ന ഇരുകാലിയാടുകളോ ,അവരാണ് ''ക്രിസ്ത്യാനികൾ''!

 ''ഭൂമിയിൽ നിങ്ങൾ ആരെയും പിതാവേ, എന്ന് വിൽക്കരുതെന്ന്'' ക്രിസ്തുവിന്റെ രണ്ടാം കല്പന  [വി മത്തായി ഇരുപത്തിമൂന്നിന്റെ ഒൻപതു]  കാറ്റത്തു തൂറ്റിയവരാണ്, കത്തനാരെ കണ്ടാൽ മുട്ടു വിറച്ചു ''അച്ചോ കച്ചോ'' എന്ന് വിളിച്ചു ''ആമ്മേൻ'' കരയുന്ന, മനനമില്ലാത്ത ആടുകളെന്ന ''ക്രിസ്ത്യാനികൾ''!

ക്രിസ്തുവിനെ അനുസരിച്ചനുകരിക്കുന്നവൻ ''ക്രിസ്തീയൻ '' എന്ന് കാലത്തോളം വിളിക്കപ്പെടും ! എന്നാൽ ക്രിസ്തുവിനെ ഹനിച്ച പൗരോഹിത്യത്തെ/ പാസ്റ്റർമോൻമാരെ അനുസരിച്ചടിമകളായവർ ''ക്രിസ്ത്യാനികളെന്ന പള്ളിയിലെ ഇരുകാലിയാടുകൾ'' എന്നും കാലമാകെ വിളിക്കപ്പെടും !

പള്ളിപരീശരെയും പള്ളിദാദാക്കളെയും കണ്ടാൽ  ''പോയി പണിയെടുത്തു ജീവിക്കടാ"എന്ന് അവരോടു പറഞ്ഞിട്ട് , '''നിത്യജീവൻ പ്രാപിക്കാൻ  ''നല്ലസമരായാനാകുന്നവൻ '' ക്രിസ്തീയൻ' എന്ന് കാലം മഹത്വപ്പെടുത്തും ! എന്നാൽ പള്ളിക്കു സ്വർണ്ണക്കൊടിമരം കൊടുക്കുന്ന / കത്തനാരുടെ കീശ കാശുകൊണ്ട്  നിറയ്ക്കുന്ന അച്ചായപുങ്കനെ ''ക്രിസ്ത്യാനി'' എന്ന് വിളിച്ചപമാനിക്കും, അവനെ കാലൻ ചെയ്യുന്നതുവരെ ! സിറിയായിലാണെങ്കിൽ കഴുത്തിൽ കത്തി ഉറപ്പു!  

എന്റെ പ്രീയ ക്രിസ്ത്യാനി, നീ ഇന്ത്യെങ്കുലും ക്രിസ്തുവിനെ അറിയാൻ,അവനെ അനുസരിക്കാൻ അവനെമാത്രം അനുകരിക്കാൻ മനസാകു.. വിവേകിയാകൂ ... മരണമെത്താറായില്ലെ?! അങ്ങനെ ഈ ലോകം സ്വർഗമാകട്ടെ ക്രിസ്തുവിന്റെ '' സ്നേഹമെന്ന കൂടാരത്തിൽ''!  ഒരു പാട്ടു മൂളട്ടെ..   

ക്രിസ്തീയനല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ,
ക്രിസ്തീയനല്ല നീ പെന്തക്കോസേ !
സീ എസ് ഐ ആണവന്‍ മേലേലെ ചാക്കോച്ചന്‍ ,
റീത്തിലും ''റീത്തെന്റെ'' മൂത്ത ജേഷ്ടന്‍!

മൂലേചാലിലെ ജോസു കത്തോലിക്കന്‍, 
ഏതിനമോ സീറോ ലത്തീനാണോ ? +
റോമന്‍, ദളിദരോ, ശാബതുകാരനോ 
മേന്പടിക്കില്ല ക്രിസ്തീയനെങ്ങും! 

"ക്രിസ്തുവിന്‍ വാക്കും പഴംചക്കുപോലായി!"
പാതിരി / പാസ്ടറുമോൻ നാടുവാണാ -- 
"നിന്റെ രാജ്യം "എന്ന സങ്കല്പമില്ലാതായ് ,
"എന്റെ രാജ്യം" വരാന്‍ മോഹമേറി...

പ്രാര്‍ഥനായക്ജ്ഞങ്ങള്‍,കൂദാശകച്ചേരി 
മത്സരഭാഷണ ഘോഷങ്ങലാല്‍ 
മണ്ണിതും വിണ്ണും മനവും കലുഷമായ് 
മണ്ണില്‍ മനുഷ്യരും തെല്ലോളമായ്.!  samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.