Wednesday 29 November 2017

മനക്കണ്ണു തുറക്കാത്ത രാഷ്ട്രീയ ദൈവങ്ങളേ,
ആധാറുമായി ബാങ്കും ഫോണും റേഷനും ജനരോഷവും 'ലിങ്ക്' ചെയ്ത     നിങ്ങളുടെ ഭരണനയങ്ങളെ രാഷ്ട്രീയ നേട്ടങ്ങളായോ കോട്ടങ്ങളായോ കാലം വിലയിരുത്തും മുൻപേ, മനുഷ്യമനസുകളെ ''ഭഗവത് ഗീത'' യുമായി ഒന്ന് 'ലിങ്ക്' ചെയ്യുവാൻ, വ്യാസന്റെ നാമത്തിൽ  ക്രിഷ്ണന്റെയും ക്രിസ്തുവിനെയും നാമങ്ങളിൽ ഞാൻ നിങ്ങളോടു പ്രാർത്ഥിക്കുന്നു!

''ഗീത'' ഒരു മതഗ്രന്ഥമല്ല! പിന്നയോ അതൊരു മനസിന്റെ /ആത്മാവിന്റെ വിശകലന രചനയാണെന്നു നിങ്ങൾക്കിനിയും അറിയാതെപോയതു, നിങ്ങൾ 'ഗീത' ഇന്നയോളം പഠിക്കാത്തത് കൊണ്ടാണ് / 'ഗീത' പാടാത്തതു കൊണ്ടുമാണ്! ഓരോ ഭാരതീയനും 'ഹൈസ്കൂൾ' പഠനം പൂർത്തീകരിക്കുന്നതോടൊപ്പം ''ഭഗവത് ഗീതയും'' പഠിച്ചിരിക്കണം എന്ന നിയമം നിങ്ങൾ ഉണ്ടാക്കിയാൽ, ഇന്നത്തെ ഈ രാഷ്ട്രീയ, മത കൊലയാളികൾ ഭാരതത്തിൽ താനേ ഇല്ലാതെയാകും നിശ്ചയം! 

ലോകമാകെ വികസിത രാജ്യങ്ങളിൽ സ്കൂളുകളിലെ രാവിലത്തെ പ്രാർത്ഥനാഗീതം 'ഭഗവത് ഗീത' ആയി മാറിയിട്ടും , ഇങ്ങു നമ്മുടെ കേരളത്തിലെ പള്ളികളിൽ കുർബാനയ്ക്കു മുൻപായി ഗീതാപാരായണം ശീലമാക്കിയ ഈ കാലത്തും, നിങ്ങളെന്തേ ഇനിയും ''കണ്ണ് തുറക്കാത്ത ദൈവങ്ങളായി'' നിയനങ്ങളുടെ കുരുക്കിൽ ജനത്തെ 'ലിങ്ക്' ചെയ്യാൻ, മനഃസാക്ഷിയില്ലാതെ ഇങ്ങനെ രാഷ്ട്രീയമലക്കം മറിയുന്നു?! 

പണ്ടുപണ്ടേ ''ലോകാ സമസ്താ സുഖിനോ ഭാവന്തൂ'' എന്ന്  ഭാരതം  പാടിയപ്പോൾ  "കണ്ണിനു പകരം കണ്ണ്, കാലിനു പകരം കാലു " എന്ന യഹൂദന്റെ പ്രാകൃതമായ ''അന്യായ പ്രമാണത്തെ'' ഗീത പഠിച്ച ക്രിസ്തു തല്ലിയുടച്ചതും , മോശ നിങ്ങൾക്കീ ''അന്യായ പ്രമാണത്തെ'' തന്നത് നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രെ! , പകരം ഞാനോ നിങ്ങൾക്ക് പുതിയൊരു നിയമം തരുന്നു '' എന്ന് കല്പിച്ചതും,  ''അയക്കാരനെ നിന്നെപ്പോലെ തന്നെ നീ സ്നേഹിക്കൂ'' എന്ന് യഹൂദരെ അന്ന് പഠിപ്പിച്ചതും നാം പഠിക്കേണ്ടതല്ലയോ? 

യഹൂദ മതത്തിന്റെ കൈവഴികളായി പിരിഞ്ഞു ലോകം കയ്യാളുന്ന ഇന്നത്തെയീ കൊലയാളി മതങ്ങളുടെ അന്ധകാരാത്മീയത അടിമകളാക്കിയ മനുഷ്യമനസുകളിൽ ഇനിയെങ്കിലും ''''പ്രജ്ഞാന പ്രകാശം പരത്തുവാൻ ''ഗീത'' മാനവരാശിക്കൊരു വഴിപ്പാട്ടാകണം!
ഭാരതത്തിലെ ഓരോ ആരാധനാലയങ്ങളിലും അവരവരുടെ ആരാധന തുടങ്ങും മുൻപേ 'ഗീതാപാരായണ പഠനം' നിയമം മൂലം നടപ്പാക്കിയാൽ, ഭാരതമാണ് സ്വർഗം //കേരളമാണ് ദൈവത്തിന്റെ സ്വന്തം നാട്! 

പച്ചമാങ്ങയിലുള്ള പുളിപ്പ് മാങ്ങാ പഴുക്കുമ്പോൾ താനേ മധുരമായി മാറുന്നതുപോലെ, ഇന്നത്തെ കൊലയാളിമതങ്ങളെല്ലാം നാളെ മധുരിക്കുന്ന മതങ്ങളായി മാറും ഗീയതയിൽ മതങ്ങൾ അധിഷ്തിതമായാൽ .. ഇത്  സത്യം സത്യം.സത്യം  samuelkoodal   

No comments:

Post a Comment

Note: only a member of this blog may post a comment.