Monday 6 November 2017

''കല്ലുകൾ ആർക്കും''

കോളാമ്പിയിൽ പാൽപായസം വിളമ്പാറില്ല ;തോട്ടികൾ സദ്യ വിളമ്പാറുമില്ല ! 
ആഭാസന്മാരായ പൗരോഹിത്യത്തെ പൗരോഹിത്യമേല്കോയ്മ ഒരുനാളും ശിക്ഷിക്കുകയില്ല എന്ന് കണ്ടറിഞ്ഞ നാം ,[''ആടുകളെന്നു'' ഇത്രയുംകാലം പൗരോഹിത്യത്താൽ അവമതിക്കപ്പെട്ട ''ഇരുകാലികൾ'' നമ്മൾ] ഇനിയും ഈ നീചപൗരോഹിത്യത്തെ ബഹിഷ്കരിക്കുക രക്ഷയ്ക്കായുള്ള ഏക പരിഹാരം ! അവരുടെ കൂദാശാ കുര്ബാനകൾ നാം കാണാതിരിക്കുക /കേൾക്കാതിരിക്കുക /സ്വീകരിക്കാതിരിക്കുക ! കത്തനാരെ പള്ളികളിനിന്നും മെത്രാനെ ഭദ്രാസനത്തിൽനിന്നും ഓടിക്കുകൾ! കുരുത്തോലയ്ക്കു പകരം നാഥന്റെ ആ പഴ ചാട്ടവാർ നാമും കൈകളിലേന്തി പള്ളിയിൽ പോയി അതിനെ ശുദ്ധീകരിക്കുക!    

കഴുതപ്പുറത്തിരുന്നു ''കല്ലുകൾ ആർക്കും'' എന്നരുളിയോൻ സാക്ഷി!

കാമവെറിമൂത്ത പുരോഹിതരുടെ ളോഹയും തലപ്പാവും അംശവടിയും അഗ്നിക്ക് കൊടുത്തില്ലെങ്കിൽ കാലം അവരുടെമേൽ കല്ലുമഴ പെയ്യിക്കും!''കല്ലുകൾ ആർക്കും'' .....
കത്തോലിക്കാ പൗരോഹിത്യ രതിവൈക്രിതങ്ങൾ മറ്റിതര അച്ചായാ സഭകളിലേക്കും പടർന്നു പിടിക്കുന്നത് തടയാൻ, അവരെപ്പോലെ കൂടുതൽ മണവാട്ടിമാരെ ഉണ്ടക്കലോ, കുറ്റവാളിയ്‌ക്കൊരു സ്ഥലമാറ്റമോ അല്ല ശാശ്വതമായ പരിഹാരം; അവരെ സ്ഥാനഭ്രഷ്ടാക്കുക തന്നെയാണേക വഴി! അമേരിക്കയിൽ നാറിയ മെത്രാനെ ആലപ്പുഴയെ ആക്ഷേപിക്കാൻ മാവേലിക്കരയിലേയ്ക്കും ,കോട്ടയത്തുനിന്നും പിഴച്ച പാതിരിയെ ആലപ്പുഴ ചേന്നങ്കേരി പള്ളിയിലേയ്ക്കോ വീണ്ടും വിശ്വാസിയെന്ന ഇരുകാലിയാടിനെ പീഡിപ്പിക്കാൻ സ്ഥലമാറ്റം കൊടുക്കുന്ന പ്രവണത ആകാശത്തിലെ ''ദേവലോകത്തെ'' ബാവാ നിർത്തലാക്കണം ! ''അല്ലാഞ്ഞാൽ കല്ലുകൾ ആർക്കും'' ! 

മൊറ്റൊരുപാധി :-യൂറോപ്പിലേയ്ക്കെങ്ങാനും ഇതിയാനു  'ട്രാൻഫർ' കൊടുത്താൽ മതി ! ഡെന്മാർക്കിലെ കോപ്പന്ഹേഗന് ബീച്ചിൽ ആയിരക്കണക്കിന് ''ഏദന്തോട്ട നിവാസികളെ'' ഇലകൊണ്ട് മറയ്ക്കുംമുമ്പേയുള്ള  'ഫോമിൽ'  പാതിരിക്കു കൺകുളിരെ പാർക്കലാം ! കുര്ബാനതകസാ വായിക്കുമ്പോഴും അതുതന്നെയോർത്തു ആനന്ദിക്കാം ...കൂദാശ എത്ര മനോഹരമേ..  samuelkoodal




Show more react

No comments:

Post a Comment

Note: only a member of this blog may post a comment.