Wednesday 27 December 2017

ശ്രീ .ജോസഫ് പുലിക്കുന്നേൽ !

''മൃതി നീ ചതിച്ചാലും ഞങ്ങളെന്നെന്നും കാണും 
ഓർമ്മതൻ ചില്ലിൽകൂടാ സ്നിഗ്ദ്ധ ഗംഭീര രൂപം!''
ശ്രീ .ജോസഫ് പുലിക്കുന്നേലിനു മരണമില്ല ! കാരണം നാസറായനു  ശേഷം കത്തനാരന്മാരെ ശപിച്ച ഏക [മലയാളി ]അദ്ദേഹമാണ്!
''നിങ്ങളോ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കിതീർത്ത്  "എന്ന് പൗരോഹിത്യത്തിന്റെ മുഖത്തുനോക്കി പറഞ്ഞവൻ ക്രിസ്തുവും ശ്രീ .ജോസഫ് പുലിക്കുന്നേലും [കേരളീയൻ} അല്ലാതെ മറ്റൊരുവനുമില്ല!അലക്സൻഡർ ദി ഗ്രെയ്റ്റ്നെപ്പോലെ പിടിച്ചടക്കുക ,ആരെക്കൊന്നാലും ആയിരങ്ങളെകൊന്നാലും എല്ലാം കാൽകീഴിലാക്കുക എന്ന സാമ്രാജ്യ മോഹികളായ ആർത്തിമൂത്ത കത്തോലിക്കാ പൗരോഹിത്യത്തെ എതിർത്ത ഒറ്റയാൾ പട്ടാളക്കാരൻ ശ്രീ .ജോസഫ് പുലിക്കുന്നേൽ അല്ലാതെ വേറൊരാളുണ്ടോ മലന്കരയിൽ ക്രിസ്തുവിന്റെ കരാളറിഞ്ഞ അനുയായിയായി ?

ഏതു സാത്താൻ മരിച്ചാലും ''അവനെ സ്വർഗത്തിൽ ദൈവത്തിന്റെ വലതുഭാഗത്ത് ഇരുത്താൻ'' ജല്പനം ചെയ്യുന്ന പാതിരിയുടെ പറിഞ്ഞ കൂദാശ ഇല്ലാതെ സഹധര്മിണിയെ പഞ്ചഭൂതങ്ങൾക്കു ദാനംചെയ്തു അവിടെ തന്നെ അലിഞ്ഞുചേരാൻ "മരണമേ,നിനക്ക് പുലർകാല വന്ദനം" എന്ന് ജപിച്ചിരുന്ന ശ്രീ .ജോസഫ് പുലിക്കുന്നേൽ മരിച്ചെന്നോ ഇല്ല; അദ്ദേഹം എന്നിൽ ജീവിക്കുന്നു ക്രിസ്തുവിനൊപ്പം !

എന്റെ  'അപ്രിയയാഗങ്ങൾ 'എന്ന കവിതാ സമാഹാരത്തിനു അവതാരിക എഴുതിത്തന്നു അതിനെ ലോകത്തിനു പ്രകാശനം ചെയത ആ കൈകൾ ചുംബിച്ചുകൊണ്ട്
 ''വിറയ്ക്കുംകരൾക്കയ്യാൽ   നെയ്ത്തിരി കൊളുത്തട്ടെ മരിച്ചുംജീവിക്കുന്നെൻ സാറിന്റെ കുടീരത്തിൽ''

മുജ്ജന്മ ശത്രുക്കൾ മക്കളായി പിറന്ന ദുഖത്തോടെ ജീവിതം മുഴുവൻ ചിന്തിച്ചും ചിരിച്ചും കഴിച്ച ധന്യൻ നീ! ഗുരുവേ നമ:  samuelkoodal 

No comments:

Post a Comment

Note: only a member of this blog may post a comment.