Saturday 9 December 2017

പാപിയായ കത്തനാരെ പാപമില്ലാത്ത മെത്രാൻ കല്ലെറിയട്ടെ!

''നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ'' എന്ന് വ്യഭിചാരിണിയെ കാണിച്ചുകൊണ്ട് നാസറായന്റെ നാവിലൂറിയ നീതിബോധം, സഭയ്ക്കും സഭാമക്കളെന്ന പാപികളായ   ഇരുകാലിയാടുകൾക്കും തോന്നിയാൽ മതി,  കാര്യം ഭേഷ്! 

മെത്രാനായാലും വ്യഭിചാരിയോസന്മാരെ ളോഹയൂരിവാങ്ങിച്ചു വീട്ടിൽ പണിയെടുക്കാൻ പറഞ്ഞയക്കേണ്ടതിനു പകരം, വെറുമൊരു സ്ഥലമാറ്റം കൊടുത്ത് താലോലിക്കുന്ന നീതികെട്ട സഭയെ നിനക്കു ഹാ കഷ്ടം ! പരിശുദ്ധാത്മാവിനാൽ ആവാഹിക്കപ്പെട്ട പട്ടംധരിച്ച മെത്രാനെ വ്യഭിചാരത്തിൽ phd ടോക്‌റേറ്റ എടുക്കുന്ന സഭയിലെന്തു പട്ടംകൊട /കൂദാശ/ മൂറോൻ / മാമോദീസാ/ കുമ്പസാരം/ കുർബാന / ആൻഡ് സ്വർഗത്തിലേക്കുള്ള ചത്തവരുടെ പ്രൊമോഷൺ !? ഒക്കെ തട്ടിപ്പു ! നല്ല ബിടീഷ് തട്ടിപ്പല്ല, റോമൻ തട്ടിപ്പു ! അവിടാണല്ലോ ഈ സഭ ഗർഭംധരിച്ചതു! അല്ലാതെ ബെത്ലഹേമിലെ പശുത്തൊഴുത്തിലോ കാല്വരിയിലോ അല്ലേയല്ല! 

വ്യഭിചാരികളായ സകല മെത്രാൻമോൻമാരെയും ഉടൻ വാരിയെടുത്തു ളോഹയൂരി നമ്മുടെ സഭ മാതൃക കാണിച്ചാൽ, മേലിൽ ഒരു കത്തനാരും പെണ്ണിന്റ മാറിൽ  പിടിച്ചുകൊണ്ടു കുമ്പസാരിപ്പിക്കില്ല! എന്നാൽ പള്ളിയിലെ പെണ്ണിന്റെ തിരക്കും കുറയും // കുടുംബങ്ങൾ താനേ നല്ലതാകും! ബ്രിവറേജിന്‌ നഷ്ടം ....  samuelkooda

Pvsamuel Koodal Koodal
46 mins · 
ഓർത്തോഡോക്സ് സഭയിലെ വൈദീകനെയും വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെയും നാട്ടിൽ കാണാനില്ല.
KERALA
By Crimevartha@Gmail.Com Last updated Dec 8, 2017
0
Share
കൊല്ലം:വിശ്വാമിത്ര മഹർഷിയുടെ തപസ്സിളക്കിയ മേനക യെപോലെ മറ്റൊരു മേനക കൊട്ടാരക്കരയിലെ ആശ്രമത്തിലുള്ള സന്യാസിയായ വൈദീകന്റെ തപസ്സിളക്കി.ഇപ്പോൾ വൈദീകനെയും വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെയും നാട്ടിൽ കാണാനില്ല.കൊട്ടാരക്കരക്കു സമീപം ചെങ്ങമനാട് ബെത്‌ലഹേം ആശ്രമവാസിയും മലങ്കര ഓർത്തഡോക്സ് കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ യുവ വൈദീകനും,അലക്കുഴി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ:തോമസ് പി ചെറിയാനെയും തൊട്ടടുത്ത് തന്നെയുള്ള പട്ടാഴി സ്വദേശിയായ യുവതിയെയുമാണ് കാണാതായത്.കൂടൽ ഇഞ്ചപ്പാറ സ്വദേശിയായ തോമസ് പി ചെറിയാൻ വളരെ ചെറുപ്പത്തിൽ തന്നെ ആശ്രമത്തിൽ ചേർന്നതാണ്.ആശ്രമത്തിൽ നിന്നാണ് പഠിച്ചതും വളർന്നതും.വിവാഹ ജീവിതം ഒഴിവാക്കി ഒരു സന്യാസി ആയിത്തന്നെ വൈദീകനായി ആശ്രമത്തിൽ കഴിഞ്ഞു വന്ന തോമസ് പി ചെറിയാന് വേണമെങ്കിൽ വൈദീകനാകുന്നതിനു മുൻപ് ആശ്രമത്തിൽ നിന്നും ചാടി വീട്ടിൽപോയി കല്യാണം കഴിച്ചു കുടുംബമായി കഴിയുമായിരുന്നു.അങ്ങനെ ആശ്രമത്തിൽ നിന്നും ചാടിപ്പോയി വിവാഹം കഴിച്ചു വൈദീകനായി സുവിശേഷ വേലചെയ്യുന്ന പലരുമുണ്ട്.പക്ഷെ ഓർത്തഡോക്സ് പാരമ്പര്യമനുസരിച്ചു വൈദീക പട്ടം യേറ്റത്തിന് ശേഷം ആരും കല്യാണം കഴിക്കാനൊക്കില്ല.അങ്ങനെയുള്ളവരെ സഭയിൽ നിന്നും പുറത്താക്കും.ഇവിടെ സംഭവിച്ചത് ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിൽ അപൂർവമാണ്.ഏകദേശം നാല്പതു വാസു പ്രായം വരുന്ന ഫാ:തോമസ് പി ചെറിയാനും ഈ യുവതിയും ഒരുമിച്ചു സഭയുടെ തന്നെ കൊട്ടാരക്കരയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജൊലിചെയ്തിരുന്നു.അവിടെ അച്ഛൻ സ്ഥാപനത്തിന്റെ ചുമതലക്കാരനും യുവതി ഓഫീസിലുമായിരുന്നു.അവിടെവച്ചു തന്നെ അച്ഛൻ യുവതിക്ക് രഹസ്യ കുമ്പസാരവും കുർബാനയും കൊടുത്തിരുന്നു വെന്നാണ് പറയപ്പെടുന്നത്.സ്ഥാപനത്തിലെ ഇവരുടെ ചുറ്റിക്കളി അറിഞ്ഞിട്ടാകണം ഇവരെ രണ്ടുപേരയെയും സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.യുവതി വിവാഹിതയാണെങ്കിലും ഭർത്താവുമായി പിണങ്ങി രണ്ടു കുട്ടികളുമായി സ്വന്തം വീടായ പട്ടാഴിയിൽ താമസിക്കുകയായിരുന്നു.ഇവരെ കാണാതാകുന്നതിനു മുൻപത്തെ ഞായറാഴ്ച അലക്കുഴി പള്ളിയിൽ കുർബാന കഴിഞ്ഞു വൈദീകന്റെ വിശ്രമ മുറിയിൽ ഇവർ രണ്ടുപേരും മാത്രം വിശ്രമിച്ചിരുന്നു.ഇത് കണ്ടുകൊണ്ടു വന്ന പള്ളിയിലെ ഒരു മുതിർന്ന അമ്മച്ചി അച്ഛനുമായി സംസാരിച്ചു ഉടക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഫാ:തോമസ് പി ചെറിയാൻ സഭയുടെ ചുമതലയിൽ നിന്നും മൂന്നു മാസത്തെ അവധി വാങ്ങിയാണ് മുങ്ങിയത്.മസ്കറ്റിൽ പോവുകയാണെന്നും പറഞ്ഞാണ് ഭദ്രാസനത്തിൽ നിന്നും അവധി എടുത്തത്.എന്നാൽ മസ്ക്കറ്റിലെ പള്ളിയിൽ ഇദ്ദേഹം ഇതുവരെ ചെന്നിട്ടില്ല.ഒരു വൈദീകൻ ഏതു രാജ്യത്തു ചെന്നാലും ഞായറാഴ്ചകളിൽ ഗൾഫിലാണെങ്കിൽ വെള്ളിയാഴ്ചകളിലും പള്ളിയിൽ പോകാതിരിക്കില്ല.ഏതായാലും മൂന്നു മാസത്തെ അവതിയിലാണല്ലോ പോയത്.ഇപ്പോൾ മൂന്നാഴ്ച കഴിഞ്ഞു.എവിടെയാണെന്ന് ആർക്കും ഒരറിവുമില്ല.യുവതിയുടെ കുട്ടികളെ സ്വന്തം വീട്ടിൽ ആക്കിയിട്ടാണ് പോയിട്ടുള്ളത്.ഓർത്തഡോക്സ് സഭക്ക് തന്നെ നാണക്കേടായ ഈ സംഭവം ഒതുക്കി തീർക്കാൻ ആശ്രമത്തിലെ മറ്റു വൈദീകർ ശ്രമിക്കുന്നു.ഈ യുവതി ജോലി ചെയ്തിരുന്ന സഭയുടെ സ്ഥാപനത്തിൽ നേരത്തെ ചുമതലയുണ്ടായിരുന്ന ആശ്രമത്തിലെ തന്നെ മറ്റൊരു വൈദീകനുമായും അടുപ്പമുണ്ടായിരുന്നുവെന്നും പറഞ്ഞു കേൾക്കുന്നു.ആ വൈദീകന്റെ കയ്യിൽ നിന്നാണ് ഫാ:തോമസ് പി ചെറിയാനിലേക്കെത്തിയത്.ഇവരെ കണ്ടെത്താനുള്ള ശ്രെമത്തിലാണ് സഭ വിശ്വാസികളും നേതൃത്ത്വും ...

No comments:

Post a Comment

Note: only a member of this blog may post a comment.