Sunday 14 January 2018

'മകരവിളക്ക്'' തെളിഞ്ഞതുപോലെ ഇന്നെൻറെ മനസും തെളിഞ്ഞു !
രാവിലെ 'ഐഫോൺ' നിറയെ ദൈവവമില്ലാത്ത പൗരോഹിത്യസഭകൾ ലോകമാകെ തകരുന്നതിന്റെ അഞ്ചു ''ന്യൂസ് ചാനൽ'' വാർത്തകൾ ! ഞാനും മീഡിയാകളിലൂടെ എന്റെ സുവിശേഷഘോഷണ ഭാഗമായി ഇതാ ലോകമേ, നിന്റെ [കണ്ണടച്ചിരുട്ടാക്കുന്ന] കണ്ണ് തുറപ്പിക്കാനിതു കുറിക്കുന്നു! നീ കുരുടനായി മരിക്കാനാണ് നിന്റെ യോഗമെങ്കിൽ നീ കണ്ണ് തുറക്കരുതേ // ഇത് നീ വായിക്കരുതേ.. ''തലേലെഴുത്തമക്കി ചുരച്ചാൽ മായില്ല'', കേട്ടിട്ടുണ്ട് !
ഫ്രാൻസിസ് മാർപ്പാപ്പ നാണക്കേടുകാരണമോ /കലിമൂത്ത പൗരോഹിത്യമൊരുക്കുന്ന കൊലച്ചതി മരണഭീതിയാലോ രാജിക്കൊരുങ്ങുന്നു! ജർമ്മനയിൽ തന്നെ ലക്ഷങ്ങൾ കത്തോലിക്കാ സഭ ബഹിഷ്‌ക്കരിക്കുന്നു! ''ആമ്മേൻ'' ''കുറിയേലായിസോൻ'' '' ഹല്ലെലുയ്യ" ''ബാറയ്ക്കുമോർ'' എന്നീ പേരുകളിൽ എക്സ് കന്യാസ്ത്രീകളും കത്തനാര്മാരും, പുണ്യമുള്ള ളോഹകളുടെ പരിശുദ്ധ വ്യഭിചാരക്കഥകൾ പുസ്തകങ്ങളാക്കി ജനത്തിനു
കൂടാശകുർബാന കൊടുക്കുന്നു! ആകെക്കൂടി ബഹുകേമമായി കർത്താവിനു! ഒരു അചായകുടുംബത്തിൽ ജനിക്കാനിടയായതിൽ ഞാനും വിലപിക്കുന്നതു! പള്ളിയെ ''കള്ളന്മാരുടെ ഗുഹ''എന്ന് ശപിച്ച കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ ഹല്ലെലുയ്യ....

പള്ളിവിട്ടോടുന്നവരേ, ശവദാഹം സ്വന്തം വീട്ടുവളപ്പിൽ നടത്തി ,ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ മാതൃക നിങ്ങളും സ്വീകരിപ്പീൻ ! കത്തനാര് പോയി മറ്റു പണിയെടുക്കട്ടെ! ബംഗാളികളേ, ഗോബാക്ക്... ''ജ്ഞാനസ്നാനം അഥവാ മാമോദീസ'' എന്നത് മൂറോൻ പൂശാലല്ല! ആറ്റിൽ മലർത്തി മുക്കലുമല്ല! ആത്മജ്ഞാനത്തിൽ മനസിനെ മുക്കുകയാണ് മാളോരേ ! അതിനു ''ഭഗവത് ഗീത'' തന്നെ ഏകശരണം! മനുഷ്യനാകാൻ മാമോദീസാ വേണ്ടാ // കല്യാണം സർക്കാരറിഞ്ഞു മതി ! കൂദാശ വേണ്ടാ മക്കളുണ്ടാകാൻ, പരസപരം സ്നേഹിച്ചാൽ മതി! ശവദാഹമഗ്നിയിൽ മാത്രം മതി ! മണ്ണായ ദേഹം ഭൂമിയിൻ വീണ്ടുമലിഞ്ഞു ചേരാൻ എന്തിനു പള്ളിപ്പറമ്പും കല്ലറകളും ഈ കൂദാശത്തട്ടിപ്പും !? ഇവയാകെ കത്തനാരുടെ പക്കാ തട്ടിപ്പു// വെറും ഭോഷ്ക്കു! നമുക്കിത് വേണ്ടേ വേണ്ടാ..
കൂടൽപള്ളിയിലെ കൂട്ടക്കല്ലറയുടെ ഒരു അള്ളറിന് ലക്ഷങ്ങൾ നാം വിലകൊടുത്താ പാതാളക്കുഴിയിൽ, അനേകം പഴയ അസ്ഥികൂടങ്ങളുടെ മുകളിൽ നാമെന്തിന് പുഴുവരിച്ചുകിടക്കാൻ നമ്മുടെ തിരുമേനികളെ പള്ളിക്കു കാശുണ്ടാക്കാൻ വിട്ടുകൊടുത്തു സ്വയം ''ഫുൾസ്'' ആകണം? രണ്ടുനാൾ കഴിയില്ലതിനു മുന്നേ ഡാ.. പിന്നെയും ഒരുശവം നമ്മുടെ മുകളിൽ ഡപ്പോന്നു വീണു! ആ സമയം ദയനീയം ... എനിക്ക് വേണ്ടാ... എന്റെ തിരുമേനി ദഹിപ്പിച്ചാൽ മതി! ആഭാസന്മാരായ മെത്രാന്മാരെ കുന്തുരുക്കത്തിൽ മൂടിയാലും നരകംതന്നെ കബറിടം! അവിടെയും ലക്ഷങ്ങളുടെ ധൂർത്ത് .....
ഇതിനു തയ്യാറുള്ളവർ പള്ളിക്കു കൊടുക്കേണ്ട ''പകൽകൊള്ളപ്പണം'' ലഭിക്കാൻ, നിങ്ങളുടെ തിരുമേനികൾ ദഹിപ്പിക്കാൻ ഇന്നേ തീരുമാനമെടുക്കൂ.. ശവദാഹത്തിനുള്ള സൗകര്യം നമ്മുടെ സര്ക്കാര് ജില്ലാതലത്തിൽ ചെയ്യട്ടെ; വോട്ടുകൊടുത്തതല്ലേ നമ്മൾ! ഇല്ലാഞ്ഞാൽ വോട്ടു നമുക്ക് മാറിചെയ്യണം; അത്രതന്നെ! samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.