Thursday 11 January 2018

''അരക്കള്ളനും മുക്കാക്കള്ളനും മെത്രാന്മാർ''
വ്യഭിചാരിയോസന്മാർക്കു കാവൽ സഭയിലെ ഗുണ്ടാഭാസനോസ് മെത്രാൻ ! ജയില്പുള്ളികളും ഗുണ്ടാത്തലവന്മാരും സഭാ മാനേജിങ് കമ്മറ്റിയിൽ ! വഴിയും നീതിയുമറിയാതെ, മെത്രാൻഗുണ്ടയെ ഭയന്ന് മനസ്സിൽ കൂച്ചുവിലങ്ങണിഞ്ഞ പാവം വാവാ! ഇവനെയൊക്കെ പരിശുദ്ധപിതാവേ, തിരുമേനി, എന്ന് വിളിച്ചു വീണ്ടും പുങ്കന്മാരാക്കാൻ കുറെ വാനാറിയാടുകളും! സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

ഒരുഗതിയും പരഗതിയുമില്ലാത്ത തെരുവുകച്ചവടക്കാരന്റെ അരക്കെട്ടിൽനിന്നും ജനനം ! സെമിനാരിയിൽ പഠിക്കുന്ന കാലത്തെ ''മാനസികരോഗചികിത്സ'' കാരണം സഹപാഠികൾ മെത്രാനാകാൻ ഇവനെ സമ്മതിക്കാതെ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചെങ്കിലും   രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടിയോടെ വീണ്ടും പൊരുതി ഒടുവിൽ കളർളോഹയ്ക്കുള്ളിലായി മിടുക്കൻ! കർത്താവിന്റെ മണവാട്ടിയെ വെപ്പാട്ടിയാക്കിയ കുറ്റത്തിന് ഒറ്റിക്കൊടുത്ത കത്തനാരന്മാരെ ആവോളം പീഡിപ്പിച്ചു ! ചോദ്യം ചെയ്യാനെത്തിയ വാവയുടെ  കഴുത്തിനു പിടിച്ചു കൊല്ലാൻ ശ്രമിച്ചു! ഇതിയാൻ ദാനം കൊടുത്ത ശിഷ്ടജീവിതം വാവാ അനുസരണമുള്ള ''കുഞ്ഞുവാവയായി'' ദേവലോകത്ത് നരകത്തിലെന്നോണം കഴിയുന്നു!   സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

മെത്രാനേ, കൂടെക്കൂടെ പരദേശപ്പണം ബസ്‌ക്കിയമ്മമാർക്കു ദാനംകൊടുത്തു കത്തനാരന്മാരെ അടിമകളാക്കിയാലും നീ കാലത്തിന്റെ ശാപമേറ്റുപോയി! ഞാൻ സഹതപിക്കുന്നു നിന്റെ നാളകളെയോർത്തു / കലികാല ഗ്രഹണസമയമോർത്തു! ഹാ കഷ്ടം ! നീ 
 ജനിക്കാതെയിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! നീ കൈവയ്പു കൊടുത്ത ഒരു കത്തനാരുടെ 'സജഷൻ'  ''നിന്നെ വരിഞ്ഞുകെട്ടി കടലിൽ തള്ളണമെന്നാണ്''! അല്ലാഞ്ഞാൽ യോനയെപ്പോലെ നീ സഭയെന്ന കപ്പല്ത്തന്നെ  കാലത്തിന്റെ കടലിൽ മുക്കും നിശ്ചയം ! ശപിക്കപ്പെട്ട മണ്ണായ ഇവനെ കുന്തിരുക്കത്തിൽ ഇരുത്തി മൂടുന്ന സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !  

ആഭാസന്മാർക്കു അലമ്പിവാഴാൻ നാടുനീളെ പള്ളികളും കുരിശടികളും ഭദ്രാസനങ്ങളും അരമനകളും, മറ്റനേകം അര്ഥമില്ലാത്ത അർത്ഥങ്ങളും ഉണ്ടാക്കുന്നത് പോരാഞ്ഞിട്ട്, പള്ളിക്കേസുകളും കോടതികളും തന്ന പള്ളികളിലെ വിശ്വാസികളുടെ മനസ്സിൽ ''തീ'' വിതയ്ക്കുന്ന സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

ആഭാസന്മാരെ വീണ്ടും പൗരോഹിത്യ കർമ്മത്തിനു അനുവദിക്കുന്ന, വിശുദ്ധസ്ഥലം അശുദ്ധമാക്കുന്ന / ക്രിസ്തുവിനെ അപമാനിക്കുന്ന ഈ കുർബാന ഇനിയും ആര് കാണാൻ / തിന്നാൻ വരും? തോട്ടികളെകൊണ്ട് വിരുന്നു വിളബിക്കുന്ന സഭയേ, നാട്ടിലെ കാളകളെയാകെ  കത്തനാരാന്മാരാക്കി പെണ്ണാടുകളെ പള്ളികൾതോറും കുമ്പസാരിപ്പിച്ചു പിഴപ്പിക്കുന്ന കുടുംബംകലക്കി കത്തനാര്മാരുടെ ഫാക്ടറിയായ സഭയേ, നീയാണ് ക്രിസ്തുവിന്റെ സത്യമണവാട്ടി; മിച്ചമുള്ള സഭകൾ വെറും വെപ്പാട്ടിമാരും!   യേശുവേ, സ്തോത്രം !

സഭയേ, നീ കൊടുത്ത നാറുന്ന ളോഹ വേഗമീ കാണ്ടാമൃഗങ്ങളുടെ ദേഹത്തുനിന്നും അഴിച്ചുമാറ്റൂ ....  അല്ലാഞ്ഞാൽ കാലം നിന്നെ തിരിച്ചറിയും!     samuelkoodal 9447333494  

No comments:

Post a Comment

Note: only a member of this blog may post a comment.