Monday 23 July 2018

മൂറോൻ പൂശിയ പരിശുദ്ധ കള്ളങ്ങൾ!

മൂറോൻ കാച്ചുന്നവർ ആ വായ് കൊണ്ട് കാച്ചുന്ന പച്ചക്കള്ളങ്ങൾ മൂറോനെപ്പോലെ വിശുദ്ധമോ അശുദ്ധമോ ?

കർദ്ദിനാൾ കള്ളംപറഞ്ഞു പുന്ന്യാളനാകുമ്പോൾ, വെറും കത്തനാർ നട്ടാൽ കുരുക്കാത്ത കള്ളങ്ങൾ വായ് തോരാതെ പറയുന്നു! കേട്ടാൽ പുളിക്കും! കലികാലവൈഭവം! 

''കുമ്പസാരിച്ചോരെൻ പാപങ്ങൾ വീണ്ടും ഞാൻ
 കുമ്പസാരിക്കുവാൻ ചെയ്തിടുന്നു" 
എന്ന എന്റെ ദുഃഖഗാനമിന്നു കത്തനാർക്കും സത്യമായി; ബേഷ്.!  കത്തനാർ കാച്ചുന്നു ''എല്ലാദിവസവും പോപ്പും താനും കുമ്പസാരിക്കുമെന്നു'' ! ഓരോ ദിനവും കുമ്പസാരിക്കാൻ, തലേന്ന് പശ്ചാത്തപിച്ചു കുമ്പസാരിച്ച പാപങ്ങൾ വീണ്ടും പിറ്റേന്നും ചെയ്യുന്ന മഹാപാപിയായ ഇവരൊക്കെ ചെയ്യുന്ന കർമ്മങ്ങൾ, കൂദാശകൾ പാപത്തിന്റെ കാറപറ്റിയതാവുകയില്ലേ? 

ഇതുകേട്ട് അമ്പരന്ന്  നിത്യകന്യകയായ സിസ്റ്റർ പറയുന്നു ''ദിവസവും പോപ്പ് കുമ്പസാരിക്കുകയില്ല'' യെന്നു !  ''അല്ല പോപ് ദിവസവും കുമ്പസാരിക്കുമെന്നു'' കത്തനാരും തിരിച്ചു കാച്ചുന്നു! ഇതിലേതാ സത്യം? ചുണയുള്ള ക്രിസ്താനികൾ ചിന്തിച്ചുത്തരം കണ്ടെത്തട്ടെ!     

''ചത്തുചീഞ്ഞ എലിയെപ്പോലെ കുമ്പസാരം കാലത്തിന്റെ മറവിൽ കുഴിച്ചിടണമെന്നു'' ചിന്തിക്കുന്ന ഭാരതപെണ്മ പറയുമ്പോൾ, ''മരണംവരെ പാപം ചെയ്തു കത്തനാരോട് സൊള്ളാൻ പള്ളിയിൽപോയി കുമ്പസാരിക്കുമെന്നു'' കലികാലപെണ്പട പുലമ്പുന്നു! 

കേരളസമൂഹമാകെ പരസ്പരം കുമ്പസാരിക്കുന്ന ഒരു കൂദാശയായി ഈ ''കുമ്പസാരം'' കാലാന്തരത്തിൽ പരിണമിക്കപ്പെടുമോ, ആവോ ? എങ്കിൽ പ്രതിപക്ഷവും ഭരണകക്ഷിയും ആദ്യം, പാപങ്ങളെ പരസ്പരം മൂടിവയ്ക്കാതെ കുമ്പസാരിച്ചു മോചനം കൊടുക്കട്ടെ ! 

അമ്മയെ തല്ലിയാൽ കുമ്പസാരിച്ചാൽ മതിയെങ്കിൽ അമ്മമാർക്കെല്ലാമിനിയും തല്ലിന്റെ പൂരമാണ്! ഉത്തരക്കടലാസിൽ തെറ്റുകൾ നിരത്തിയ വിദ്യാർത്ഥി സാറിനോട് കുമ്പസാരിച്ച് '' എ+ '' അടിച്ചുമാറ്റട്ടെ ! ക്രിമിനലുകൾ കോടതിയിൽ കുമ്പസാരിച്ചാൽ തെളിവുകൾ  തേടി അവരെ ശിക്ഷിക്കാതെ, വീണ്ടുമവർ  കുറ്റംചെയ്തു കുമ്പസാരിക്കുവാൻ [സമൂഹത്തെ വിരട്ടുവാൻ] അവരെ വെറുതെവിടട്ടെ ; ജയിലുകൾ തുറക്കപ്പെടട്ടെ! കുമ്പസാരം സിന്ദാബാദ്!

ഹേ പുരോഹിതാ, ഉപജീവനത്തിനായി എഴുകൂദാശയും കള്ളത്തിൽ മുക്കിയ നിന്റെ മ്ലേച്ച  മനസുമായി ഒരു കൂസലുമില്ലാതെ നീ ചെയ്യുമ്പോൾ, പാവം എന്നെ അപ്പത്തിലും വീഞ്ഞിലും ഒതുക്കുന്ന ''കുർബാന'' മാത്രം, നീ നിന്റെ കള്ളനാവിനാൽ [എന്നെയും ജനത്തെയും ഒന്നിച്ചു പറ്റിക്കാൻ] ഇനിമേലിൽ ചെയ്യരുതേ'' യെന്നു നസറായൻ കേഴുന്നു,  പൗരോഹിത്യമേ, നിനക്ക് ഹാ കഷ്ടം! .                          samuelkoodal   
                9447333494   [ 24 ജൂലൈ 2018 ]   

No comments:

Post a Comment

Note: only a member of this blog may post a comment.