Monday 3 December 2018

Samuel Koodal
malabar online ഇന്നലെ പുറത്തുവിട്ട ഒരു വാര്‍ത്തയാണിത് !

1995 ഏപ്രില്‍ ഏഴാം തീയതി അബുധബിയില്‍ ഇരുന്നുഞാന്‍ കരഞ്ഞ പ്രാര്‍ഥനയാണ് ഈ ആശയം !

"പല കല്പ കാലമായ്‌ പതിവായി സൂര്യന്‍ നിന്‍
അമലാന്ജ കേട്ട് കിഴക്കുദിപ്പൂ;
ധര തന്റെ യാനത്തില്‍ ദിനവും ഭ്രമിപ്പതും
ഒരു ദിക്കിലേക്ക് നിന്‍ കല്പനയാല്‍  !

ഒരു വാക്ക് നീ ചൊന്നാല്‍ നിയതം അവനിതന്‍
ഭ്രമണം മറു ദിശയ്ക്കാകുമെന്നും'
വചനത്താല്‍ പശ്ചിമ ദിശയില്‍ ഉദിക്കുമാ
പകലോനും സംസയമില്ല തെല്ലും!

ഉഷസില്‍ നിന്നൊരു രാവങ്ങുടനെ പിറക്കുവാന്‍
ഒരുവട്ടം മാത്രം ഒന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്‍കാലം സന്ധ്യയില്‍ നിന്നന്നു
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!!"

ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ ഉടനടി
ഒഴുകട്ടെ കടലുകള്‍ കരകള്‍ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ,പ്രളയം വന്നലറട്ടെ
ഹരിതാഭ മരുഭൂവില്‍ നിറയട്ടെങ്ങും!

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ
സിംഹങ്ങള്‍ കുയില്‍നാദം മൂളട്ടിനിയും;
കരകാണാക്കിളികള്‍ തന്‍ ചിരി ചക്രവാളത്തില്‍
അലയട്ടെ ചെവി തേടി കാലമെല്ലാം !

ഭൂമദ്ധ്യരേഖയ്ക്കരികില്‍ മേവും ജനം
നാളെ മുതല്‍ക്കു വെളുത്തിടട്ടെ !
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകള്‍
ഒരു നേരം തിരുനാമ ഉരുവിട്ടോട്ടെ ......

എന്നൊക്കെ മനപ്പായസം കുടിച്ച എന്നെ ഈ വാര്‍ത്ത ഞെട്ടിക്കുന്നു!

പെന്മയില്ലാ പെണ്ണിന്‍  ഉള്ളഹങ്കാരത്തെ എന്നും ശമിപ്പിക്കുന്ന അയ്യപ്പാ ശരണം ! അയ്യനെ നീനെയും നീ അയ്യനാക്കി ! എന്ന് പാടിക്കൊണ്ട്' സാമുവല്‍കൂടല്‍  കലഞ്ഞൂര്‍ 4 nov 2018




No comments:

Post a Comment

Note: only a member of this blog may post a comment.