Monday 24 December 2018

''നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തരെപ്പോലെ ആകരുത്! അവർ മനുഷ്യർക്ക് വിളങ്ങേണ്ടുന്നതിനു പള്ളികളിലും പൊതുസ്ഥലങ്ങളിലും    നിന്ന് പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു!'' [വി.മത്തായി ആറിന്റെ അഞ്ചു]  

ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 

''നീയോ പ്രാർത്ഥിക്കുമ്പോൾ മനസ്സാകുന്ന അറയിൽ കയറി പഞ്ചേന്ദ്രിയങ്ങളാകുന്ന വാതിലുകൾ അടച്ചു രഹസ്യത്തിലവിടെയുള്ള പിതാവിനോട് പ്രാർത്ഥിപ്പീന്'' {ധ്യാനം =മെഡിറ്റേഷൻ ] {വി മത്തായി ആറിന്റെയാറ് }

ക്രിസ്തുവിന്റെ ഈ ഒരു കല്പനയെങ്കിലും അനുസരിക്കുന്നവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 

''നിങ്ങൾക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങൾ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ'' [വി.മത്തായി ആറിൻറെയെട്ടു]

ക്രിസ്തുവിന്റെ ഈ പ്രസ്താവനയിൽ വിശ്വസിച്ചു ''പ്രാര്ഥനയെന്ന  നേരംപോക്ക്'' ഒഴിവാക്കിയവരേ. നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 
   
പോഴൻ പാതിരിയുടെ കപടകൂദാശയുടെ പുറകെപോയി അവന്റെ  ''ആടായി'' പള്ളിമുറ്റത്തു ''കുരുക്ഷേത്രം'' കളിക്കാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 

നിത്യജീവൻ പ്രാപിക്കാൻ ''യാഗമല്ല'', ''ത്യാഗമാണ്'' വേണ്ടതെന്ന  ക്രിസ്തുവിന്റെ  [നല്ല ശമരായന്റെ] ഉപമ മനസ്സിൽ കരുതിയവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 
    
കർത്താവ് സ്വപ്നേന അറിയാത്ത ''മൂറോൻ'' പൂശാത്തവരേ, നിങ്ങൾക്കെന്റെ ''ക്രിസ്തുമസ് പുതുവത്സരാശംസകൾ''! 
      
പണ്ട് ഞാൻ പാടിയ ഒരു കാരോൾഗാനം നിങ്ങൾക്ക് ചിന്തനീയമാകാൻ ഇവിടെ കുറിക്കുന്നു!

''ക്രിസ്തു ജനിച്ചെന്നാരോതി?'' ''മേലെ മാലാഖമാരാധ്യമോതി.
ആ ദിവ്യ താരമാതോതി. പിന്നെ ശാസ്ത്രിമാർ മൂവരുമോതി!''

ആ രാത്രി  ഇന്നുമോർത്തീടാൻ, കാലം ആ ജന്മമോർത്തുല്ലസിക്കാൻ,
ആഘോഷമായി നാം മേവും , രാവിലാനന്ദരായ് കുളിർ ചൂടി!

മാലാഖമാർ തൂകും സ്നേഹം , അവർ വാഴുന്ന വീടിന് വിശുദ്ധി,
താരകം പോലാത്മശോഭ കരൾക്കാമ്പിലുല്ലോര് കരോൾ പാടൂ 

ദേവാധിദേവന്റെ താഴ്മ ഇങ്ങു കാലിത്തൊഴുത്തോളമല്ലൊ?തെമ്മാടികൾക്കെന്തു കാര്യം മന്നിൽ  ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ  ഇമ്മാനുവേൽ വന്നതോർക്കാൻ? തെമ്മാടികൾക്കെന്തു കാര്യം മന്നിൽ  ഇമ്മാനുവേൽ വന്നതോർക്കാൻ? 

25- 12-  2018     samuelkoodal     9447333494   samdale kalanjoor  

No comments:

Post a Comment

Note: only a member of this blog may post a comment.