Wednesday 29 August 2018

''സംഭവാമി യുഗേയുഗേ''!

''ഞാൻ യുഗങ്ങൾതോറും ജനിക്കുന്നു, അവതരിക്കുന്നു''!  ''എന്നാത്തിനാ''? എന്ന ചോദ്യമുയരാതിരിക്കാൻ അഡ്‌വാൻസായി ഉത്തരം ! "ധർമ്മസ്ഥാപനാർത്ഥയാ " എന്ന് ഭഗവാൻ അരുളുകയുണ്ടായി!ആയതുപോലെ എന്റെ പൊന്നേശുവും വിടപറയുംമുന്പേ അരുളിയിരുന്നുപോൽ, "ഞാൻ വീണ്ടും വരും" എന്ന് ! ''എന്നാത്തിനാ'' ?എന്ന ചോദ്യമിവിടെയും ഉയരാതിരിക്കാൻ , ''അന്ത്യ ന്യായ വിധിക്കായി''!, എന്നൊരുത്തരവും മൊഴിഞ്ഞിട്ടും ഒരു കൂസലുപോലുമില്ലാതീ ആഭാസ പൗരോഹിത്യം വിലസി വാഴുന്നതു കാണുമ്പോൾ ദൈവജനമേ, മനനമുള്ള മനസുകളേ, ഉണരുവീൻ...  ഇതാ മഹത്വത്തിന്റെ മണവാളൻ നിങ്ങളുടെ ഓരോ ഹൃദയങ്ങളിലും ഉയിർത്തെഴുനേൽക്കാറായി,[ ''വീണ്ടുംവരുന്നു''] എന്നാർത്തുല്ലസിച്ചു പാടുവാൻ എനിക്ക് മോഹം!

''ശാരോനിലെ പനിനീർപ്പൂക്കൾ ഞാനാകുന്നു, ഹെർമോനിലെ മഞ്ഞു ഞാനാകുന്നു, താഴ്വാരങ്ങളിലെ താമരപ്പൂക്കൾ ഞാനാകുന്നു, ഞാനാകുന്നവൻ ഞാനാകുന്നു ''  എന്നൊക്കെ അരുളിയവൻ ഇന്ന് ''പെരുമഴ ഞാനാകുന്നു, കൊടുകാറ്റും ഞാനാകുന്നു, പ്രളയം ഞാനാകുന്നു, പ്രളയദുരിതവും ഞാനാകുന്നു, എന്നെ [നിന്റെ ദൈവത്തെ] അപമാനിക്കുന്ന പൗരോഹിത്യമേ, നിന്നെ കാലത്തോളം ഇല്ലാതാക്കുന്നവനും ഞാനാകുന്നു" എന്ന് അരുളിയിരിക്കുന്നു ! 

എന്റെ ദൈവജനമേ,കേൾക്ക, ''വീണ്ടുംവരു'' മെന്നുരച്ചവൻ ഇന്ന് നമ്മുടെ മനസുകളിൽ പിറക്കട്ടെ, വീണ്ടുംവരട്ടെ; നീതിയും ധർമ്മവും പുനസ്ഥാപിക്കുവാനായി ! ഒരുങ്ങൂ മനസുകളേ, അത് വിനയം കൊണ്ട് നിറയ്‌ക്കൂ ...

ഇന്നലെ അമേരിക്കയിലെ ഒരു ''എക്സ് മഠത്തിലമ്മ'' എന്നോട് വിതുമ്മി കരഞ്ഞു കൊണ്ട് ഉള്ളു തുറക്കുകയുണ്ടായി! അവരെപ്പോലെ അനേകരിന്നും അനവധി കന്യാമഠങ്ങളിൽ മൗനത്തിൽ തേങ്ങുന്നതായും പറഞ്ഞു! പെരുമഴക്കെടുതിയിലെ അഭയാർത്ഥി ക്യാംപുകൾ അവസാനിക്കുന്നിടത്ത്, [ഇനിയും കേരളത്തിൽ അഭയകളുണ്ടാകാതിരിക്കാൻ] ഒരു ''എക്സ് കന്യാസ്ത്രീ ക്യാമ്പ്'' തുറക്കേണ്ടിയിരിക്കുന്നു!  പോലീസ് ഒന്ന് അറസ്റ്റുചെയ്യാൻ കൂടി ഭയക്കുന്ന കൊടുംഭീകരന്മാരായ മെത്രാങ്കക്ഷികളുടേയും കത്തനാര് കക്ഷികളുടെയും പീഡാനുഭവങ്ങളിൽനിന്നും ഒരു ശാശ്വതമോചനം മരണമെത്തുന്നതിനുമുന്പേ ഈ സാധുക്കളായ ''പെൺപെരുമയ്ക്കും'' നൽകേണ്ടതുണ്ടെന്നു കേരളത്തിലെ ക്രിസ്ത്യാനികളല്ലാത്ത ജനം ഇനിയെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു! രാജകീയ പൗരോഹിത്യത്തിന്റെ  ''ഏറാൻ മൂളികളായ'' രാഷ്ട്രീയക്കാരെ നമുക്ക് വിരൽത്തുമ്പുകൊണ്ടു അടുത്ത തിരഞ്ഞെടുപ്പിൽ വകവരുത്തുകയും ചെയ്യാം! ''ശുഭശ്യശീക്റാ'' നല്ലകാര്യങ്ങൾ താമസിപ്പിക്കരുതേ.... എന്ന ചൊല്ലോടെ, നിങ്ങൾക്കെന്റെ സുപ്രഭാതം!                                  
                                                       samuelkoodal  newyork    29aug2018     

No comments:

Post a Comment

Note: only a member of this blog may post a comment.