Saturday 11 August 2018

samuelkoodal                                                           newyork  ,    11 aug 2018 

''ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ 
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ.''
എന്ന നല്ല ഉദ്ദേശത്തോടെ പണ്ട് ഞാൻ പാടിയ ഒരുപാട്ടാണിന്നു എന്റെ നാടിന്റെ ഈ പ്രളയദുരിതം കാണുമ്പോൾ കേരളത്തിന്റെ മറുപുറത്തിരുന്നു ഞാൻ ഓർക്കുന്നത്!   

പൗരോഹിത്യം നിക്രിഷ്ടമായപ്പോൾ, ദൈവദൂഷണം പെരുകിയപ്പോൾ ജനം അധർമ്മത്തിൽ നീന്തിക്കളിച്ചപ്പോൾ, ഫറവോന്റെ മനസിനെ കഠിനപ്പെടുത്തിയ ദൈവം ഭരണാധികാരികളെ സ്വാർത്ഥമതികളാക്കി                                       രാജ്യദ്രോഹികളാക്കുന്നു!  പൊറുതി മുട്ടിയ ജനനം മരണം  കൊതിക്കുമ്പോൾ, ആകാശം കരളുരുകി തോരാതെ കണ്ണുനീർ വാർക്കുന്നു !  ആകാശത്തിന്റെ മിഴിനീർ ഭൂമിയിൽ നീർചാലുകളായി ഒഴുകിയൊഴുകി ജലസംഭരണികൾ നിറഞ്ഞു , അണക്കെട്ടുകൾ തകർന്നു പ്രളയം വന്നലറുന്നു! കത്തനാരുടെ പാഴ് വേലക്കൂദാസ കിട്ടാതെ പ്രളയത്തിൽ മരണം വരിച്ചവർ പൗരോഹിത്യമില്ലാത്ത നാട്ടിലേയ്ക്ക് പുനർജ്ജന്മം തേടിയലയുന്നു !
എന്നാൽ പ്രളയക്കെടുതിയുടെ മറവിൽ പുതിയ പിരിവിനായി കള്ളപ്പാതിരിമാർ/പാസ്റ്റർമോന്മാർ [പുതിയ മെഴ്‌സിഡീഴു വാങ്ങാൻ ] ശേഷം ജനത്തെ പിഴിയുന്നു! ജനമേ ഇവരുടെ കരങ്ങളിൽ നിങ്ങളുടെ കാശിനിയും പോകരുതേ..

_________ അരുതാത്ത മോഹം! ________ സാമാസംഗീതം _____________ 

പല കല്പ കാലമായ് പതിവായി സൂര്യൻ നിൻ 
അമലാഞ്ജ കേട്ട് കിഴക്കുദിപ്പൂ ,
ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും 
ഒരു ദിക്കിലേക്ക് നിൻ കല്പനയാൽ !

ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ
ഭ്രമണം മറുദിശയ്ക്കാകുമെന്നും, 
വചനത്താൽ പശ്ചിമ ദിശയിലുദിക്കുമാ 
പകലോനും സംശയമില്ല തെല്ലും! 

ഉഷസിൽ നിന്നൊരു രാവങ്ങുടനെ പിറക്കുവാൻ 
ഒരു വട്ടം മാത്രമൊന്നാരുളൂ ദേവാ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്ന് 
വിസ്മയിച്ചീ ഉലകം വിറകൊള്ളട്ടെ!

ഉരുക്കട്ടെ ധ്രുവദേശ ഹിമമാകെ, ഉടനടി 
ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി;
പുഴ പിന്നോട്ടോടട്ടെ, പ്രളയം വന്നലറട്ടെ,  
ഹരിതാഭ നിറയട്ടെ മരുവിലെങ്ങും!  

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ, 
സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും
കരകണാക്കിളികൾതൻ ചിരി ചക്രവാളത്തിൽ
അലയട്ടെ ചെവി തേടി കാലമെല്ലാം!

ഭൂമദ്ധ്യരേഖയ്ക്കരികിൽ മേവും ജനം 
നാളെ മുതൽക്കു വെളുത്തിടട്ടെ; 
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ 
ഒരുനേരം തിരുനാമം ഉരുവിട്ടോട്ടേ!

അമ്പിളിമാമനെ കയ്യിലാക്കാൻ പൈതൽ 
അമ്മയോടെന്നും കരയുന്നപോൽ, 
വെറുതെയെൻ മോഹങ്ങൾ അറിയാതുരച്ചതോർ- ത്തടിയാനോടരുതായ്മ തോന്നരുതേ.. ......                                       
                samuelkoodal , abudhabi ,  7 april 1995 

No comments:

Post a Comment

Note: only a member of this blog may post a comment.