Friday 31 August 2018

സഭകളേ, മനുഷ്യക്കുരുതി മതിയാകൂ !

''മോഹങ്ങൾ മുരടിച്ചു മോതിരക്കൈ മുരടിച്ചു,                        മനസുമാത്രം മനസുമാത്രം മുരടിച്ചില്ല!''                                                     എന്ന പഴയ സിനിമാഗാനം പോലെ, വെറും മനഃസാക്ഷിക്കുത്തുമായി മരണത്തിനു ''പുലര്കാലവന്ദനം'' ചൊല്ലുന്ന ''കർത്താവിന്റെ വിധവമാരെ'' മനസിൽ ദുഖത്തോടെ ഓര്ത്തുകൊണ്ടാണിന്നു ഞാനീതു കുറിക്കുന്നത്!

'കർത്താവിനെ അനുസരിക്കാതെ പള്ളിയിൽ' പോയിയെന്ന ഏക  കുറ്റത്തിന്, പള്ളിയിൽ അവളെ റാഞ്ചാൻ നിന്ന കുപ്പായക്കാരിയുടെ കാതിലോതലിൽ [ഏദനിലെ പാതിരിപ്പാമ്പിന്റെ പ്രലോഭനത്തിൽ എന്നതുപോലെ] വീണുപോയ  ഒരുകൗമാരക്കാരിയായ  നാടൻ പെണ്ണിന്റെ ദുഖമാവാഹിച്ചാണ് ഞാൻ ഇത് കുറിക്കുന്നത്! 

പുതുതായി ശരീരം കൗമാരത്തിൽ അനുഭവിക്കുന്ന അസ്വസ്ഥതകളെ പാടെ ഇല്ലാതാക്കാൻ,  കുപ്പായക്കാരി മൊഴിഞ്ഞ കുറുക്കുവഴി തേടി മഠത്തിൽ ചേർന്ന അവളെ, ഒന്നാം നാളിൽ തന്നെ മെത്രാന്റെ മണിയറയിലേക്ക് തള്ളിവിട്ട ആ കുപ്പായക്കാരിയെ മനസ്സാൽ എന്നും ശപിച്ചുകൊണ്ട് ഇന്നും ഉൾതേങ്ങലോടെ വിതുമ്പുന്ന മൗനങ്ങളെ മനക്കണ്ണുകൊണ്ടു കണ്ടുകൊണ്ടാണീ കുറിക്കുന്നത്, സത്യം !   

'വിധവമാരെ വിഴുങ്ങുന്ന പൗരോഹിത്യപരീശരെ' കർത്താവ് വിരൽചൂണ്ടി അവതരിപ്പിച്ചതിതിനേയും കൂട്ടിയായിരുന്നു എന്ന് എനിക്കിപ്പോൾ തോന്നുന്നു!  വിശ്വാസികൾ കർത്താവിനുവേണ്ടി നേദിച്ച, [സഭ സ്വയം ഭുജിച്ചില്ലായ്മ ചെയ്ത] കന്യകത്വത്തെ ഓർത്തു കുറ്റബോധത്തോടെ മണ്മറഞ്ഞ ഇവരുടെ മാതാപിതാക്കളെ ഓർത്തിത് കുറിക്കുന്നു ഞാൻ!

കുടുംബസ്വത്തിലെ ഇവരുടെ ആളോഹരി ചുളുവിൽ നേടിയെടുത്തിട്ടും , ഇവരുടെയിന്നത്തെ  ഈ ദയനീയതയിൽ ഇവരെ കാണരുമ്പോൾ പടിയടയ്ക്കുന്ന സഹോദരങ്ങളെ, ''ക്രിസ്തുവിന്റെ മനുഷ്യസ്നേഹം'' സാക്ഷി ഞാൻ ശപിച്ചുകൊണ്ടിതു കുറിക്കുന്നു! നിങ്ങളുടെ കുഞ്ഞുപെങ്ങന്മാരെ നശിപ്പിച്ച കത്തനാരന്മാരുടെ പാദസേവ ഇന്നും ചെയ്യുന്ന നാണംകെട്ട നസ്റാണികളെ ശാപത്തിന്റെ പ്രളയക്കെടുതിയിൽ ഇനിയും മുക്കിക്കൊല്ലാൻ കാലം നേരം      
നോക്ക യിരിക്കുന്നു , സത്യം ! 

ഇവർക്കായി, ഈ അഭയകളുടെ എണ്ണമറ്റ കൂട്ടത്തിനായി, അഭയാർത്ഥി ക്യാംപുകൾ കരുണയുള്ള സർക്കാരും കേരളത്തിലെ അക്രൈസ്തവരായ മനുഷ്യസ്നേഹികളും ചേർന്ന് ഉണ്ടാക്കി,  ഈ ഗതികിട്ടാ ജീവനുകൾക്കു പുതുജീവനം കൊടുക്കുവാൻ ദീനാനുകമ്പ, ആർദ്രത നിങ്ങളുടെ മനസുകളിൽ  നിങ്ങളുടെ ദൈവങ്ങൾ നൽകുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ ഞാനിതു കുറിക്കുന്നു!

ദുഃഖിതരേ, പീഡിതരേ, നിങ്ങൾ കൂടെവരൂ, ക്രിസ്തുവിന്റെ ''സ്നേഹാലയം'' നിങ്ങൾക്കുള്ളതല്ലോ! സഭകളുടെ പീഡനത്തടവറകൾ നിങ്ങൾ വിട്ടു സീയോൻയാത്ര തുടരൂ.. പ്രകാശം അരികെ , നീതിയുടെ സൂര്യോദയം അരികെ!  നാറിയ ളോഹകൾ നിങ്ങൾ ഉപേക്ഷിക്കൂ , നീതിയുടെ മോഹനവസ്ത്രങ്ങൾ കാലം നിങ്ങൾക്കായി നെയ്തിരിക്കുന്നു! ''ശുഭസ്യ ശീഘ്രാ '' വേഗമാകട്ടെ ..           samuelkoodal  newyork  30aug2018   
       

No comments:

Post a Comment

Note: only a member of this blog may post a comment.