Saturday 4 May 2013

ധ്യാനം

ധ്യാനം ! വി.മത്തായി 6/5 ഇൽ," നീയൊ , അറയിൽ കയറി വാതിലുകളടച്ചു രഹസ്യത്തിൽ  നീ കാണുന്ന നിന്റെ പിതാവിനോടു  പ്രാർഥിക്കാ "  എന്ന മശിഹായുടെ തിരുക്കുരൽ !തലമുറകൾക്കെന്നും  അന്യം നിന്ന ഏക ദൈവവചനം ! കത്തനാരു സ്വയം ഇടയനും , ജനം കാലക്രമേണ ആടുകളും ആയപ്പോൾ ; പസ്സ്റ്റർ/പാതിരിമാരുടെ വാതൊരാതുള്ള ജൽപ്പനങ്ങളുടെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ അകപ്പെട്ടു , കാലമാം കടലിന്റെ അഗാധങ്ങളിൽ ആഴ്ത്തപ്പെട്ട ധന്യമായ തിരുവചനമാണു ധ്യാനം !സ്വന്തമായി ഒരു മനസുണ്ട് എന്നഭിമാനിക്കുന്ന ഓരോനരജന്മവും ദിനവും നിവർത്തിക്കേണ്ട സുപ്രധാനമായ ദിനചര്യയാണു ധ്യാനം ....മനസിന്റെ ആഴങ്ങളിലേക്കുള്ള ഏകാന്തമായ യാനമാണീ ധ്യാനം ! സ്വയം ഒരിക്കൽ മനസിന്റെ ഉള്ളറയിൽ ദൈവത്തിന്റെ തിരുമുഖം കാണാനാകുന്ന യജ്ഞമാണീ  ധ്യാനം ! അവന്റെ സ്വരംകെട്ടവനൊടൊന്നുരിയാടനാകുന്ന സ്വർഗ്ഗസമാനമായ പരമാനന്ദമാണീ ധ്യാനം !"അന്വേഷിപ്പീൻ കണ്ടെത്തും "എന്ന് തമ്പുരാൻ മൊഴിഞ്ഞ , ആ അന്വേഷണം തുടങ്ങാം നമുക്കിനിയും ..ആരെ അന്വേഷിക്കണം ?എവിടെ അന്വേഷിക്കണം ? എന്ന ചോദ്യങ്ങൾക്കുള്ള ഏക ഉത്തരമാണീ ധ്യാനം ! സ്വയം ആത്മാവിനെ അവനവന്റെ മനസിന്റെ മനസ്സിൽ കണ്ടെത്തുക ...അപ്പോൾ അവനവനെ (അവനിലായിരിക്കുന്ന പരമാത്മചയ്തന്യത്തെ) സ്വയം ഇടനെഞ്ചിൽ കണ്ടെത്തുക ! ഹാ..മായ..മായ.,സകലവും മായ  ! മായാത്തതൊന്നുമാത്രം , ഈ എന്റെ മനസും മനസിനെ ജീവിപ്പിക്കുന്ന നിത്യജീവനും ! ആ നിത്യജീവനാണെന്റെ യേശു !"ഞാൻതന്നെ വഴിയും സത്യവും ജീവനുമാകുന്നു " എന്ന തിരുവചനം ഉള്ളിലാകും ! ഇതിനെന്തിനൊരു പള്ളിയും പട്ടക്കാരനും? പിരിവും പാതിരിയുടെ പത്രാസും ? സിംഹാസങ്ങളും അരമനകളും? കുരിശടികളും കാശുവീഴ്ത്താൻ കുരിശടയാളത്തിൽ കിഴുത്തകളും? മാറ്റുവീൻ ശീലങ്ങളെ!  ധ്യാനം ഇനിയെങ്കിലും ശീലമാക്കൂ...വിജയം നേരുന്നു 

No comments:

Post a Comment

Note: only a member of this blog may post a comment.