Tuesday 7 May 2013

യേശു and അപരന്മാർ

ധൂപക്കുറ്റി കറക്കി വീശി , അതിൽ കോട്ടയം , മൂവാറ്റുപുഴ അച്ചായസർവകലാശാലകളിൽനിന്നും (ആത്മീകതയിൽ) Phd എടുത്ത കൂട്ടർ ധ്യാനപ്രസംഗ കസർത്തുകൾനടത്തി വിവശയാക്കിയ ഒരു വാക്കാണീ ധ്യാനം ! കർക്കിടകത്തിൽ ഇടിവെട്ടുമ്പോൾ മുളയ്ക്കുന്ന കൂണുകൾ പോലെ ഉയരുന്ന ബൈബിൾ കോളേജ്കളിൽനിന്നും Phd  നേടിയ പാസ്റെർ ഒരിക്കലും ചെന്നെത്താത്ത നാമമാണീ ധ്യാനം!" നിങ്ങൾ  പ്രാർഥിക്കൻ പള്ളിയിൽ പോകരുതെന്ന്" ....,പിന്നയോ , അറയിൽ കയറി വതിലുകളടച്ചു ............."വി മത്തായി 6/5 ഇൽ പറഞ്ഞ കർത്താവിന്റെ c/o ഇൽ നാടായ നാടെല്ലാം പലതരം പള്ളികൾ , ഫൈത്ത് ഹോമുകൾ പണിയുന്നതിനിടയിൽ വയ്ക്കാൻ മറന്നുപോയ മൂലക്കല്ലായിരുന്നു ഈ ധ്യാനം! ആത്മീകതയുടെ അടിസ്ഥാനം ധ്യാനത്തിലാണെന്നു ഏശു പറഞ്ഞത് കാറ്റിൽപ്പറത്തിയ പ്രസംഗത്തൊഴിലാളീകളുടെ പയ്ത്രികം ഉള്ള നമ്മൾ ധ്യാനം ശീലിക്കില്ല മരണംവരെ ! "കൊമ്പൻ പോയ വഴി മോഴയ്ക്കും "എന്ന കണക്കീ ജനം മരണം കാണുവോളം ചലിക്കും അത്രതന്നെ !  "ലോകമേ,ഗീത പാടൂ "  (അപ്രിയ യാഗങ്ങൾ ) എന്ന് ഞാൻ മനം നൊന്തു പാടിയതും വനരോദനമായി .......... "ധ്യാനം" ചിന്ഹമാകി യേശു തന്നെ പഞ്ചായത്തിന് മത്സരിച്ചാൽപോലും , അതെ നാമത്തിൽ ഓരോ സഭയിലെയും  അപരന്മാർ വോട്ടെല്ലാം അടിച്ചുമാറ്റും !.. എന്നിട്ട് കൂട്ടുകക്ഷി ഭരിച്ചീ നാടും വാനവും നാശമാക്കും ! ക്രിസ്തു ജയിക്കിലീ പാതിരി/പസ്സ്ടർ അപരന്മാരുള്ളിടത്തൊളം കാലം !,സ്വർഗ്ഗ രാജ്യവും വരില്ല നിച്ചയം !        

No comments:

Post a Comment

Note: only a member of this blog may post a comment.