Thursday 2 May 2013

ഹാശാവാരചിന്തനം

___________ ഹാശാവാരചിന്തനം ________________                                                                                                                                                              ഇന്നു ഊശാന ;ഒരിക്കലും കോപിക്കാത്ത സ്നേഹനിധിയായ  മശിഹാ ഒരിക്കൽമാത്രമായി  അരിശം മൂത്ത് ചാട്ട എടുത്ത നാൾ ...  കേരളത്തിൽ ഇന്ന് വഴിയോരങ്ങളിലാകെ പള്ളികൾ...കർത്താവ് മനം നൊന്തു "കള്ളൻമ്മാരുടെ ഗുഹകൾ " എന്ന്  പറഞ്ഞ മന്ദിരങ്ങൾ ....നാം  എത്ര ഊശാന പാടി കർത്താവിനെ എതിരേറ്റാലും ഒടുവിൽ അവൻ  ചാട്ട എടുക്കുന്ന നാൾ ,  ഊശാന ഞായർ......പള്ളിപാരീശപ്രമാണിമാരും,അധികാരമോഹികളായി പള്ളിക്കമ്മറ്റിയിൽ കയറാൻ മനപായസവുമായി വരുന്നവരും,ട്രസ്റി കളിച്ചേ  മരിക്കൂ എന്ന വാശിക്കരും   , കർത്താവിനെ അറിയാത്ത കത്തനാരന്മാരും, വളരെ കരുതലൊടെ പള്ളിയിൽ വിലസേണ്ട നാൾ .. ഒരു മുൻകരുതലിനായി ഓർമ്മിപ്പിച്ചന്നെ ഉള്ളൂ ..കസറിക്കോ.കസറിക്കോ....,പക്ഷേ  അരിശം ലേശം വരുന്നോ എന്ന് മശിഹായുടെ മുഖം  നോക്കി നിന്നോണം ; , ചാട്ട എടുക്കുന്നത് നോക്കിം കണ്ടും നിന്നോണം ഓരോരുത്തരും  പള്ളിയിൽ...നല്ല മനസോടെ പള്ളിയിൽ ചെല്ലുന്നവരെ കർത്താവ്‌ തല്ലുകയില്ല..ആള് കളിയ്ക്കാൻ വരുന്നോനെ വിടുകയുമില്ല...കയ്യപ്പാ കത്തനാരന്മാർ സൂക്ഷിക്കുക ...                                                                                                                                          പുലികളായി ആടുന്നവരാരും പുലികളല്ല
എഴുതാനും  വയ്യാ,എഴുതാതിരിക്കാനും വയ്യാ ;എന്ന അവസ്ഥയിലാണ് ഞാൻ . എഴുതിയാൽ പാതിരി കോപിക്കും , എഴുതിയില്ലേൽ പവാംകുഞ്ഞാടുകൾ ആത്മീകാന്ധതയിൽ ജീവനം തുടരും . എന്നാൽ എന്റെ കർത്താവ് എന്നോടു  പറയുന്നു," എഴുതാൻ.".           ദൈവമേ ,ഞാൻ എഴുതുകയല്ല..നീ എന്നെകൊണ്ട്‌  എഴുതിക്കുകയാണു സത്യം.
                                              കർത്താവരുളി  "ഞാൻ കുരിശു ചുമന്നത് കൊണ്ട് മനുകുലം ആകവേ  ആദാമ്യപാപവിമോചിതരായി.... ,എന്നാൽ ആ " വലിയ വെള്ളിയാഴ്ച്ച "നിങ്ങൾ" ദുഖവെള്ളി "  എന്നൊരു  ഓമനപ്പേരിട്ട് അതിന്റെ  മഹത്വം ഇല്ലാതെയാക്കി ......     ഞാൻ കുരിശുചുമന്നതു എന്റെ ഇഷ്ട്ടപ്രകാരമല്ല , പിതാവിന്റെ കല്പനപ്രകാരമായിരുന്നു .എന്നാൽ ആ മഹാദിനത്തിന്റെ പാവനമായ ഓർമ്മക്കായി എന്നപേരിൽ ഇന്നേദിവസം  (എന്നെ കളിയാക്കാൻ) ഇമ്മാതിരി നാടകം കളിക്കാൻ  ആരുടെ കല്പനയാണ് നിങ്ങൾക്കുള്ളത്‌ ? ഒടുവിൽ പള്ളിപ്പരിസരം വിട്ടു നിങ്ങൾ  കൂട്ടത്തോടെ നടുറോടിലൂടെ കുറെ കുരിശിന്റെ ടമ്മിയും പേറി , മാലോകരുടെമുന്നിൽ എന്നെ നാറ്റാൻ നാടകമാടുന്നു..കുരിശു ചുമന്നാൽ മശിഹാ ആകുമെന്ന് ഏതു മൂഢനാണു  നിങ്ങളെ  പഠിപ്പിച്ചതു? ആരങ്കിലും കുരിശുചുമന്നൽ ആരുടെയെങ്കിലും പാപപരിഹാരമാകുമോ ? നിങ്ങൾക്ക്സാമാന്യ ബുദ്ധിപോലും ഇല്ലാത്ത വെറും മനുഷ്യ      കോലങ്ങളായൊ  ?    കുരിശു ചുമന്നു  മലകൾ കയറിയാൽ നിങ്ങൾ ആരാകുമെന്നാ നിങ്ങളുടെ  വിചാരം ? ഹാശായാഴ്ച്ച മാത്രമല്ല , 365 ദിവസവും സഹ്യപർവതം മുഴുവൻ കയറി തളർന്നാലും ഒരു ഫലവുമില്ല സത്യം..കുരുടന്മാരായ വഴികാട്ടികളായ നിങ്ങൾ കാലത്തോട് മാപ്പ് പറഞ്ഞെ തീരൂ ... ഓണത്തിനു പുലിവേഷം കെട്ടി പുലികളായി ആടുന്നവരാരും പുലികളല്ല , എന്നതുപോലെ കുരിശുചുമക്കുന്നവനാരും മശിഹായുമാകില്ല്..നല്ലോണം ഓർത്തോ..എന്റെ ഭാരക്കുരിശിനുപകരം വെറും  4 കിലോ പോലും ഭാരം ഇല്ലാത്ത ടമ്മിക്കുരിശു....  ളോഹയുടെ മേലാകെ കുരിശു ,...ജനത്തിനു ചിന്ന ചിന്ന കുരിശുകൾ ? സഹ്യനിലാകെ കുരിശുമലകൾ ?മലനാട്ടിൽ  എവിടെല്ലാം മലകളുണ്ടോ അവിടെ എല്ലാം ഓരോ കുരിശുനാട്ടി കാശുവീഴാൻ  വഞ്ചി പെട്ടിയും വയ്ക്കുന്ന വിരുതന്മാരേ,  എന്താണു നിങ്ങൾ ഉദ്ദേശിക്കുന്നത് ?   ഇതിൽ ഏതാണു കാൽവരിക്കുന്നിനു പകരമാവുക ? പറയൂ..കാലം ചോദിക്കുന്നു.... എന്റെ കുരിശുമരണത്തിന്റെ പേരിൽ കാശു വാരാൻ  ,വിലകൂടിയ   കാറുകൾ വാങ്ങാൻ ,അരമനവാസികളാകാൻ ,രാജകീയപുരോഹിതൻ കളിക്കാൻ ? കൊള്ളാം,,, ,എളിമയുടെ കാലിത്തൊഴുത്തിൽ  പിറന്ന ഞാൻ രാജാവല്ലായിരുന്നല്ലോ  ? പിന്നെ നിങ്ങൾക്കു  ആരു തന്നു എന്റെ പേരിൽ ഈ" രാജകീയ പുരോഹിത " പദം തന്നെ ? എളിമയുടെ  ബാലപാഠം അറിയാത്തവൻ കാലുകഴുകൾ നടത്തുന്നു ?കാലു കഴുകി ക്രിസ്തു എളിമയുടെ ഒന്നാം പാഠം പഠിപ്പിചെങ്കിലും ഇന്നും നിങ്ങളുടെ  കൈ മുത്തിപ്പിക്കുന്നില്ലേ പാവം ജനത്തെകൊണ്ട് ? അസന്മാർഗികളായ ,പിള്ളാരു പിടുത്തക്കാരായ നിങ്ങളുടെ കൈയ്യിൽ എന്താണു പുണ്യം ?കുമ്പസാരമെന്ന കള്ളചെപ്പു കാട്ടി നിങ്ങൾ മനസുകളെ കണ്‍കെട്ടി മാജിക്  കളിക്കുന്നു..നിരൂപണങ്ങളെ അറിയുന്നവനാണ് ഞാൻ എന്നത് നിങ്ങൾ മറന്നുപോയോ ?  ഇന്നലെ ജയിലിൽ  കുറ്റവാളികളുടെ കാലുകൾ ,പിന്നെ ആ  പിഞ്ചു കുഞ്ഞിന്റെ കാലുകൾ മുത്തിയ  ആ പോപ്പെൻ മാത്രമേ എന്നെ കണ്ടെത്തിയുള്ളു....ആ പാവത്തിനെ എത്ര കാലം നിങ്ങൾ സഹിക്കും? നിങ്ങളുടെ ഈ .വേഷം കെട്ടലുകൊള്ളാം   ...ഭേഷ് ....ബലേഭേഷ് .. . മടുത്തു ,എനിക്ക് മടുത്തു , സ്വയം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി ഞാൻ തരും ...,ഇനിയെങ്കിലും മര്യാദക്കു എന്നെ മനസിലാക്കു ,എന്റെ വചനം മനസിലാക്കൂ ...പിതാവിന്റെ ഹിതം അറിയാൻ നിങ്ങൾ താന്താന്റെ  മനസാകുന്ന  അറയിൽ കയറി രഹസ്യത്തിൽ( നീ ) കാണുന്ന അവനേടു രഹസ്യത്തിൽ പ്രാർത്ഥിക്കൂ..മനനമുള്ള നല്ല മനുഷ്യ മക്കളാകാൻ നിങ്ങളെ എന്റെ സ്നേഹം വീണ്ടും വിളിക്കുന്നു .. നിങ്ങളുടെ നാസറായൻ നിങ്ങളെ വീണ്ടും വിളിക്കുന്നു ...ത്യാഗമാണെന്റെ കുരിശു ,നല്ല ശമരായന്റെ കഥ മനസിലാകും വരെ പഠികൂ മക്കളേ..ത്യാഗം ചെയ്യുന്നവനെല്ലാം എന്റെ കുരിശിന്റെ വഴിയിൽ എന്നോടൊപ്പം നടക്കുന്നവനാകുന്നു..മനനം ചെയ്തു വിവേകികൾ ആകൂ പിതാക്കന്മാർ വകതിരിവില്ലാതെ ചെയ്തുവന്ന തെറ്റുകൾ തിരുത്താൻ മാട്ടുവീൻ ചട്ടങ്ങളെ ... .ഉയർപ്പിന്റെ ആശംസകൾ ..".ഉത്തിഷ്ട്ടത ജാഗ്രതാ പ്രാപ്യവരാ നിബോധത "                                                                 xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxയേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  . ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം.. അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                              
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                          ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..   xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx യേശുതമ്പുരാൻ xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
  xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx                                                 ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത ളോഹയുടെ നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ തലമുറയായുള്ള ഈ ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ...
മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ? ഏതാനും വർഷം മുൻപ് വരെ bibile പോലും നസ്രാണി പഠിക്കാൻ പാതിരിമാർ സമ്മതിക്കില്ലായിരുന്നു ...ഇന്നാ സമൂഹം ഉപനിഷത്തുകൾ പഠിക്കുന്നു , പഠിക്കൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു ..അതിശയം ..ഇതാണ് കാലത്തിന്റെ കേളീനടണം...xxxxxxxxxxxxxxxxxxxxxxxxxxxx.xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ശത്രുവിനെ സ്നേഹിക്കുവാൻ കഴിവുള്ള ഒറ്റ ക്രിസ്ത്യാനിയെ ഇന്നുവരെ ഏതെങ്കിലും ഒരു സഭക്ക് ഉണ്ടാക്കാൻ കഴിഞ്ഞോ ? ഇല്ല ...അയല്ക്കരനെപോലും പറ്റില്ല..പിന്നെയെവിടെ മശിഹ മഹത്വപ്പെട്ടു ഈ കാക്കത്തൊള്ളായിരം സഭകലിലൂടെ ? ഇല്ല... ക്രിസ്തീയതയായിരുന്നോ കത്തോലിക്കാസഭ ഇന്നലെവരെ വളരെ മാതൃകയായി കാണിച്ചതു ? അതുകൊണ്ട് ആത്മാവിന്റെ തത്വം കൃഷ്ണൻ പറഞ്ഞ ഗീതയിലൂടെ പഠിക്കതെ  ഒരു സഭക്കും , മനസിനും ശത്രുവിനെ   സ്നേഹിക്കാൻ കഴിയാതെ പോയത്...please understand ..".alexaner  the  great " പോലെ സ്വന്തം കരവലയത്തിൽ ലോകത്തെ ഒതുക്കിനിർത്താൻ വെമ്പൽകൊള്ളുന്ന പൊട്ടമനസുകളാണീ സഭകൾക്കെല്ലാം ...ഇതൊന്നും എന്റെ കർത്താവ്‌ ഭാവനപോലും ചെയ്തതല്ല എന്നതാണു വലിയ ദുഖസത്യം ..മത്തായി 10 റ്റെ10 ഒരിക്കൽപോലും  കണ്ണു തൊട്ടിട്ടില്ലാത്ത പൊട്ടൻ ഇടയനും .ഒത്തിരി പാവം ആട്ടിൻ പറ്റവും..കാലം പരിഹസിക്കുന്നു..അതുപോലും മനസിലാക്കാത്ത കുരുടന്മാരായ .....xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxഇന്ന് നാം കാണുന്ന churches .സഭകൾ എല്ലാംതന്നെ കുബുദ്ധികളായ പുരോഹിത മതങ്ങളാണ് ..ക്രിസ്തുവിന്റെ ഭാവന തെല്ലും ഇവകളിൽ വന്നിട്ടില്ല എന്നതാണു സത്യം ..ഗീത പഠിച്ചാൽ ഒരുവന് ആത്മജ്ഞാനം വ്യാസരചനയിൽ കണ്ടെത്താം ..ആത്മജ്ഞാനം കിട്ടിയവന് ശത്രുവിനെ സ്നേഹിക്കാനും കഴിയും..ഇതുകൊണ്ടാണ് ഗീത പഠിക്കാൻ അച്ചായ സമൂഹത്തോട് ഈ പറയുന്നത് ..ഇതുവരെ കത്തനാർക്ക് ഇത് പിടികിട്ടിയിട്ടില്ല ..അറിയാവുന്ന പാതിരി പുറത്തു പറയാൻ മടിക്കും ളോഹകാരണം ..ക്രിസ്തീയത നഷ്ട്ടപെട്ട ഇന്നത്തെ socalled  സഭകളിൽ തൊഴിലാളുന്ന ഒരുവനും ഇത് സമ്മതിച്ചു തരികയുമില്ല ..മോശം അല്ലേ  സമ്മതിച്ചാൽ ?സമ്മതിക്കണ്ടാ...നിന്റെ വിശ്വാസം  തെറ്റായിരുന്നു എന്ന് ഒരിക്കൽ തോന്നിയാൽ,ആ വിവരം അറിയിക്കാനുള്ള വിവേകം കാണിക്കണേ ..അത്രയും മതി ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ. xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxയേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  . ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം.. അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                              
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                          ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..   xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx യേശുതമ്പുരാൻ xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
  xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx                                                 ഈ ഇടയായി അല്മായ ശബ്ദത്തിൽ പ്രകാശിതമാകുന്ന രചനകൾ വായിക്കുമ്പോൾ, വല്ലാത്തൊരാശ്വാസം ...ഉപനിഷത്തുകളിലെ വേദവ്യാസന്റെ ഉദാത്തചിന്തകൾ മലങ്കര നസ്രാണികൾ മനസ്സിൽ നുണയുന്നത് കാണുമ്പോൾ കാലത്തിനും കുളിരുകോരും...കർത്താവും സന്തോഷിക്കും ..തിങ്കൾ മുതൽ ശനി വരെ , എന്നും രാവിലെ , ഏഷ്യാനെറ്റ്‌ മെയിൻ ചാനലിൽ, 5/45 മുതൽ 6/45 വരെ , ഈ ചിന്തകൾ വിശദമായി പണ്ഡിതന്മാർ പ്രഭാഷിക്കുന്നത് , സമയമുണ്ടാക്കി കേൾക്കാൻ, കർത്താവിനെ അറിയാനാഗ്രഹിക്കുന്ന എല്ലാ സുമനസുകളും ഉണരണം എന്ന് വിനീതമായി ഓർമിപ്പിക്കുന്നു...108 ഉപനിഷത്തുകൾ മലയാളത്തിൽ അച്ചടിച്ചതുണ്ട് ..ഗീതയും , ഉദ്ധവഗീതയും , മഹാഭാഗവതവും , ഓരോ പുസ്തകം കൂടി വാങ്ങിക്കണം ..വായിക്കണം ,പഠിക്കണം , മിച്ചമുള്ള ഇത്തിരിപോന്ന കാലം വെറുതെ കളയാതെ ....എങ്കിൽ മശിഹയുടെ വചനപൊരുൾ അച്ചായന് മനസിലാകും ...വിവരമില്ലാത്ത ളോഹയുടെ നിറത്തിൽ മനം മയങ്ങി , കത്തനാരുടെ പുറകെ നടന്നു കിട്ടിയ തലമുറയായുള്ള ഈ ആത്മീകാന്ധത മാറും ....മനക്കണ്ണിൻ തിമിരവും മാറും ...
മതമെന്നാൽ അഭിപ്രായം ...പുരോഹിത മതം എന്നും ദൈവമനസിനും ദൈവമതത്തിനും അകലെയായിരുന്നു,വിപരീതവും ആയിരുന്നു..ദൈവത്തിനെ സ്വന്തം നാവിൻ തുമ്പിലാക്കി സ്വയം "ദൈവത്തിന്റെ പ്രതിപുരുഷൻ"എന്ന് അവകാശവാദം സാമാന്യമനസുകളെ അടിമകളാക്കാൻ പള്ളിതോറും പരത്തിയ പാതിരിമാർ എന്നും എന്റെ കർത്താവിനു ദുഖമായിരുന്നു...അവരുടെ പിണിയാളമ്മർ ആയിരുന്നവരുടെ പിന്തലമുറ ഇന്നു , പിതാക്കന്മാർ ഉപേക്ഷിച്ച ഭാരതത്തിന്റെ ഉപനിഷത്തുകൾ തേടുന്നത് കാണുന്ന കാലത്തിൻ മിഴിചെപ്പിനു ഇതിൽ കൂടുതലെന്തു മനോഹാരിത ? ഏതാനും വർഷം മുൻപ് വരെ bibile പോലും നസ്രാണി പഠിക്കാൻ പാതിരിമാർ സമ്മതിക്കില്ലായിരുന്നു ...ഇന്നാ സമൂഹം ഉപനിഷത്തുകൾ പഠിക്കുന്നു , പഠിക്കൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു ..അതിശയം ..ഇതാണ് കാലത്തിന്റെ കേളീനടണം...xxxxxxxxxxxxxxxxxxxxxxxxxxxx.xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ശത്രുവിനെ സ്നേഹിക്കുവാൻ കഴിവുള്ള ഒറ്റ ക്രിസ്ത്യാനിയെ ഇന്നുവരെ ഏതെങ്കിലും ഒരു സഭക്ക് ഉണ്ടാക്കാൻ കഴിഞ്ഞോ ? ഇല്ല ...അയല്ക്കരനെപോലും പറ്റില്ല..പിന്നെയെവിടെ മശിഹ മഹത്വപ്പെട്ടു ഈ കാക്കത്തൊള്ളായിരം സഭകലിലൂടെ ? ഇല്ല... ക്രിസ്തീയതയായിരുന്നോ കത്തോലിക്കാസഭ ഇന്നലെവരെ വളരെ മാതൃകയായി കാണിച്ചതു ? അതുകൊണ്ട് ആത്മാവിന്റെ തത്വം കൃഷ്ണൻ പറഞ്ഞ ഗീതയിലൂടെ പഠിക്കതെ  ഒരു സഭക്കും , മനസിനും ശത്രുവിനെ   സ്നേഹിക്കാൻ കഴിയാതെ പോയത്...please understand ..".alexaner  the  great " പോലെ സ്വന്തം കരവലയത്തിൽ ലോകത്തെ ഒതുക്കിനിർത്താൻ വെമ്പൽകൊള്ളുന്ന പൊട്ടമനസുകളാണീ സഭകൾക്കെല്ലാം ...ഇതൊന്നും എന്റെ കർത്താവ്‌ ഭാവനപോലും ചെയ്തതല്ല എന്നതാണു വലിയ ദുഖസത്യം ..മത്തായി 10 റ്റെ10 ഒരിക്കൽപോലും  കണ്ണു തൊട്ടിട്ടില്ലാത്ത പൊട്ടൻ ഇടയനും .ഒത്തിരി പാവം ആട്ടിൻ പറ്റവും..കാലം പരിഹസിക്കുന്നു..അതുപോലും മനസിലാക്കാത്ത കുരുടന്മാരായ .....xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxഇന്ന് നാം കാണുന്ന churches .സഭകൾ എല്ലാംതന്നെ കുബുദ്ധികളായ പുരോഹിത മതങ്ങളാണ് ..ക്രിസ്തുവിന്റെ ഭാവന തെല്ലും ഇവകളിൽ വന്നിട്ടില്ല എന്നതാണു സത്യം ..ഗീത പഠിച്ചാൽ ഒരുവന് ആത്മജ്ഞാനം വ്യാസരചനയിൽ കണ്ടെത്താം ..ആത്മജ്ഞാനം കിട്ടിയവന് ശത്രുവിനെ സ്നേഹിക്കാനും കഴിയും..ഇതുകൊണ്ടാണ് ഗീത പഠിക്കാൻ അച്ചായ സമൂഹത്തോട് ഈ പറയുന്നത് ..ഇതുവരെ കത്തനാർക്ക് ഇത് പിടികിട്ടിയിട്ടില്ല ..അറിയാവുന്ന പാതിരി പുറത്തു പറയാൻ മടിക്കും ളോഹകാരണം ..ക്രിസ്തീയത നഷ്ട്ടപെട്ട ഇന്നത്തെ socalled  സഭകളിൽ തൊഴിലാളുന്ന ഒരുവനും ഇത് സമ്മതിച്ചു തരികയുമില്ല ..മോശം അല്ലേ  സമ്മതിച്ചാൽ ?സമ്മതിക്കണ്ടാ...നിന്റെ വിശ്വാസം  തെറ്റായിരുന്നു എന്ന് ഒരിക്കൽ തോന്നിയാൽ,ആ വിവരം അറിയിക്കാനുള്ള വിവേകം കാണിക്കണേ ..അത്രയും മതി ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx ..xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ.                                                                                  

No comments:

Post a Comment

Note: only a member of this blog may post a comment.