Saturday 4 May 2013

ധ്യാനം !

                        "ഉപനിഷത്തുകൾ " , "മഹാഭാഗവതം" , "ഭഗവത് ഗീത" പഠിക്കുകയൊ/ക്രിഷ്ണന്റെ മനസറിയാൻ ഒരു നിമിഷമെങ്കിലും ജീവിതത്തിൽ ശ്രമിക്കുകയോ ചെയ്തിട്ടില്ലാത്ത (ഗുരുവായൂരാപ്പന്റെ" കപടഭക്തരാണീ} രാഷ്ടീയക്കാരാകമാനം ! അതുപോലെ മശിഹായുടെ മനസറിയാത്ത , സ്വയം അറിയാത്ത , വെറും പുങ്കന്മാരാണീ പുരോഹിതവർഗം ആകമാനം ! ഇതൊന്നു മാത്രമാണീ ലോകത്തിന്റെ ശാപം എക്കാലത്തും ! കൃഷ്ണൻ കുരുക്ഷേത്ര നായകനായി തൽക്കാലം തെമ്മാടികളെ ഇല്ലാതാക്കിയതു കൊണ്ടോ ,പാവം കർത്താവു കുരിശിൽക്കിടന്നു പിടഞ്ഞു മരിച്ചതു കൊണ്ടോ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല ......"സ്വയം അറിഞ്ഞാൽ അറിവായ്‌"" ""...... "ഇത് മനസിലാക്കാൻ ഓരോ ആവരേജു ജനത്തിനും മനനത്തിലൂടെ കഴിഞ്ഞെങ്കിൽ മാത്രമേ ലോകം നന്നാവുകയുള്ളൂ ... ആയെങ്കിൽ ഇവിടമാണിവിടമാണു സ്വർഗം !...........................................................................                 ധ്യാനം ! വി.മത്തായി 6/5 ഇൽ," നീയൊ , അറയിൽ കയറി വാതിലുകളടച്ചു രഹസ്യത്തിൽ  നീ കാണുന്ന നിന്റെ പിതാവിനോടു  പ്രാർഥിക്കാ "  എന്ന മശിഹായുടെ തിരുക്കുരൽ !തലമുറകൾക്കെന്നും  അന്യം നിന്ന ഏക ദൈവവചനം ! കത്തനാരു സ്വയം ഇടയനും , ജനം കാലക്രമേണ ആടുകളും ആയപ്പോൾ ; പസ്സ്റ്റർ/പാതിരിമാരുടെ വാതോരാതുള്ള ജൽപ്പനങ്ങളുടെ നിലയ്ക്കാത്ത കുത്തൊഴുക്കിൽ അകപ്പെട്ടു , കാലമാം കടലിന്റെ അഗാധങ്ങളിൽ ആഴ്ത്തപ്പെട്ട ധന്യമായ തിരുവചനമാണു ധ്യാനം !സ്വന്തമായി ഒരു മനസുണ്ട് എന്നഭിമാനിക്കുന്ന ഓരോനരജന്മവും ദിനവും നിവർത്തിക്കേണ്ട സുപ്രധാനമായ ദിനചര്യയാണു ധ്യാനം ....മനസിന്റെ ആഴങ്ങളിലേക്കുള്ള ഏകാന്തമായ യാനമാണീ ധ്യാനം ! സ്വയം ഒരിക്കൽ മനസിന്റെ ഉള്ളറയിൽ ദൈവത്തിന്റെ തിരുമുഖം കാണാനാകുന്ന യജ്ഞമാണീ  ധ്യാനം ! അവന്റെ സ്വരംകെട്ടവനൊടൊന്നുരിയാടനാകുന്ന സ്വർഗ്ഗസമാനമായ പരമാനന്ദമാണീ ധ്യാനം !"അന്വേഷിപ്പീൻ കണ്ടെത്തും "എന്ന് തമ്പുരാൻ മൊഴിഞ്ഞ , ആ അന്വേഷണം തുടങ്ങാം നമുക്കിനിയും ..ആരെ അന്വേഷിക്കണം ?എവിടെ അന്വേഷിക്കണം ? എന്ന ചോദ്യങ്ങൾക്കുള്ള ഏക ഉത്തരമാണീ ധ്യാനം ! സ്വയം ആത്മാവിനെ അവനവന്റെ മനസിന്റെ മനസ്സിൽ കണ്ടെത്തുക ...അപ്പോൾ അവനവനെ (അവനിലായിരിക്കുന്ന പരമാത്മചയ്തന്യത്തെ) സ്വയം ഇടനെഞ്ചിൽ കണ്ടെത്തുക ! ഹാ..മായ..മായ.,സകലവും മായ  ! മായാത്തതൊന്നുമാത്രം , ഈ എന്റെ മനസും മനസിനെ ജീവിപ്പിക്കുന്ന നിത്യജീവനും ! ആ നിത്യജീവനാണെന്റെ യേശു !"ഞാൻതന്നെ വഴിയും സത്യവും ജീവനുമാകുന്നു " എന്ന തിരുവചനം ഉള്ളിലാകും ! ഇതിനെന്തിനൊരു പള്ളിയും പട്ടക്കാരനും? പിരിവും പാതിരിയുടെ പത്രാസും ? സിംഹാസങ്ങളും അരമനകളും? കുരിശടികളും കാശുവീഴ്ത്താൻ കുരിശടയാളത്തിൽ കിഴുത്തകളും? മാറ്റുവീൻ ശീലങ്ങളെ!  ധ്യാനം ഇനിയെങ്കിലും ശീലമാക്കൂ...വിജയം നേരുന്നു  

No comments:

Post a Comment

Note: only a member of this blog may post a comment.