Monday 8 December 2014

കള്ളക്കത്തനാരും കൂദാശയും

"കൂദാശ" എന്ന പുരോഹിതമുഴുത്തട്ടിപ്പില്ലാതെ എബ്രഹാം സാറായെയും , ഇസഹാക്ക് റെബെക്കായെയും, യാക്കോബ് ലേയായെയും കൂടെ അനുജത്തി റാഹേലിനെയും വിവാഹം കഴിച്ചില്ലേ ? എന്തിനേറെ പറയുന്നു ,നമ്മുടെ ഔസേപ്പുപിതാവും കര്‍ത്താവിന്ടംമച്ചിയും നല്ല ഉദാഹരണമല്ലേ ? ! കൂദാശ മിനിഞ്ഞാന്ന് നമ്മെ കുരുക്കാന്‍ ഇവറ്റകള്‍ എഴുതി ചിട്ടപ്പെടുത്തിയ "കത്തനാരുടെ കുതന്ത്രമല്ലേ" ? ചിന്തിക്കു ഓ... അച്ചയന്മാരെ ..അടുത്തതലമുറ സര്‍ക്കാര്തലത്തില്‍ വിവാഹിതരാകട്ടെ ! കത്തനാര് കൂദാശപ്പണി നിര്‍ത്തി തെങ്ങിന് കിളക്കട്ടെ / റബ്ബര്‍ ടാപ്പ് ചെയ്യട്ടെ ..അന്യദേശത്തൊഴിലാളികള്‍ മലയാളനാട് മുടിക്കാതിരിക്കട്ടെ !...കൊണ്ടാലും പഠിക്കാത്ത വെറും ഇറച്ചിക്കോഴികളല്ല നമ്മള്‍! "കാക്ക നോക്കറിയും ,കൊക്കുടക്കറിയും,പക്ഷെ കോഴി കൊണ്ടേ അറിയൂ"

"കൂദാശ" ,ഒന്നാലോചിക്കൂ ,ഒന്നാം കൂദാശതന്നെ എത്രയിനം ? മലത്തിമുക്കല്‍, മൂറോന്‍പുരട്ടല്‍, ആദിമകാല സുന്നത്ത്!, (ക്രിസ്തുവിനതായിരുന്നല്ലോ!) ആരാണിത് കണ്ടുപിടിച്ചത് ?ക്രിസ്തു ഒരു കൂദാശയും നമ്മെ കാണിച്ച്തന്നില്ല, കൂദാശ ചെയ്യാന്‍ നമ്മോടു കല്പ്പിച്ചുമില്ല /ചൊല്ലാനൊരു പാതിരിയേയും അവന്‍ ചുമതലപ്പെടുത്തിയുമില്ല ! പിന്നെ ആരിത് എവിടെ എന്തിനുവേണ്ടി എപ്പോള്‍ ആര്‍ക്കുവേണ്ടി എഴുതിയുണ്ടാക്കി ? "തട്ടിപ്പുജല്പനങ്ങള്‍" എന്നല്ലാതെ മനസര്‍പ്പിക്കാത്ത ഈ ചൂഷണ കര്‍മത്തിനു ദൈവമുന്പാകെ ഒരുവിലയും ഇല്ലേയില്ല ! പിന്നെ "ചുമ്മാവിശ്വാസികള്‍ക്ക്" പറയാനും പുകഴാനുംമുള്ള ഒരു ജല്പനനാടകം ! ഇതിന്റെ പേരില്‍ ആളെപ്പിഴിയുന്ന ക്രൂരനായ് കത്തനാരേ,കാലമിത് പൊറുക്കില്ല ..."മുറുക്കിക്കൊട്ടുന്നതു നിര്‍ത്താനാ"...

"പള്ളിയെന്ന" പാതിരിയുടെ "പീഡനത്തടവറയിൽ"നിന്നും ഒരിക്കലായി ക്രിസ്ത്യാനിക്ക് രക്ഷപെടുവാന്‍ ഒരു മാർഗമേയുള്ളൂ..പള്ളിയില്‍ നാം പോകാതെയിരിക്കുക ! വിവാഹകൂദാശ മുതലായ തട്ടിപ്പുവീരന്മാരുടെ കൂദാശകള്‍ പള്ളിക്കത്തനാരുടെ കയ്യില്‍നിന്നും കാശു കൊടുത്ത് വാങ്ങണം എന്ന പിതാക്കന്മാരുടെ പരമ്പരാഗത വിഡിത്തം നാം കണ്ണുമടച്ചു പിന്തുടരുന്നതാണിതിനു കാരണം ! പള്ളിപണിതോനെത്തന്നെ തെമ്മാടിക്കുഴിയില്‍ അടക്കുന്ന ചട്ടാമ്പിക്കത്തനാരെ ഒന്നാമതായി "പരത്തെമ്മാടി" എന്ന് മനസ്സില്‍ കരുതി അയ്യാളെ ജീവിതത്തില്‍നിന്നും ഒരിക്കലായി നാം പാടേ ഒഴിവാക്കുക !

ഓരോ ഗ്രാമത്തിലും ഓരോ പൊതുസെമിത്തേരികള്‍, ബ.സര്‍ക്കാര്‍ ഉണ്ടാക്കിത്തരണം !. അയല്‍ക്കാരനെ സ്നേഹിക്കുന്ന എല്ലാ നല്ലക്രിസ്ത്യാനിക്കും അവിടെ ആകാം ശവസംസ്ക്കാരച്ഛടങ്ങുകള്‍;! പക്ഷെ ദഹിപ്പിക്കുകയാണ് ശാസ്ത്രീയമായി നല്ലത് ! വിവാഹം സര്‍ക്കാര്‍ സാക്ഷീകരിക്കട്ടെ ! മാമോദീസ മലത്തിയും കമഴ്ത്തിയുമല്ല, ഭഗവത്‌ഗീത മനസ്സിൽ ഉറപ്പിച്ചു ജ്ഞാനസ്നാനമാകട്ടെ (ഓരോ മനസും ജ്ഞാനത്തില്‍ മുങ്ങിക്കുളിക്കട്ടെ )ഇതാനാത്മീകത ...ഇതാണ് സാര്‍വലോവ്കീക സ്നേഹം..

സര്‍ക്കാര്‍ മദ്യനയം/കക്ഷിപ്പോരു ഒന്നവസാനിപ്പിച്ചു "പള്ളിനയം" ഇനിയും ചര്‍ച്ച ചെയ്താട്ടേ ..(.അതിനായി ക്രിമിനല്സുകളെ അസംബ്ലിയിലേക്ക് നാം തിരഞ്ഞെടുക്കരുത്) ! "ഭഗവത്ഗീത മനസിലാക്കാത്ത ഒരുവനും MLA ? MP ? ആകുവാന്‍ യോഗ്യനല്ല" എന്ന് നിയമം ഉണ്ടാക്കുവീന്‍ .. ഭാരതീയവേദശാസ്ത്ര മൂല്യം തുളുംപുന്നതാണ് ഗീതയിലെ 700 ശ്ലോകങ്ങളും ! ഓരോ മനുഷ്യനും മനനംചെയ്തു ആത്മീകരാകുവാന്‍ ഗീതാപാരായനമാല്ലാതെ ഏതാണൊരു മാര്‍ഗം ഭൂമിയില്‍ ? പാഴ്ജന്മ പാതിരീ, നിനക്ക് ഹ..കഷ്ടം!

"എന്തുകൊണ്ട് ആളുകള്‍ക്ക് പള്ളിക്ക് വെളിയില്‍ കല്യാണം കഴിച്ച് പള്ളിയെ വെല്ലുവിളിച്ചു കൂടാ?"എന്നതിനോട് വിയോജിപ്പുണ്ട് ,,എതിര്‍ക്കുന്നതിലൂടെ വീണ്ടും നാം സ്വയം ദു:ഖം മനസിലേറ്റുകയായി ! അതിനുപകരം പള്ളിയെ നാം ഉപേക്ഷിക്കുന്നതാണേറെ ഉത്തമം! നമ്മെ പള്ളി മുടക്കുന്നതിന് മുന്‍പേ പള്ളിയെ നാം മുടക്കുന്നീ കാളകത്തനാരന്മാര്‍ കാരണം

No comments:

Post a Comment

Note: only a member of this blog may post a comment.