Sunday 7 December 2014

അല്മായശബ്ദം: അമ്മ/ഉമ്മ

അല്മായശബ്ദം: അമ്മ/ഉമ്മ: ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു ! എത്ര...

ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു ! എത്രയെത്ര പേര്‍ ഇതു കണ്ടുകൊണ്ട്  കോരിത്തരിച്ചു അവിടെ നിന്നു ?! അവരുടെ കണ്മുന്നില്‍ നിണം വാര്നൂ കുത്തേറ്റയാള്‍ പിടഞ്ഞു മരിച്ചു, പക്ഷെ അവര്‍ കണ്ണടച്ചില്ല !! ഒടുവില്‍ കേസിന് സാക്ഷിയില്ല , ശിക്ഷയുമില്ല !

ദൈവത്തിന്‍റെ സ്വന്തം നാടിതാണ് ! പക്ഷെ സ്നേഹമായ ദൈവത്തിന്റെ ചിന്ഹം "ഉമ്മ " 'ചുംബനം' ഈ ദൈവത്തിന്റെ നാട്ടില്‍ മാത്രം ഭൂലോകത്ത്പറ്റില്ലപോലും ! ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം വെറുക്കുന്ന നാടാകും ഇത് അധികനാള്‍ വൈകാതെ സംശയമില്ല  !  നാശത്തിലേക്കാണീ നാടിന്റെ  പോക്ക്, ദു:ഖത്തോടെ ഇത് കുറിക്കുന്നു ...



കൈക്കൂലിക്കാരനായ സര്‍ക്കാരുജീവനക്കാരനെയോ/ എട്ടുംപൊട്ടും തനിക്കറിയാത്ത ദൈവത്തിനെ പേരില്‍ (ആര്‍ക്കും സ്വര്‍ഗം കൊടുക്കാമെന്നുപറഞ്ഞു ) പാവം ജനത്തെ കബളിപ്പിക്കുന്ന പുരോഹിതനെയോ / രാഷ്ടസേവ എന്നപേരില്‍  നാടാകെ നശിപ്പിക്കുന്ന കാലത്തിന്റെ ശാപമായ രാഷ്ട്രീയജന്മങ്ങളെയോ തിരിച്ചറിയാത്തവണ്ണം കലിമൂത്ത ജനമേ ..ഐ ഫീല്‍ sorry ഫോര്‍ യു !! എന്നാണു നിന്റെ മനസിന്‍റെ തിമിരം മാറുക " തമസോ മാ ജ്യോതിര്‍ഗമായ" സത്യമാവുക ?!



ഇവിടെ മനുഷ്യരുണ്ട്‌ /മനനമുള്ള മനുഷ്യരില്ല !                                              ഇവിടെ മനുഷ്യനു മനസുണ്ട് /മനസാക്ഷിയില്ല !

ഇവിടെ മതങ്ങളുണ്ട് /അവയില്‍ മനുഷ്യസ്നേഹമില്ല

പിറന്ന നാള്‍മുതല്‍ അമ്മയുടെ പൊന്നുമ്മ മുതലെത്ര ഉമ്മകള്‍ നാം വാങ്ങി // കൊടുത്തു ? ഇന്നാണിത് വിലക്കപ്പെട്ട കനിയാണന്ന നശിച്ച ബോധം എനിക്ക് വന്നത് ! ഹാ കഷ്ടം! എന്റെ പിറന്ന മണ്ണേ...നിന്നിലാരീ ശാപചിന്ത വിതച്ചു ? ചുംബനസമരക്കാരേ, "വാശിക്കാരും വളി വിടില്ല" ! അവരെ എതിര്‍ത്തു തല്ലുന്നവരേ, ഇതിലും നല്ലാത് തന്നത്താന്‍ നെഞ്ചില്‍  തല്ലുന്നതല്ലയോ ? കളികാണാന്‍ റോഡിലൂടെ നിരന്നു നിന്ന                                          കേരളനപുംസകങ്ങളെ ,നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?  കാലം നിങ്ങളോട് പൊറുക്കില്ല ,കാരണം അധര്മ്മത്തെ എതിര്‍ക്കാതെ നോക്കിനില്‍ക്കുന്നതും മറ്റൊരു അധര്‍മ്മമാണ് സത്യം !!  

No comments:

Post a Comment

Note: only a member of this blog may post a comment.