Monday 1 December 2014

അല്മായശബ്ദം: പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം

അല്മായശബ്ദം: പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം: പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം  കര്‍ത്താവേ ,നിന്‍റെ മനുഷ്യാവതാരകാലത്ത് 'റബ്ബര്‍' ആമസോണില്‍ വളരുന്നു എന്നുപോലും നീ അറിഞ്ഞിരുന്നില്ല ...

പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം

പ്രാര്‍ത്ഥന കേള്‍ക്കാത്ത ദൈവം 
കര്‍ത്താവേ ,നിന്‍റെ മനുഷ്യാവതാരകാലത്ത് 'റബ്ബര്‍' ആമസോണില്‍ വളരുന്നു എന്നുപോലും നീ അറിഞ്ഞിരുന്നില്ല എന്നാണെന്‍റെവിചാരം  ! ഒലിവും ദേവതാരുവും അത്തിയും ഒക്കെ നീ കണ്ടിട്ടുമുണ്ട് ! വിശന്നപ്പോള്‍ നീ പാവം അത്തിയെ ഒരു കവിതപോലെ ശപിച്ചെന്നും ബൈബിളിലൂടെ ഞാനറിഞ്ഞു ! ഓക്കേ, കാര്യമതല്ല ; ഇന്നുമുതല്‍ ഒരാഴ്ച പാലയിലൊരു പള്ളിയില്‍ നിനക്കറിയാന്മേലാത്ത ഏതോ ഒരു "റബ്ബറിന്‍റെ " വിലകുറഞ്ഞതിനു എതിരായി  കൂട്ടപ്രാര്‍ത്ഥന നമ്മുടെ  ക്രിസ്ത്യാനികള്‍ നടത്തുന്നതായി ഏഷ്യാനെറ്റില്‍ ഇന്നുച്ചമുതല്‍ വിളബരം, വാര്‍ത്തയായി !  ദൈവത്തെ അറിയാത്ത // നീ ആരെന്നു അറിയാത്ത // പ്രാര്‍ത്ഥന എന്തെന്നറിയാത്ത // വി.മത്തായി ആറു ഒരിക്കലും വായിച്ചിട്ടില്ലാത്ത ഒരുപറ്റം ജനം ഇന്നും നാടാകെ  പള്ളികള്‍ നിറയെ ഏതോ വിവരംകെട്ട കത്തനാരന്മാരുടെ അടിമകളായി //ചട്ടുകമായി കഴിയുന്നു എന്നത് ഈയുള്ളവന് ദു:ഖമുളവാക്കുന്നു ! "കഴിയുമെങ്കില്‍ ഈ പാനപാത്രം എന്കല്‍നിന്നും നീക്കേണമേ" എന്ന നിന്റെ അന്തംവിട്ട യാചന തമ്പുരാന്‍ കേട്ടില്ലല്ലോ എന്നറിയാവുന്ന നിന്നോട് ഈ കുറിക്കുന്നത് മാപ്പാക്കണേ....   ആമ്മീന്‍ ! 

No comments:

Post a Comment

Note: only a member of this blog may post a comment.