Saturday 27 December 2014

"മണ്‍പൂച്ചയായാലും മരംപൂച്ചയായാലും  എലിയെ പിടിച്ചാല്‍ പോരെ " 

'കൂദാശ വിറ്റു  കാശാക്കുന്ന കത്തനാരുടെ അടിമത്തത്തില്‍ നിന്നും എന്നാണീ ജനത്തിനൊരു മോചനം', എന്ന് ദൈവവും കര്‍ത്താവും പലവുരു ചിന്തിച്ചു കണ്ടെത്തിയ പ്രത്യയശാസ്ത്രമായിരുന്നു "ഘര്‍ വാപസി"!  പക്ഷെ ലോക്കല്‍കമ്മിറ്റിക്കാര്‍ അത് നടപ്പാക്കുന്നതില്‍ നിയമതടസം കണ്ടെത്തിയതുകാരണം, അന്യജാതി പെണ്‍കൊടികളെ വിവാഹംകഴിച്ചു വല്യ വളച്ചുകെട്ടില്ലാതെ കാര്യം നടത്താമെന്നായി! "മണ്‍പൂച്ചയായാലും മരംപൂച്ചയായാലും  എലിയെ പിടിച്ചാല്‍ പോരെ " അത് മതി! ലോകമാകെ ഭാരതത്തിന്റെ "അദ്വൈതവേദാന്തമതം " മനുഷ്യ മനസുകളില്‍ നിറയണം! എങ്കിലേ "അയല്‍ക്കാരനെ സ്നേഹിക്കാനാവൂ" .."അവന്റെ രാജ്യം വരൂ"....ഭഗവത്ഗീതാസാരം ഓരോ ബോധത്തിലും ദിവ്യജ്ഞാനപ്രകാശമാകണം...എങ്കിലേ മനുഷ്യനു "ശത്രുവിനെ സ്നേഹിക്കാനാകൂ" "തത്ത്വമസി"(അത് നീ തന്നെയാകുന്നു എന്ന്) മനസിലാകൂ ..  അനന്തരം ."അഹം ബ്രഹ്മം"എന്ന തിരിച്ചറിവില്‍ ഓരോരുവനും പറയും "ഞാനും പിതാവും ഒന്നാകുന്നു"എന്ന് ആ നസരായനെപ്പോലെ ! അപ്പോള്‍ത്തന്നെ നാണംകെട്ട ഈ സഭകള്‍ താനേ ഇല്ലാതെയാകും; ഇവിടെ സ്വര്‍ഗരാജ്യം താനേ പരിണമിച്ചാഗതമാകും!!!  

No comments:

Post a Comment

Note: only a member of this blog may post a comment.