Saturday 3 June 2017

അല്മായശബ്ദം: കോട്ടയം രൂപതയുടെ പുറംലോകമറിയാത്ത 'ആചാരങ്ങള്‍'

അല്മായശബ്ദം: കോട്ടയം രൂപതയുടെ പുറംലോകമറിയാത്ത 'ആചാരങ്ങള്‍': മംഗളം സ്പെഷ്യൽ: ബീനാ സെബാസ്റ്റ്യൻ  സമുദായത്തിന്റെ ഭ്രഷ്ട്, മാനസീക പീഡനം, അപമാനം, ദത്തെടുത്ത കുട്ടികള്‍ സമുദയത്തിന് പുറത്ത്: കോട്ടയം രൂപതയ...



    "ക്രിസ്ത്യാനിയില്ലാത്ത ക്രിസ്തുമസ് "                                                                                                                      ക്രിസ്ത്യാനിയല്ല ഞാന്‍ ഓര്‍ത്തഡോക്‍സ്‌ ആണെടോ,

ക്രിസ്ത്യാനിയല്ല നീ പെന്തക്കോസേ !

സീ എസ് ഐ ആണവന്‍ മേലേലെ ചാക്കോച്ചന്‍ ,

റീത്തിലുംറീത്തെന്റെ മൂത്ത ജേഷ്ടന്‍!



മൂലേചാലിലെ ജോസു കത്തോലിക്കന്‍,

ഏതിനമോ സീറോ ലത്തീനാണോ ?                                                                റോമന്‍,ദളിദരോ, ശാബതുകാരനോ

മേന്പടിക്കില്ല ക്രിസ്ത്യാനീയെങ്ങും !



"ക്രിസ്തുവിന്‍ വാക്കും പഴംചക്കുപോലായി!"

പാതിരി / പാസ്ടറുമോൻ  നാടുവാണാ --

"നിന്റെ രാജ്യം "എന്ന സങ്കല്പമില്ലാതായ് ,

"എന്റെ രാജ്യം" വരാന്‍ മോഹമേറി...



പ്രാര്‍ഥനായക്ജ്ഞങ്ങള്‍,കൂദാശകച്ചേരി

മത്സരഭാഷണ ഘോഷങ്ങലാല്‍

മണ്ണിതും  വിണ്ണും മനവും കലുഷമായ്

മണ്ണില്‍ മനുഷ്യരും തെല്ലോളമായ്..   samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.