Friday 9 June 2017

അല്മായശബ്ദം: ആറാംകൂലി പാതിരി!

അല്മായശബ്ദം: ആറാംകൂലി പാതിരി!: ആറാംകൂലി പാതിരി!  രാജ്യം ഭരിക്കാന്‍ അറിയാത്തവന് വോട്ടു കൊടുത്ത് അവനെ ഭരണം ഏല്പിച്ചാല്‍ പലതും പൊതുജനം പിന്നെ സഹിക്കേണ്ടിവരും ! ഇടതു വലതു മ...

സന്ധ്യാനാമം ചൊല്ലൽ പോലും മറന്നു ''സീരിയൽ കാണൽ'' വേലയില്ലാത്ത പെൺപെരുമ കേരളത്തിൽ ഏറ്റെടുത്തപ്പോൾ,  ''ചാനൽ ചർച്ച'' പുരുഷമേധാവിത്വവും കൈക്കലാക്കി ! അങ്ങിനെ മലയാളിയുടെ സന്ധ്യകൾ വൃഥാവിലായി! ഈശ്വര ചിന്ത, ഹോ അതെന്തിനാ.?!



ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ രാഷ്ട്രീയ കാര്യം ചർച്ച ചെയ്യുമ്പോൾ, ഒരു മതത്തിന്റെയും പൗരോഹിത്യത്തെ ആ ചർച്ചയിലേക്ക് ക്ഷണിക്കുന്നത് ഭാവിയിൽ ദോഷം ചെയ്യുന്ന ഒരു തീക്കളിയാണെന്നു അല്പബുദ്ധിയായ ഞാൻ മീഡിയാ രാജാക്കന്മാരോട് അപേക്ഷിക്കുന്നു! ഉദാഹരണത്തിന് :> കേരളത്തിന്റെ മദ്യ നയം ! സത്യത്തിൽ അങ്ങിനെ ഒരു നയമേ ഇവിടെ ഇല്ല ! കാരണം, നയമുണ്ടാക്കാൻ പ്രാപ്തിയുള്ള ചാണയ്ക്കന്മാരെ  കേരളം അടുത്തകാലത്തൊന്നും പ്രസവിച്ചിട്ടില്ലതന്നെ ! പിന്നെ ''വന്നത് വാക്കു //കിട്ടിയത് ലാഭം'' എന്നോർക്കുന്ന സ്വാർത്ഥരാണ് കേരളം കൈയാളുന്ന നേതാക്കളാകെ ! ഇതിനിടയിൽ ഇടംകോലിടാൻ ഒരു മതത്തിന്റെയും പൗരോഹിത്യത്തെ അനുവദിക്കരുതേ ..പ്ളീസ്..



അവർ  വിശ്വാസിയെന്ന ബുദ്ധി വികസിക്കാത്തവരെ സ്വർഗ്ഗത്തിലോ നരകത്തിലോ ഇഷ്ടാനിഷ്ടം കയറ്റട്ടെ //ഇറക്കട്ടെ ! നമുക്കെന്തു ചേതം?

മറിച്ചായാൽ, ഓരോ മത പുരോഹിതനും അവന്റെ വിവരദോഷത്തിന്റെ ശർദ്ദിൽ മീഡിയായിൽ വിളമ്പും ! കേരളമതു ഭക്ഷിക്കേണ്ടിവരും ! വല്ല പള്ളികാര്യവും ആലോചിക്കാൻ കത്തനാരെയും, ശബരിമല മേൽശാന്തയെ അവിടുത്തെ കാര്യത്തിനും മുന്നയെ സുന്നത്തിലിന്റെ കാര്യത്തിലും ജനനായകന്മാർ കണ്ടാൽ പോരെ ? ഇവറ്റകൾ അർഹിക്കാത്ത അംഗീകാരം സ്വയമറിയാത്ത ഈ വർഗത്തിന് കൊടുത്താൽ, മന്ത്രിസഭയെയും M L A  മാരെയും വെറും ഇരുകാലി ആടാക്കിക്കളയും, ജാഗ്രതൈ !                                          

പക്ഷെ മീഡിയായിക്കിതൊക്കെ ഒരു തമാശയാണ് ! കേരളം വെന്തെരിഞ്ഞാലും, മീഡിയകൾ  അത് നല്ലൂണ്ണം ലോകത്തെ അറിയിക്കും നിശ്ചയം! അതവരുടെ തൊഴിലാണ് ! വേശ്യകളും തൊഴിൽ ചെയ്യുന്നല്ലോ! കണ്ണടയ്ക്കാം പക്ഷെ ഇരുട്ടാവില്ല ചുറ്റിലും! അകത്തു മാത്രം , അകത്തു മാത്രം ഇരുട്ട് !..samuelkoodal      

No comments:

Post a Comment

Note: only a member of this blog may post a comment.