Saturday 3 February 2018

'സെൻസും സെൻസേഷനും' ഇല്ലാത്തിരുകാലിയാടുകൾ = അച്ചായവൃന്ദം!

''അവനെകുരിശിക്ക, അവനെകുരിശിക്ക'' എന്നാർത്ത അന്നത്തെ ആടുകൾതന്നെയാണിന്നും ഈ വഴിയോരപ്പള്ളികളിലാകെ ! ക്രിസ്തുവിന്റെ സ്നേഹവും, അവന്റെ എളിമയും വിശുദ്ധിയും, അവൻ കാണിച്ചുതന്ന ത്യാഗവും [കുർബാനയും] തൊട്ടുതീണ്ടിയിട്ടില്ലാത്ത അർത്ഥാർത്തിയും  കാമാര്ത്തിയും മൂത്ത ഭോഗികളായ മ്ലേച്ചപുരോഹിതനും പാസ്റ്ററും, അവറ്റകളുടെ നാറുന്ന നാവിനാൽ നാടാകെ വിതറുന്ന നാറിയ കൂദാശകളിലും പ്രാര്ഥനാതട്ടിപ്പുകളിലും മനംമയങ്ങി, ''മരണാനന്തര സ്വർഗ്ഗരാജ്യം'' സ്വപ്നംകാണുന്ന പാവം സ്വപ്നജീവികളാണ് പള്ളികളിൽ കൂടുന്ന മനനമില്ലാത്ത ഈ ജനം! 

ജനിച്ചനാൾമുതൽ മരിച്ചാലും പണിയുന്ന പൗരോഹിത്യത്തിന്റെ ഈ ''കസ്റ്റഡിമരണത്തിൽ''നിന്നും ഇവരെ രക്ഷിക്കുവാൻ ,ഇന്നത്തെയീ ;പൗരോഹിത്യതട്ടിപ്പിനെതിരെ ഭാരതത്തിൽ ''അയൽകൂടലുകൾ'' ഉണ്ടായെങ്കിലേ മതിയാവൂ.!  സ്നേഹിക്കുന്ന മനസുകളുടെ ഒരയൽകൂടൽ ! സഭാന്തരങ്ങളില്ലാത്ത മതഭേദങ്ങളില്ലാത്ത അരയൽക്കൂടൽ! മനുഷ്യനെന്ന മഹനീയ പദവിയുള്ളവരുടെ ഒരയൽക്കൂടൽ!  ''ജാതിയില്ല മതങ്ങളില്ലിവിടില്ല താഴ്ചയുയർച്ചകൾ, നീതിയാം വഴിപോക്കരാണിവർ നിഷ്കളങ്ക സഹോദരർ'' എന്ന് മൗനമായി മനസ്സിൽ മന്ത്രിക്കുന്നവരുടെ ഒരയൽക്കൂടൽ!  അതാണ്  ക്രിസ്തു കല്പിച്ച ''അയൽക്കാരനെ സ്നേഹിക്കുന്ന'' കൂടൽ! സ്നേഹക്കൂടൽ!

ഇതിനെന്തിനു നാടാകെ  നാനൂറുപള്ളികളും കാശുവാരാന് കുരിശടികളും, റോഡകെ പാതിരിപാസ്റ്റർമോൻമാരും ? ചിന്തിക്കൂ അച്ചായാ ചിന്തിക്കൂ .. സ്വന്തമായി ശവദാഹത്തിനു കൂടി ഇടമില്ലാത്തവനു  അയൽക്കാരൻ  തന്റെ പറമ്പിൽ  ശവദാഹത്തിനിടം കൊടുക്കട്ടെ !..  ഇടംകൊടുത്തു ഇടയാനാകൂ..''നല്ലയിടയൻ'' !

കൊച്ചിയിലെ കർദ്ദിനാളും കോട്ടയത്തെ തങ്കംപിടിച്ച ബ്രദറും നിങ്ങളെ ഒന്നും പഠിപ്പിച്ചില്ലേ?  ചിലന്തിയും പഠിപ്പിക്കുമെന്നാണ് ഞാൻ പഠിച്ചത്!  

സർക്കാരറിഞ്ഞു പിറന്നകുഞ്ഞിനു പേരിടീലും, വളർന്നാൽ ചോറൂണും അയൽക്കൂടലുകൾ നടത്തട്ടെയിനിയും  മൗനപ്രാർത്ഥനയിൽ! സർക്കാരറിഞ്ഞ വിവാഹവും ഒടുവിൽ മരണവും ശവദാഹവും അയൽക്കൂടലുകൾ സാക്ഷികളായി നടത്തിയാൽപ്പോരേ? അവനവന്റെ കർമ്മഫലം അനുഭവിക്കാനുള്ള മനസിന്റെ സംസ്കാരയാത്രയെന്ന മരണമെന്ന മറയലും ജനനമെന്ന വിരിയലും താനേ നടക്കുന്നതാകയാൽ നാമെന്തു പ്രാർത്ഥിക്കാൻ? പ്രാര്ഥിച്ചാലാരുകേൾക്കാൻ ? അല്ല ,പ്രാര്ഥിച്ചിട്ടെന്തുഫലം? ചിന്തിക്കൂ അച്ചായന്മാരെ. ചിന്തിക്കൂ .  samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.