Wednesday 7 February 2018

''മൂഷികനാം നീ മൂഷികനിനിമേൽ,
പൂഷകനാം ഞാൻ പൂഷകനിനിമേൽ''
മെത്രാനെ നീയിനിയും തിരുമേനിയല്ല ,
ജനം ഇനിമേലിൽ ഐമേനിയുമല്ല ! 
കത്തനാരേ,നീ ആരുടേയും പിതാവല്ല,
ജനം നിന്റെ ചുമ്മാ മക്കളുമല്ല !

സ്വന്തം പിതാവിനെ തിരിച്ചറിഞ്ഞവരാരും
വഴിയിൽ കണ്ട പാതിരിയെ ''പിതാവേ'' എന്ന് വിളിച്ചു
സ്വന്തം അമ്മയെ ഇനിയൊരുനാളും ആക്ഷേപിക്കുകയുമില്ല!
വിശുദ്ധകുർബാന വിശുദ്ധമെങ്കിൽ അശുദ്ധനായ പുരോഹിതനെ
ആ കർമ്മം ചെയ്യാൻ സഭ മേലിൽ അനുവദിച്ചുകൂടാ!
അൾത്താര വിശുദ്ധസ്ഥലമെങ്കിൽ ആഭാസന്മാരെ
അതിൽ യാതൊരുവേഷത്തിലും പ്രവേശിപ്പിച്ചുകൂടാ!
സിബിഐ അന്വേഷിച്ചു അഭയാകേസുകളിലെ
വ്യഭിചാരിയോസന്മാർ കുറ്റവിമുക്തരാണെന്നു തെളിഞ്ഞാലും, വിശുദ്ധവസ്ത്രം അവർ മരണംവരെ അണിഞ്ഞുകൂടാ !
കാരണം കാലമതിനെ "നാറുന്ന ളോഹയെന്നു''
നാളെ ആക്ഷേപിക്കും നിശ്ചയം!
മറ്റിതര സഭകളും ഇത് മാതൃകയാക്കുവീൻ ...
കുറ്റമാക്ഷേപിക്കപ്പെട്ട പുരോഹിതരെ അവരുടെ
വിശുദ്ധവസ്ത്രം ഉടൻ അഴിച്ചുമാറ്റി പുറത്താക്കണം!
മറ്റു സഭാവേലയ്‌ക്കായിക്കൂടി അവരെ നിയോഗിക്കുവാൻ പാടില്ല; ഉദാഹരണം, പള്ളിപ്പറമ്പിലെ തെങ്ങുകയറ്റവും ,റബര് ടാപ്പിംഗും വരെ!
മെത്രാന്മാർ ഇനിമുതൽ കല്പിക്കരുത്, വെറുതെ പറഞ്ഞാൽ മതി ;
ജനം മനസിലാക്കിക്കൊള്ളും !
കല്പനകളും മടയലേഖനങ്ങളും ഇനിയും പള്ളികളിൽ അരുതു;
വെറും കത്തുകളും കുറിപ്പ്കളും വാർത്താക്കുറിപ്പുകളും മതി!
നാലുനാളത്തേക്കു വിലസുന്ന മന്ത്രിമാരുടെ മാതിരി
കൊടിവച്ച കാറുവേണ്ടാ മെത്രാനെ,; വെറും കാറ് മതി !
എളിമയറിയില്ലെങ്കിലും മെത്രാൻ ഇനിയും എളിമ അഭിനയിക്കണം!
പഴയനിയമത്തിലെ മൃഗബലി ഇന്ന് പള്ളിയിലില്ലാത്തതിനാൽ അരക്കെട്ടും നീണ്ട ളോഹയും വേണ്ട!
[അത് വെറും ജാഡയാണെന്നു ജനം അറിഞ്ഞുകഴിഞ്ഞു]
തയ്യൽക്കാരനും കുറെ തുണിയുമുണ്ടെങ്കിൽ ആർക്കും പുരോഹിതനാകാം എന്ന '' KP നയം'' ന്യായമല്ല!
കെപിയെ പുരോഹിതനെന്നു കരുതുന്നവൻ ഇരുകാലിയാടുതന്നെ! കെപിയെ കൈമുത്തി വണങ്ങുന്നവൻ തലമുറയായി ഐമേനിതന്നെ! [അവൻ ദൈവജനമല്ല] samuelkoodal 9447333494
-----------------------------------------------------------------------------------------------------------------
ദൈവമക്കളോടു ദൈവത്തിന്റെ മൗന നൊമ്പരം = ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എന്റെ ഏകജാതൻ വന്നു നേരിൽ നിങ്ങളോടു പറഞ്ഞതല്ലേ മക്കളെ? അവൻ ശപിച്ച പൗരോഹിത്യം എവിടെ ആരാൽ നന്നാക്കപ്പെടുവാനാണ്? പുരോഹിതനുവേണ്ടി നിങ്ങളെക്കൊണ്ടവൻ പണിയിച്ച പള്ളിയെ ''കള്ളന്മാരുടെ ഗുഹ''എന്നല്ലയോ മനുഷ്യപുത്രൻ ആക്ഷേപിച്ചത്? കാലത്തിനതിനെ നല്ലയിടമാക്കാനാകുമോ ? ഇല്ല ഒരുനാളുമില്ലെൻ പ്രിയരെ.. ഓടിയകലുവീൻ..പള്ളി വിട്ടോടി അകലുവീന്‍ .. അല്ലാത്തവർ ചമ്മട്ടിയുമായി അവിടെ ചെല്ലുവീൻ .. അശുദ്ധനായ പുരോഹിതനെ പള്ളിയിൽ കണ്ടാൽ അവനണിഞ്ഞ നാറുന്ന ളോഹ ഒന്നാമതായി നിങ്ങള്‍ അഴിച്ചുമാറ്റുവീൻ..
പകരം കൈലിയും ബനിയനും മതി ആ നിക്രിഷ്ടജീവിക്കു പണിയെടുക്കാൻ..ഓക്കേ? ഇതാണ് എന്റെ പുതിയ നിയമം!''



No comments:

Post a Comment

Note: only a member of this blog may post a comment.