Monday 26 February 2018

''കാക്ക നോക്കറിയും, കൊക്ക് ഒടക്കറിയും, കോഴി കൊണ്ടേ അറിയൂ'' എന്ന ചൊല്ലും തോൽപ്പിക്കുന്ന അച്ചായകൂട്ടങ്ങൾ കാലത്തെ വെല്ലുന്ന വിഡ്ഢി സമൂഹമാണ് !

കൊച്ചിയിലെ കാദ്ദിനാളും അതിയാന്റെ കാശുകുംഭകോണവും, പള്ളിക്കുവേണ്ടി തെരുവ് യുദ്ധത്തിനൊരുങ്ങുന്ന മെത്രാന്മാരും, അവർ സാത്താനാൽ അഭിഷേകം ചെയ്ത പാതിരിമാരും, ഈ കുരുടന്മാർ നയിക്കുന്ന കണ്ണുതുറക്കാൻ മടിക്കുന്ന ആട്ടിക്കൂട്ടവും ഭാരതമണ്ണിനുതന്നെ അപമാനകരമാണ്! കോടതിയെപ്പോലും നിസ്സാരവൽക്കരിക്കുന്ന ഈ വർഗം നാടിനും ശാപമാണ് സത്യം! "ദൈവത്തെയും മനുഷ്യരെയും ഭയപ്പെടാത്ത'' ഈ വൃന്ദം കാലത്തിനും വിനയാണ്!

''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ പോകരുതെന്ന്'' തിരുനാവു കൊണ്ടു വിലക്കിയ മിശിഹാ ഇവറ്റകളുടെ കാമാർത്ഥ മുറവിളിക്കു മുന്നിൽ / ആർത്തിക്കുമുന്നിൽ തോറ്റുപോയല്ലോ എന്നാണു കാലം ഇന്നും വിലപിക്കുന്നത്! കൊണ്ടാലറിയുന്ന കോഴികളേക്കാൾ ക്രിസ്ത്യാനീ, നീ അല്പബുദ്ധിയായതെങ്ങിനെ? ദൈവമെന്തെന്നുകൂടി അറിയാത്ത ഈ പൗരോഹിത്യ പാസ്റ്റർമോന്മാർ തലമുറകളായി നമ്മെ കളിപ്പിക്കുകയായിരുന്നു / ചൂഷണം ചെയ്യുകയായിരുന്നു!

ഇവരുടെ കൂദാശാജല്പനങ്ങൾക്കു മുതൽക്കൂട്ടായി ഇവരുടെ കൈവശമുള്ള വില്പനച്ചരക്കായ ക്രിസ്തുവല്ല നമ്മുടെ നാസറായൻ! സ്നേഹ ഗായകനായ ക്രിസ്തുവല്ല ഇവരുടെ നായകൻ ! പകരം കലഹത്തിന്റെ ആത്മാവായ സാത്താന്സേവകരാണിവർ ! ശത്രുവിനെ സ്നേഹിക്കാൻ പറഞ്ഞവനെ ഇവർക്ക് പരിചയം കൂടിയില്ല! ഓടിയകലുവീൻ ഇവരുടെമേൽ വീശിയ കാറ്റടിച്ച ആ ദിക്കുകളിൽ നിന്നും വേഗം ! ''go away from church '' അത് കള്ളന്മാരുടെ ഗുഹകളാണെക്കാലവും!
സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാത്ത ഈ ''മോൻമാർ'' ഇപ്പോൾ ''കഴുതമേൽ ഏറിയോനെ കളിയാക്കാൻ'' കോടികളുടെ മെഴ്‌സിഡീസിലെ യാത്രയാകാവൂ എന്നാതായിരുന്നോ ക്രിസ്തു നമുക്ക് കാണിച്ചുതന്ന വിനയവും കാലിത്തൊഴുത്തിലെ എളിമയും?! ബൈബിളിനെ ഇവർ തന്നെ കുത്തിക്കുറിച്ചു, തെറ്റായികുത്തിക്കെട്ടി! തെറ്റായി വായിച്ചു ''ശരിയെ'' ഇവര്‍ അറിഞ്ഞതേയില്ല! ശരിഎന്തെന്നറിയാത്ത മനുഷ്യക്കോലങ്ങളാക്കി തലമുറകളെ തകർത്ത ഇവർ ക്രിമിനലുകൾ തന്നെയാണെന്നും! പാവം ക്രിസ്തുവോ ഇതു കണ്ടു വിളറിക്കിടക്കുന്നു കുരിശിലിന്നും !

അശുദ്ധൻ അവന്റെ അശുദ്ധിയിൽ നിന്നെങ്ങനെ വിശുദ്ധമായതു ചെയ്യാനാകും ? അശുദ്ധരായ ഇവരുടെ കൂദാശാകുർബാനാജല്പനങ്ങൾ മനനമില്ലാത്ത ജനത്തെ കബളിപ്പിക്കാനല്ലാതെ മറ്റൊന്നിനും ഒരുനാളും ആവുകയില്ല നിശ്ചയം ! ഹൃദയസ്തനായ പിതാവിനെ ഇവര്‍ക്കറിയുകയുമില്ല!വെറും കോഴികളെപ്പോലെ കൊണ്ടാലെങ്കിലും അറിയൂ അച്ചായന്മാരെ! നേരറിയൂ.. നേരത്തെ നേരറിയൂ ..samuelkoodal 9447333494

No comments:

Post a Comment

Note: only a member of this blog may post a comment.