Sunday 6 August 2017

അല്മായശബ്ദം: അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന

അല്മായശബ്ദം: അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന: പ്രിയ സുഹൃത്തുക്കളെ , കഴിഞ്ഞ നാലഞ്ചാഴ്ചകളായി അമേരിക്കയുടെ പല ഭാഗങ്ങളിൽ താമസിക്കുന്ന എൻറെ സുഹൃത്തുക്കളെ ഞാൻ ടെലിഫോണിലൂടെ ...



''KCRM ''  ഇന്റെ  പുതിയ  ശാഖ  അമേരിക്കയിൽ  പിറവിയെടുത്തതിൽ ക്രിസ്തു പിറന്ന നാളിലെ ആഘോഷം എന്റെ ഉള്ളിൽ തുകിലുണർത്തി ! കേരളം മുഴുവൻ, ഗ്രാമങ്ങൾ തോറും ഇത് വീണ്ടും ജനിക്കട്ടെ എന്നും ആശിക്കുന്നു! ഇതിലും ഉപരി ഒരു  ''വേൾഡ് ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ്''  WCRM ഉണ്ടായാലും ഇന്നത്തെ പൗരോഹിത്യ തെമ്മാടിത്തരങ്ങൾക്കു പകരം നിൽക്കാനാകില്ല ഇവയ്‌ക്കൊന്നും എന്നാണെന്റെ മതം!



''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന'' ക്രിസ്തുവിന്റെ ഏക കല്പന അനുസരിക്കാത്ത കുറെ പാഴ് ജന്മങ്ങൾ അവരുടെ ജഡം പള്ളിമുറ്റം  ചവിട്ടാൻ കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുപോരുന്നു എന്നല്ലാതെ, രണ്ടായിരം കൊല്ലമായിട്ടും ക്രിസ്തുവിനെ ദിനവും ശാപ്പിടുന്ന കത്തനാരും ആ കുരുടൻ  വഴിതെളിക്കുന്ന കുരുടരായ ആട്ടിന്കൂട്ടവും ക്രിസ്തുവിനെ ഇത്രകാലവും അറിഞ്ഞില്ല എന്നതാണ് കാലത്തിന്റെ ദുഃഖം!  ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ'' കഴിയുന്ന ഒരു സഭയോ കത്തനാരോ ആടോ ഇതുവരെ ജനയിച്ചിട്ടില്ല എന്നതാണതിനു ഉദാഹരണം! ''ക്രിസ്തുവിന് വാക്കും   പഴംചാക്കു പോലായി''



ഇവിടെന്തു KCRM ? ഇവിടെന്തു WCRM ? ജനമേ ,എന്റെ ജനമേ കേൾക്ക .വി.മത്തായി ആറിന്റെ അഞ്ചുമുതൽ പ്രാര്ഥനയെക്കുറിച്ചൊരു 'സ്റ്റഡിക്ലാസ്സ്' ക്രിസ്തു നമുക്കായി അരുളിയത് ഹൃദിസ്ഥമാക്കൂ..  പള്ളിയെ ബഹിഷ്ക്കരിക്കു..മനസിന്റെ അറയിലെ മൗനത്തിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ നിങ്ങൾ ഇനിയും പാതിരിയുടെ നാറുന്ന ളോഹയുടെ വിഷുപ്പലക്കണമോ? വെളുക്കില്ലത് ,അതിൽ ക്രിസ്തുവിന്റെ രക്തക്കറ പണ്ടേ പുരണ്ടുപോയി! അതാണീ മെത്രാന്റെ ചുവന്ന കുപ്പായം നമ്മോടു പറയുന്നത് ! കണികാണാൻ പോലും കൊള്ളാത്ത ഇവറ്റകളെ വഴിയിൽ വച്ച് കണ്ടാല്പോലും ഒഴിഞ്ഞുമാറൂ വേഗം ! അല്ലാഞ്ഞാലവൻ ചുളുവിൽ  നമ്മുടെ ഇടയൻ കളിക്കും ! അവനറിയാത്ത ദൈവത്തെ നമുക്ക് വിളമ്പിത്തരും ! അവനറിയാത്ത ഇല്ലാത്ത സ്വർഗത്തിൽ നമുക്കും ഇടം വാഗ്ദാനം ചെയ്യും ! ദൈവം ഇവന്റെ വരുതിയിലാണെന്നും നമ്മെ പറഞ്ഞു കൂദാശപ്പണം വാങ്ങി പുതിയ കോടികളുടെ കാറ് വാങ്ങും ! അരുതേ ..go away from church  !



''ഹൃദയം ദേവാലയം'' എങ്കിൽ ഹൃദയമുള്ളവർ പള്ളിയിൽ പോകാതെയിരിക്കട്ടെ ക്രിസ്തുവിനെ അനുസരിക്കുന്ന നല്ല ദൈവമക്കളായി ! അല്ലാത്തവർ ഹൃദയമില്ലാത്തവരായി ക്രിസ്തുവിനെ നിന്ദിക്കാൻ പള്ളിമുറ്റം നിരങ്ങട്ടെ , പാതിരി അവനെ ആടാക്കട്ടെ, അവന്റെ കുടുംബം നശിപ്പിക്കട്ടെ ! മനസുകളെ ഉണരുവീൻ ,നിങ്ങളെ ഉണർത്തുന്ന ബോധമാണ് ദൈവം എന്നവനെ അകമേ അറിയുവിന് അങ്ങനെ നിങ്ങൾ സ്വർഗീയരാകുവീൻ സ്വയം !  

samuelkoodal

No comments:

Post a Comment

Note: only a member of this blog may post a comment.