Wednesday 5 December 2012

ജ്ഞാനസ്‌നാനം

സാമുവല്‍ കൂടല്‍
1. സകലമറിയുമൊരറിവായി നീയെന്നുളളില്‍
നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാന്‍;
സകവുമറിയും നീ നിജനിത്യചൈതന്യമായ്
നിറഞ്ഞുനില്ക്കുമെന്‍ ജീവന്‍ അമൃതനുമായ്!
2. അറിവിനെ അറിയുവാന്‍ മനസ്സിനെ ഉണര്‍ത്തുമെന്‍
ഉണര്‍ത്തുപാട്ടായ് ഉളളില്‍ മരുവുവോനേ,
ഉണരുമെന്‍ മനസ്സിലായ് ഉദികുമീ കദനങ്ങള്‍
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോന്‍ നീ!
3. മനസ്സുതന്‍ വാസനയാം കരുക്കളില്‍ മെനയുമീ
സുഖദുഃഖമെന്നും മായ; മനസ്സു നിത്യം!
മനസ്സുനു ജീവന്‍ നല്‍കി പുലര്‍ത്തുമെന്‍ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നില്‍ ലയിക്കും മനം.
4. മനസ്സി നിന്നിന്‍ ലയിച്ചാല്‍ 'അഹം' പോയി, നീയായി ഞാന്‍!
'അഹംബ്രമ്മം' എന്ന സൂക്തം മനസ്സുപാടും!
'തത്ത്വമസി' എന്നുമെന്നില്‍ നാദബ്രമ്മമായി മേവും,
'വചനം ജഢമായോനേ,' ഞാന്‍ നിന്‍ 'വചനം'!
5. വചനമുണരുന്നയ് മനസ്സില്‍ നിന്നതു സത്യം,
വചനമുള്‍കൊളളുവോനും മനസ്സുമാത്രം;
'വചനമാം' തിരുനാവില്‍ ഒഴുകിയ സ്‌നേഹമാകും
നദിയതില്‍ സ്‌നനം ചെയ്യാന്‍ കൊതിച്ചെന്‍ മനം
6. സ്‌നേഹനദീപുളിനത്തില്‍ ജ്ഞാനസ്‌നാനം ചെയ്തഹമേ
നീയെന്നറിഞ്ഞാനന്ദിപ്പോന്‍ അമൃതനെന്നും!
സുഖദുഃഖ വിചാരങ്ങള്‍, ശത്രുമിത്ര ബന്ധം പോയി;
ജനനമരണമില്ലാതലിയും നിന്നില്‍!
31122011
കലഞ്ഞൂര്‍

No comments:

Post a Comment

Note: only a member of this blog may post a comment.