Sunday 9 December 2012

നാദബ്രഹമ്മം

  സാമുവല്‍ കൂടല്‍
1. നാദബ്രമ്മം ജീവനായ്, ജീവന്‍ മേരീല്‍ രൂപമായ്!
രൂപത്തിനോ നാമമായ്, നാമം യേശു നാഥനായ്!
നാഥന്‍ ചൊന്നാവാക്കുകള്‍ പാടേമറന്നീജനം;
പോഴന്‍ പാതിരിയുരുവിടും ഓരോ ചൊല്ലും വേണേലേറിടും;
2. വേദം നാലല്ലായിരം, ഇനിയം വേണേലേറിടും;
വിവരക്കേടിന്‍ വേദമോ വിപരീതത്തിന്‍ വേദമായ്!
ആളെകൂട്ടാന്‍ പാപമായ്, പാപത്തിന്‍ പരിഹാരമായ്;
പാപം ചാര്‍ത്തിയ ജീവികള്‍ മോക്ഷംതേടിയലഞ്ഞുപോല്‍.
3. നേരോതാനിവിടേശുവയ്, ഓതാന്‍ വന്നോന്‍ ക്രൂശിലായ്!
കാലംപീലാത്തോസിനീം വീണ്ടും കൈകള്‍ കഴുകുമോ?
അവനെ കുരിശിക്കെന്നാര്‍ക്കും കയ്യാഫാവിന്‍ ഗുണ്ടകള്‍,
ഇന്നും കണാം പളളിയില്‍ പരീശരുടെ പിണികളായ്!
4. പ്രാര്‍ത്ഥിക്കാനായ് പളളിയില്‍ പോകരുതെന്നവനോതിപോല്‍,
യാഗം ചുഷണമാകയാല്‍ ത്യാഗംമതിയെന്നായിപേല്‍!
ദൈവത്തിന്‍ പ്രതിനിധിയായ് വിഹരിച്ചോരുടെ കോപമാം
തീയലെരിഞ്ഞാരോദനം 'ഏലീലമ്മ ശബക്താനി'
5. വചനം ജഢമായോനിനീം ചിലവില്ലാത്തൊരു നാണയം,
മുപ്പതുവെളളികാശിനും ഇവിടിനി വിലയില്ലാതെയായ്!
ചിത്തോലമേല്‍ തബുലയ്ത്താ, ചലകേല്‍ കാസാപീലാസാ,
പീലാസാമേല്‍ കൗക്ബായായ് കാസയും ചേര്‍ന്നരികിലായ്.
6. അവയുടെ മുകളില്‍ കബലേത്താ വീണ്ടും മുകളില്‍ ശോശപ്പാ
തര്‍വോദായാം സ്പൂണൊന്നും ക്ലീനിംഗ് സ്‌പോഞ്ചും വേദിയില്‍;
കപ്യാരു ചുട്ടെടുത്തപ്പമായ്, മുന്തിരി വീഞ്ഞിന്റെ കുപ്പിയായ്,
കത്തനാര്‍ ളോഹയില്‍ കേമനായ്, തക്‌സ മലര്‍ത്തി കുര്‍ബാനയായ്!
7. 'ആനിന്‍ മോറിയോ', പാടിയാല്‍ കലഹം കലിയും നാള്‍വരെ
തിരുരക്തമാണോ കാസയില്‍? തിരുമേനിയോ പീലാസയില്‍?
'ഹൃദയശദ്ധനാ ഭാഗ്യവാന്‍ ദേവനെ കാണാ' മെന്നോതിയോന്‍,
ഗോതമ്പടയിലും വീഞ്ഞിലും; സെഹിയോന്‍ പോസഹാ ഹാസ്യമയ്!
8. മൂന്നിന്മേലഞ്ചിമേല്‍ അമ്പത്തിയൊന്നിന്മേല്‍
കുട്ടകുര്‍ബാനകള്‍ സ്റ്റേജ് ചെയ്താല്‍
ഒത്തൊന്നു കൈപ്പൊക്കാന്‍ ചിട്ട ചെയ്യാത്തോരേ,
പൂരകുര്‍ബാനകള്‍ ഹാസ്യമെന്നും!
9. ചിത്തത്തിന്‍ ചിത്തോലമേല്‍ സ്‌നേഹമാം തബുലയ്ത്താ
ക്ഷമയാം കാസായതും ദയയാം പീലാസായും
സമക്ഷലോകത്തിനായ് ത്യഗത്തിന്‍ കാവ്യബലി
ഇനിയും പുരോഹിതാ, അര്‍പ്പിക്കാ വൈകരുതേ. . .
കലഞ്ഞൂര്‍
28-09-2011

No comments:

Post a Comment

Note: only a member of this blog may post a comment.