Friday 7 June 2013

"വിവാഹകൌന്സിലിംഗ് കൊള്ള "!

ഒരു മനുഷ്യക്കുഞ്ഞ് പിറന്നലുടൻ അവൻ ഏതെങ്കിലും ഒരു മതത്തിന്റെ , സമുദായത്തിന്റ "കസ്ടടി  മരണത്തിനു" വിധിക്കപെട്ട ജീവിയാണ് സത്യം! ;എന്നിരുന്നാലും കേരളകത്തോലിക്കരെപോലെ ഇത്ര ഹതഭാഗ്യവാന്മാരായി ആരാനുമുണ്ടോ എന്നു പരതിനോക്കെണ്ടിയിരിക്കുന്നു . "കൂദാശ,കൂദാശാ"എന്നപേരിൽ ഓരോസഭകളും അവരവരുടെ പുരോഹിതവർഗത്തിന്റെ വിവരംകെട്ട രചനകൾ നീട്ടിച്ചൊല്ലി നേരം !കളയുകയാണ് പതിവ് . ഇവയിൽ 99 % വും സർവജ്ഞാനിയായ ഏതെങ്കിലുമൊരു ദൈവത്തോടു സാമാന്യബോധമുള്ള ഒറ്റമനുഷ്യനും ഉരിയാടാൻ (പ്രാർഥിക്കാൻ) കൊള്ളുന്നവയല്ല നിച്ചയം . എങ്കിലും പാവം ആടുകളെ ഈചൂഷകരിടയന്മാർ ഈവകചൊല്ലി "കൂദാശ" ചെയ്തുകളയും !   ക്രിസ്തു ഒരു കൂദാശയും ആരെയും പഠിപ്പിച്ചിട്ടില്ല ,കൂദാശക്കളി ചെയ്യാനൊട്ടു പറഞ്ഞിട്ടുമില്ല ,:എന്നിരിക്കെ ഈ കൂദാശകൾ  കണ്ടുപിടിച്ച ആദ്യ കത്തനാരെ, നമോവാകം ! അടിമകളോടു ഉടയവൻ എന്നകണക്കെ, "പെണ്ണാടൂ  എത്ര മക്കളെ പ്രസവിക്കണം" എന്നുവരെ വത്തിക്കാൻ പറയും , "അനുസരിച്ചോണം തിരുസഭയിൽ കൂടണമെങ്കിൽ" എന്നായി പാതിരി ! ഫാമിലി പ്ലാനിങ്ങിനു വേണ്ടി കോടികൾ  ചിലവഴിച്ച നമ്മുടെ രാജ്യത്തും   വത്തിക്കാൻ നിയമവാഴ്ച ജനത്തിനിടയിൽ നടത്തുന്നതു votebank പേടിച്ചു കണ്ടുകൊണ്ടിരിക്കുന്നത്  ഭരണാധികാരികൾക്ക് അപമാനകരമാണ് !ഇന്നിതാ പണ്ടെങ്ങുമില്ലാത്തൊരു പുതിയ തട്ടിപ്പ് !  ,"വിവാഹം ഇനിമുതൽ കല്യാണം കഴിക്കാത്ത കത്തനാർ നടത്തിത്തരേണ്ട " എന്നകാലം വരുവാൻ , ഈ കുബുദ്ധികൾ ഇന്നേ കളമൊരുക്കുന്നു "വിവാഹകൌന്സിലിംഗ് കൊള്ള "!  സർക്കാർ ഇതിലിടപെടണം ,സമയമായി.....പുരോഹിതവർഗം മനോരോഗികളായി !സർക്കാരു ചിലവിലിവരെ ചികിത്സിച്ചില്ലെങ്കിൽ "ന്യൂനപക്ഷം"  ഇവിടെ വെറും മൃഗങ്ങളാകും !അല്ല പാതിരിവർഗം ജനതയെ മൃഗങ്ങളാക്കും !.. 

No comments:

Post a Comment

Note: only a member of this blog may post a comment.