Monday 12 May 2014

അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....

അല്മായശബ്ദം: ഒരു തുറന്ന കുമ്പസാരം .....:      ഒരു തുറന്ന കുമ്പസാരം .....                                                                                      

Monday, May 12, 2014

ഒരു തുറന്ന കുമ്പസാരം .....

     ഒരു തുറന്ന കുമ്പസാരം .....                                                                                                                              എന്നെ സ്നേഹിക്കുന്ന / വെറുക്കുന്ന ലോകമേ,  എന്റെ ചിന്തകളാണ്  നിങ്ങളുടെ ഈ സ്നേഹ / വിദ്വേഷങ്ങൾക്കു കാരണം ;  എന്നാകിലും; ഉള്ളുതുറന്നു ഇന്നത്തെ എന്റെയീ ചിന്തകൾക്ക്‌ കാരണമായ സത്യത്തെ ഒന്ന് ഞാൻ പറഞ്ഞോട്ടെ ...ചെവി ചായിക്കൂ....
ഭ്രൂണാവസ്തയിൽത്തന്നെ എന്നെ ദൈവവേലയ്ക്കായി ഉദരത്തിലിട്ടു നേർന്നു,വളര്ത്തിയ എന്റെ  പെറ്റമ്മയുടെ ഭാവന,  ഞാനൊരു ളോഹയിട്ട , ജനത്തെ കുമ്പസാരിപ്പിക്കുന്ന, അവരുടെ നാവിൻതുമ്പിൽ സാരപ്രപഞ്ചത്തിനും ഉടയവനായവനെ മൂന്നു വിരൽക്കൂട്ടിലാക്കി തിന്നുവാൻ വച്ചുതരുന്ന ഒരു അതിമാനുഷൻ,അഭിഷക്തനായ പുരോഹിതാൻ  ആകണമെന്നായിരുന്നു ! 
വിധിതീർത്ത വഴിയെനടന്നിവിടെ ഞാനെത്തി.!അവനെന്നെ നടത്തി ,അതാണു സത്യം .
കഴിഞ്ഞ യാനത്തിലെ ഓരോ ചുവടുവെപ്പിലും,  എന്റെ  മനസിന്റെ ചലനങ്ങളായ ചിന്തകളിലും , ഞാൻ അവനെ ഈ വഴിയാകെ  (അവനാകുന്ന വഴിയെ) അന്വേഷിക്കുകയായിരുന്നു ! '"എവിടാണ് നീ ? നിന്റെ സ്ഥിരവാസമെവിടെ ? പേർ പറയൂ.. ഞാനാരോടും പറയുകില്ല.. ;മനുജർ ഹാ! തേടട്ടെ  പലവഴിക്കായ്‌   നിന്നെ ,അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ "  എന്നൊക്കെ വഴിനീളെ പാടുകയായിരുന്നു  ഒരു ഭ്രാന്തനെപ്പോലെ ! 
ഒടുവിലവൻ എന്നിൽ പ്രസാദിച്ചു ; പറഞ്ഞുതന്നാപ്പൊരുൾ! "ഞാനുംപിതാവും ഒന്നാകുന്നതുപോലെ;  സ്നേഹിതാ ,നീയും പിതാവും ഒന്നാകുന്നു "എന്ന്! അതിനാലല്ലേ ഞാൻ നിങ്ങളോട്  "സ്വര്ഗസ്തനായ ഞങ്ങളുടെ പിതാവേ " എന്ന് വിളിക്കാൻ പഠിപ്പിച്ചതും?!  എനിക്ക് പിന്നെന്തിനു സംശയം ? ഞാൻ ആരെ പിന്നെ സംശയിക്കണം ? എന്നെയും എന്റെ പാവം പിതാമഹന്മാരെയും തലമുറകളായി , സത്യത്തിൽനിന്നും വഴിതെറ്റിച്ച "കുരുടന്മാരായ വഴികാട്ടികളായ പുരോഹിത/പാസ്ടർ ചതിയന്മാരെ, ചൂഷകരെ  !? അല്ലേ  ?,അല്ലേ ? പറയൂ ലോകമേ .ചിന്തിക്കൂ..പിന്നെ വായ്തുറക്കൂ......ചിന്തിക്കാനല്ലേ അവൻ നിനക്ക് മനം തന്നതും ?! സംശയം ബാക്കി ഉണ്ടെങ്കിൽ ആത്മതത്ത്വോപദേശശാസ്ത്ര ഗ്രന്ഥം "ഭഗവത്ഗീത" ഉടൻ ഹൃദിസ്തമാക്കൂ...മനുഷ്യാ, നീ, കത്തനാരു നിന്നെ കുമ്പസാരിപ്പിച്ചു അവന്റെ അടിമയാക്കാൻ "പാപിയാക്കുന്ന" പാപിയല്ല സത്യം ! പിന്നയോ ദൈവത്തോളമാകാൻ അവൻ സ്നേഹിക്കുന്ന "ദൈവപുത്രാൻ" ! 
"നിന്റെ രാജ്യംവരേണമേ " എന്ന് ദിനവും കരയാറുള്ള നീ അവന്റെ രാജ്യത്തിന്റെ അവകാശിയായ രാജകുമാരാൻ തന്നെ ! അറിയുക മനമേ, സ്വയം അറിയുക !!          ജലത്തിൽ മത്സ്യം കണക്കെ സദാ ഞാൻ അവനിൽ വസിക്കുന്നു ! ഈ ഉള്ളറിവാണെന്റെ മനസിന്റെ സ്വത്ത് !  

2 comments:

  1. കൂടലിനൊപ്പം നിൽക്കുന്ന അല്മായർ ആരെന്നു കൂടലിനോട് ശ്രീ ചാക്കോ പഞ്ഞിക്കാടൻ ചോദിച്ചിരിക്കുന്നു? അല്മായനെന്നത് സർവ്വശ്രീ ആലഞ്ചേരിയും അറയ്ക്കനും സഭാപൗരന്മാരെ 'അറിവില്ലാത്തവരെന്ന' അർത്ഥത്തിൽ പരിഹസിച്ചു വിളിക്കുന്നതെന്നും അറിയുക. കൂടലിന് അല്മായരില്ല ; ബോധവും സുബോധവും ഉള്ളവരൊപ്പമുണ്ട്.

    കൂടലിന്റെ കവിത പാടുന്നു, "എന്നെ സ്നേഹിക്കുന്ന / വെറുക്കാത്ത ലോകമേ എന്റെ ചിന്തകളാണ് നിങ്ങളുടെ സ്നേഹ വിദ്വേഷങ്ങൾക്ക് കാരണം." ഇത് തികച്ചും സത്യമായിട്ടുള്ള ഒരു ചിന്ത തന്നെയാണ്. സംശയമില്ല. ആയിരക്കണക്കിന് പുരോഹിതരും മെത്രാന്മാരും ഉൾപ്പെട്ട ഫേസ് ബുക്ക് സുഹൃത്തുക്കളുടെയിടയിലാണ് പുരോഹിതർക്കെതിരെ കൂരമ്പുകൾ ശ്രീ കൂടൽ എറിയാറുള്ളത്. തിരിച്ച് ചീമുട്ടകൾ ഘടിപ്പിച്ച അമ്പുകൾ വന്നാലും ദേഹത്തു കൊള്ളാറില്ല. അതേ കർണ്ണായുധം തന്നെ എറിയുന്നവന്റെയടുത്തെത്തും . പതിനായിരങ്ങളുടെ വിദ്വേഷത്തിലും ഒരാളിന്റെ സ്നേഹം കിട്ടിയാൽ അത് നേട്ടമായി കരുതുകയും ചെയ്യുന്നു. .

    'ഞാനും പിതാവും ഒന്നാകുന്നു' ഇവിടെ അദ്വൈത വാദികൾ 'ഞാൻ ദൈവത്തെ' പ്രതിഷ്ടിക്കുകയാണ്. ക്രിസ്തു ദൈവമായിരുന്നു. പരമാത്മാവല്ല. ക്രിസ്തു ആ പരമ ജ്യോതിസിനെ തേടിയുള്ള യാത്രക്കാരനായിരുന്നു. യേശുവിനെ പുരോഹിതർ വെറും ആൾദൈവമായി തരം താഴ്ത്തി. യേശു ഒരിക്കലും 'ഞാൻ പിതാവെന്ന്' പറഞ്ഞിട്ടില്ല. യേശുവിനുപോലുമില്ലാത്ത സ്ഥാനമാണ് കാപട്യത്തിന്റെ കപട വേഷധാരികളായ പുരോഹിത പരിഷകൾ കവർച്ച ചെയ്തിരിക്കുന്നത്.


    സത്യം പഠിക്കാതെ പഠിപ്പിക്കുന്ന പുരോഹിതരെ 'കൂടൽ' എന്ന കവി വെറുതെ വിടുകയില്ല. കുമ്പസാരക്കൂട്ടിൽ കിടന്ന് കിന്നാരം പറഞ്ഞാലോ, പിറുപിറുത്താലോ കത്തനാർക്ക് പാപിയുടെ പാപം പൊറുക്കാൻ സാധിക്കില്ല. പാപം സ്വയം അനുതപിച്ച് തെറ്റു ചെയ്തവരോട്‌ മാപ്പിരന്നാൽ പാപ പോറുതിയെന്ന ദൈവശാസ്ത്രത്തിന് അർഥം കണ്ടെത്താമായിരുന്നു. സലോമിയുടെ മരണത്തിനുത്തരവാദികളായ പുരോഹിതരുടെ സമീപം കുമ്പസാരിച്ചാലും പാപപൊറുതി ലഭിക്കുമെന്ന് സഭ പഠിപ്പിക്കുന്നു. കള്ളനും കൊള്ളക്കാരനും കൊലപാതകിക്കും പാപം പൊറുക്കാൻ സാധിക്കുമെന്ന വാദത്തിൽ യുക്തിയെവിടെ? വിശുദ്ധ വസ്തുക്കൾ നായിന്റെ മക്കളെ എൽപ്പിക്കുന്നോ?

    നല്ല കളളൻ കുരിശിൽ കിടന്ന് അനുതപിച്ചപ്പോഴായിരുന്നു കർത്താവ് 'നീ എന്നോടൊപ്പം പറുദീസയിൽ' ആയിരിക്കുമെന്ന് പറഞ്ഞത്. അവിടെ കുരിശിനുതാഴെ കുന്തത്താൽ കുത്താൻ തയ്യാറായി നിന്ന പുരോഹിതർ നല്ല കള്ളനെ കുമ്പസാരിപ്പിച്ചില്ല. അനുതപിക്കുന്നവൻ നല്ലവനാകാൻ ആഗ്രഹിക്കുമ്പോൾ കുമ്പസാരിക്കുന്നവന്റെ മനസാക്ഷിയെ പുരോഹിതൻ കുന്തംകൊണ്ടു കുത്തുകയാനെന്നും അറിയണം. ക്രിസ്തുവിനെ കുത്തിയവനും അനുതപിച്ച നല്ല കള്ളനെ കുത്തിയവനുമായ അതേ പുരോഹിതനാണ് നിങ്ങളെ വഴിതെറ്റിക്കാനായി കുമ്പസാരക്കൂട്ടിലിരിക്കുന്നത്.

    നിന്റെ രാജ്യം വരണമേയെന്ന പ്രാർഥനയിൽ അർത്ഥമെവിടെ? ഈ ഭൂമി ദൈവം സൃഷ്ടിച്ചതെങ്കിൽ നാം വസിക്കുന്നത് ദൈവത്തിന്റെ രാജ്യത്തിൽ തന്നെയല്ലേ ? ദൈവത്തിന്റെ രാജ്യത്തിലെ രാജകുമാരന്മാരാണ് നാമെല്ലാമെന്ന സ്ഥിതിക്ക് 'നിന്റെ രാജ്യം വരണേ'യെന്ന പ്രാർത്ഥനയുടെ അർത്ഥം അവ്യക്തമാണ്. ദൈവത്തിന്റെ ഭൂമിയെ നശിപ്പിക്കുന്നവനെ പാപിയെന്നു വിളിക്കാം.

    ശ്രീ കൂടൽ കൂടെ കൂടെ ഗീത വായിക്കാൻ ഉപദേശിക്കുന്നു. സത്യവും ധർമ്മവും കണ്ടുപിടിക്കാൻ യേശുവിന്റെ മലയിലെ പ്രസംഗം മതിയാകും. 'കക്കരുത്, കൊല്ലരുത്, വ്യപിചാരം ചെയ്യരുത്, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് എന്നീ മോസസിന്റെ പ്രമാണങ്ങളെ ലംഘിക്കുന്ന വില്ലന്മാരാണ് അഭിനവപുരോഹിതരെന്ന് സമീപകാലത്തെ സംഭവ വികാസങ്ങൾ തെളിയിച്ചുകഴിഞ്ഞു. പേരക്കുട്ടിയുടെ പ്രായമുള്ള കുഞ്ഞിന്റെ 'യോനിയുടെ' ഫോട്ടോപോലും ഇന്ന് പുരോഹിതന് കണ്ടാനന്ദിക്കണം. 'കലിയുഗമെയെന്നു' പറഞ്ഞുകൊണ്ട് മഹത്തുക്കൾ ശപിക്കും.

    പാപമെന്ന സങ്കൽപ്പം ഹൈന്ദവർക്കില്ലെന്ന് വിശ്വസിക്കുന്നു. അത് ശരിയല്ല. പാപത്തെപ്പറ്റി സംസ്കൃതത്തിൽ ശ്ലോകങ്ങളുണ്ട്. ക്രിസ്ത്യാനികളെപ്പോലെ ആഴ്ചതോറും കുമ്പസാരിച്ചു പാപ പൊറുതി വരുത്തേണ്ടെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. എന്നാൽ എന്നും സന്ധ്യാവേളയിൽ സവർണ്ണർ പ്രാർത്ഥിക്കുന്നത് ഇങ്ങനെ " ഓ മഹാദേവ ശംഭോ, കാരുണ്യത്തിന്റെ സ്വർഗീയ ദേവ കരുണയുള്ളവനാകുക. മനസു കൊണ്ടും കർമ്മംകൊണ്ടും, കണ്ണുകൾകൊണ്ടും കൈകാലുകൾകൊണ്ടും നീതിയിലും അനീതിയിലും വന്നെത്തുന്ന പാപങ്ങൾ പൊറുക്കണമേ." 
    Reply
  2. "കുംബസാരിച്ചോരെൻ പാപങ്ങൾ വീണ്ടും ഞാൻ കുംബസാരിക്കുവാൻ ചെയ്തിടുന്നു ";"യാചിച്ചും പ്രാർഥിച്ചും യാമം കൊഴിച്ചു ഞാൻ ,നിൻഹിതം ചെയ്യാൻ കഴിഞ്ഞുമില്ല "! (എന്റെ ഒരു ഗാനത്തിന്റെ അനുപല്ലവി) ഇതാണിന്നത്തെ റ്റിപ്പിക്കൽ അച്ചായമാനാസ തേങ്ങലുകൾ! ഒര്തോടോക്സിൽ കുംബസ്സരിക്കാത്തവൻ പൊതുയോഗത്തിൽ കയറാനോ/കമ്മറ്റിയിൽ കൂടാനോ/കയ്യിട്ടുവാരാനോ ആകില്ല !"പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും,റബീ എന്നാ ഓമനപ്പേരും കൊതിക്കുന്ന (കര്ത്താവെന്നും വെറുത്തിരുന്ന )പരീശനും ,കത്തനാരെ ചാക്കിടാൻ പള്ളിയിൽ വരുന്ന "പള്ളീഗോപികമാർക്കും മതി ഇനിയും ഈ പറിഞ്ഞ കുമ്പസാരം എന്നകാലം ഇതാവന്നിരിക്കുന്നു !
                     ...

No comments:

Post a Comment

Note: only a member of this blog may post a comment.