Sunday 28 April 2013

പ്രാര്ത്ഥന

  "നീ അറിയാതൊരു വാക്കുമെൻ നാവിനാൽ നാദമാം ജീവനെ തെടരുതേ ..നീ അറിയാതൊരു   ധ്യാനമെൻ മാനസവാടിയിൽ പൂവിട്ടുണരരുതേ "എന്ന് (സാമസംഗീതത്തിൽ )ഞാൻ ഒരു പല്ലവി പാടും മുൻപേ , ക്രിസ്തുവിനും മുൻപേ , ദാവീദു തന്റെ സങ്കീർത്തനത്തിൽ 19/14 ഇൽ  "എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്ക് പ്രസാദമായിരിക്കുമാറാകട്ടെ  "എന്ന് പാടിയിരുന്നു! സമാനമാനസനായ Rev .Dr .jaimes കോട്ടൂർ ഇതുതന്നെ വളരെമാനോഹരമായി രചിച്ചത് . ശ്രീ.ജോസഫ്‌ മറ്റപ്പള്ളിൽ തന്റെ ഈടുറ്റ ചിന്തകളോടൊപ്പം തന്നതിനും , ശ്രീ സക്കറിയാസ് നെടുംകനാലിന്റെ classone മഷിച്ചാർത്തിനും  , ശ്രീ.josephmattews , & ശ്രീ.പിപ്പിലാഥൻ രചനകൾക്കും , ഈവക വായിച്ചു മനംനിറച്ച "അല്മായശബ്ദം" വായനക്കാരുടെ ഒരായിരംനന്ദി അറിയിക്കുന്നാമുഖമായി !.ദാവീദിങ്ങനെ പ്രാർഥിച്ചെങ്കിലും   കയ്യിലിരിപ്പ് തനി തെമ്മാടിത്തരമായിരുന്നു   !..ആ പാവം ഊറിയാവിന്റെ ഏക ഭാര്യയെ സ്വന്തമാക്കിയിട്ടയാളെയും കൊന്നു..വീടു നിറച്ചു ശാപവും വാങ്ങി!.അതുകൊണ്ടാ നമ്മുടെ കർത്താവ്‌ , "കർത്താവേ കർത്താവേ എന്ന് വിളിക്കുന്ന ഏവനുമല്ല , പിന്നയോ എന്റെ ഇഷ്ടം ചെയ്യുന്നവനെയാണെനിക്കാവശ്യം  "എന്ന് മൊഴിഞ്ഞതും.....പ്രാർഥനയല്ല പ്രവർത്തിയാണഭികാമ്യം ...   നീതിശാസ്ത്രിയൊടു  "നല്ലശമരായനെ"  കാണിച്ചു കൊടുത്ത ക്രിസ്തു അയാളോട് "നിത്യജീവനെ പ്രാപിക്കുവാൻ നീയും ഇപ്രകാരം ചെയ്യൂ" എന്ന് പറഞ്ഞതും..!   "നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശരുടെയും നീതിയെ കവിയുന്നില്ല എങ്കിൽ സ്വർഗരാജ്യം നിങ്ങൾക്ക്  ഇല്ലേയില്ല"..എന്ന്..അരുളിയതും ...   "ഈശനോട്   പ്രാർഥിക്കാതെ ,  പ്രാപിക്കൂ നീ അവനെ നിൻ ചേതസിനെ ഉണർത്തുമാ ബോധചേതന........മുന്തിരിതൻ വള്ളിയോടു ചില്ലയൊന്നും പ്രാർഥിക്കില്ല! പ്രാപിച്ചവർ പരസ്പര പൂരകമൊന്നായ് ..(അപ്രിയ യാഗങ്ങൾ )   ഇതാണെന്റെ logic ..."ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്ക്‌ നല്ലദാനങ്ങളെ കൊടുക്കാനാഗ്രഹിക്കുന്നു എങ്കിൽ , സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ് എത്ര അധികം? എന്ന മശിഹായുടെ മൊഴി നമ്മെ നാംപോലും  അറിയാതെ /നാം പറയാതെ കരുതുന്ന ദൈവസ്നേഹമാണിവിടെ കണ്ണുള്ളവർക്കു കാണാനാവുക.!.  കരയാതെ , തന്നെ നോക്കി മോണകാട്ടി ചിരിക്കുന്ന  കുഞ്ഞിനെ അമ്മ വാരിയെടുത്തുമ്മവച്ചുകൊണ്ട്  "എന്റെ പൊന്നിനാ ദെണ്ടീ അമ്മിഞ്ഞി" എന്ന് പറഞ്ഞുകൊണ്ട് മുലയൂട്ടും.. പകരം വാതോരാതെ കരയുന്ന കുഞ്ഞാനണാങ്കിലോ ?   "ഈ അസത്തിന്റെ ഒരു കീറ്റലു" എന്നാകും പ്രതികരണം...ദൈവത്തിനുള്ളിലാണു നാം (കടലിൽ മീനുകൽപോലെ)എന്ന നിരന്തര   ബോധമാണിന്നു  നമുക്കാവശ്യം...   പാതിരി/പസ്സ്ടർരുടെ പിൻപറ്റി നടന്നാലീ അറിവും പരമാനന്ദവും  ഒരുവനും  ലഭിക്കില്ല നിച്ചയം !.മറിച്ചു , "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു "എന്ന ഒറ്റത്തിരുവചനം മനനംചെയ്തു മനസ്സിൽ ഉറപ്പിച്ചാൽ മതി , മാപ്പിള രക്ഷപെടാനീ   പള്ളി സംസകാരത്തിൽ നിന്നും! ഒന്നാമതായി ദൈവമാരെന്നരിയൂ  ..അറിഞ്ഞിട്ടവനിൽ കടലിൽ മീൻ കണക്കെ ആസ്രയിച്ചാനന്ദിക്കൂ .എല്ലാമറിയുന്ന ത്രികാലജ്ഞാനിയായ ആ മഹാ ചൈതന്യത്തോട്‌ dialogu വിടാതെ അവന്റെ പ്രിയകർമ്മം   (ത്യാഗം ,കുർബാന) ചെയ്യൂ ..നമുക്കും അവന്റെ പ്രിയനാകാം  ഈ അവസ്ഥയാണ് സ്വർഗം !   ..ശുഭം.xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx  'യഹോവേ നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു ."എന്ന ദാവീദിന്റെ പ്രാർഥന എന്റെ ദൈവം കേള്കീല്ല . കാരണം അവനും ഇതേ ടായലോഗാണ്  തന്നെയാണു കാച്ചുന്നത്.! അതുകൊണ്ട് ഞാൻ പാടി ,"അന്ത്യകാലത്തിൽ പെരുകുന്ന നീച്ചരെ  നീ ഹനിക്കാൻ ഞാൻ യാചിക്കുകില്ല,...ദുഷ്ടന്റെ കയ്യിൽ പെടാതെന്നെ രക്ഷിക്കൂ ..സത്യമെൻ ആശ്രയം നീ യഹോവേ "എന്ന്....... " കാരുണ്ണ്യാ ഭാഗ്യക്കുറി എടുക്കുന്ന മൊത്തം ജനവും "കര്ത്താവേ എനിക്കുതരണേ "./ക്രിഷ്ണാ എനിക്കുതരണേ/അള്ളാവേ എനിക്കുതരണേ "എന്നാകും പ്രാർത്ഥന  ! അതുകാരണം കർത്താവും കൃഷ്ണനും അല്ലാഹുവും ചേർന്ന് ഒരു തീരുമാനത്തിലെത്തി ! പ്രാർഥിച്ച   ഒരുത്തനും കൊടുക്കണ്ടാന്ന് ...പകരം മൌനമായി ദൈവങ്ങളെ ശല്യം ചെയ്യാതിരുന്നവരുടെ  പേരുകൾ ഒന്നിച്ചിട്ടിളക്കി ഒരെണ്ണം ഇക്കുറി കർത്തവെടുത്തു.... ,അടിച്ചതോ ഒരു മുസൽമാന് !അടുത്തകുറി കൃഷ്ണനെടുക്കും,അടിക്കുന്നതൊരു അച്ചായനാകാം  ! "പലരാണു ദൈവങ്ങള എന്ന് വന്നാകിലോ കലഹം സുലഭമാണുയരത്തിലും  ,..അവരുടെ അടിപിടി ഓശയൊ   ഇടിനാദം? അറിവൂറും ശസ്ത്രങ്ങൾ അപപാഠമോ ..?    xxxxxxxxxxxx"പ്രാര്ത്ഥന"

  അല്മയശബ്ദത്തിന്റെ ഒരുമയുള്ള   ചിന്തയ്ക്കായി , എല്ലാവരുടെയും അനുഗ്രഹത്തിനായി ,  "പ്രാര്ത്ഥന"  ഇന്ന് ഒരു ചർച്ചാതന്തുവാക്കാൻ ഞാൻ ആശിക്കുന്നു...."പ്രാര്ത്ഥന" എന്തെന്നറിയാത്ത പാതിരിപ്പടയുടെ പിൻപറ്റി "ആത്മീക അന്ധതയുടെ" പടുകുഴിയിൽ വീണ തലമുറകളുടെ  "ശ്രാദ്ധ "മെന്നോണം നാമോരോരുത്തരും ഇത് ചെയ്യേണ്ടതെന്ന പൂർണബോധത്തോടെ  പേന എടുക്കണം , എന്നാമുഖമായി  ആശിക്കുന്നു...   what  is  prayer ? ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിൽ 1000 type പ്രാർഥനകളും , പ്രാർഥനായഞ്ജങ്ങളും അരങ്ങേറുന്ന ഈ കലികാലത്തിൽ "പ്രാര്ത്ഥന"എന്തെന്നറിയാതെ ജനകോടികൾ പ്രാർഥ്നക്കായി സമയവും , ഊർജ്ജ്യവും വ്രഥാവിലാക്കുന്ന ഇന്നുകളിൽ നിങ്ങൾ പേന എടുത്തെ മതിയാവൂ ..മനുഷ്യസ്നേഹികളായ എന്റെ കൂട്ടുകാർ ഉള്ളു തുറന്നു മനനങ്ങൾ വെളിവാക്കും എന്ന ആശയോടെ ,,നിങ്ങളുടെ പ്രിയൻ ,  സാമുവേൽ കൂടൽ...   "ലോകാ സമസ്താ സുഖിനോ ഭവന്തൂ " എന്ന് മാത്രം മനസിന്റെ മായാത്ത മന്ത്രണമാക്കിയ ഭാരതത്തിലെ  മുനികോടികൾ മണ്ടന്മാരോ?..... " എന്റെ പ്രാർഥന അവന്റെ ദോഷത്തിനാകുന്നു " എന്ന് കരഞ്ഞ യഹവായുടെ അളിയൻ ചെറുക്കൻ ദാവീദിന്റെ  കുടിലചിന്തകളൊ? ...."കഴിയുമെങ്കിൽ  ഈ പാനപാത്രം നീക്കേണമേ" എന്ന് കേണ മശിഹായുടെ വ്രിഥാവിലായ അന്ത്യയാചനയോ? ......അതോ , യഹോവാസാക്ഷികളുടെ അയൽക്കാരന്റെ ഉറക്കം  കെടുത്തുന്ന മുറവിളികളോ ?അതുമല്ലങ്കിൽ . ദൈവമെന്തെന്ന് അറിയാത്ത . മശിഹായുടെ മൊഴികൾ മനസ്സിൽ ഏറ്റാത്ത  ഈ പാതിരിപ്പടയുടെ (മാലാഖമാർ നാണിക്കുന്ന) വെറും ജല്പനങ്ങളൊ? "ഊരിയാടി   പക്ഷിക്കെന്തോരഹംകാര   ജൽപ്പനങ്ങൾ ,"ഭൂമിയെ കുലുക്കുന്നു ഞാൻ"സ്വയം ചിലച്ചു,....അതുപോലെ സർവേശനെ   വരുതുയിലാക്കാൻ സദാ ജൽപ്പനങ്ങൾ പാതിരിയും പാസ്സ്റ്റരും   വ്രിഥാ.".."ഇന്നലത്തെ മഴയ്ക്കയ്യെ   മുളച്ച തകരസമം , ഇത്തിരിപ്പോയ് കാണാതാകും പുല്ലിനുതുല്യം...എന്നാകിലും ഈശനെന്റെ വരുതിയിലെന്നു നാണം തെല്ലുമില്ലാതുരുവിടും നാവുകൾ നിങ്ങൾ.."...(പ്രാർഥനായജ്ഞം...കവിത) ,{അപ്രിയ യാഗങ്ങൾ} ,സ്നേഹിതരെ, പ്രാർഥനാഗോപുരങ്ങൾ ! ഒന്ന് ഫോണ്‍ ചെയ്താൽ മതി (ചിക്കിലി അത്യാവശ്യം) ഏതു പ്രശ്നവും ഉടയവനോടു ഡയറക്റ്റ് ലിങ്ക് ഉള്ള ഈകൂട്ടർ പ്രാർഥിച്ചു ലവലാക്കിത്തരും , ഏതു കള്ളനീചബടുവായെയും കത്തനാരു കൽപ്പിച്ചാൽ ദൈവം വെറും ഒടർലിയായി അനുസരിച്ചു സ്വർഗത്തിൽ മുൻസീറ്റിൽ ഇടംകൊടുക്കും ! സ്വർഗത്തിൽ   "ഇടം "വാങ്ങിത്തരുന്ന മഹാനായതുകൊണ്ടാണ് നമ്മൾ ഇവറ്റകളെ "ഇടയാൻ,ഇടയാൻ"എന്ന് വിളിക്കുന്നതും..  ഇതാണ് പരമമായ ശരി? ശരി പോലെ തോന്നിക്കുന്ന തെറ്റുകൾ നിരവധി  !  ഉൾവെളിച്ചമില്ലയെങ്കിൽ ഇരുട്ടിൽ തപ്പുകയെ ഉള്ളു പാവം ജന്മങ്ങൾ  ! xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

No comments:

Post a Comment

Note: only a member of this blog may post a comment.