Saturday 26 April 2014

'Never go close to a Priest and Elephant' famous say of olden times..

Comment by George Scariah,  From Face book



A Catholic priest has allegedly raped a nine year old girl in Kerala














At a School Festival in South India an Elephant suddenly gets enraged, and attacks school Boy.






samuel koodalApril 27, 2014 at 2:53 AM

'Never go close to a Priest and Elephant' ഈ പഴംചൊല്ല് ഇന്ന് അല്മായശബ്ദ്ത്തിൽ മഷിപുരണ്ടു കണ്ടപ്പോൾ വല്ലത്തൊരാശ്വാസം ! ഒറ്റയ്ക്കൊരു കത്തനാരെ ഒരു വീട്ടിലും യാതൊരു കാരണവശാലും കയറ്റരുതെന്ന് എത്രൊയോകാലമായി ഞാൻ കരയുന്നു .. കാരണം ആട്ടിൽതോലിട്ട ഈ ചെന്നായ് "when & where" എപോഴാണു  കാണ്ടാമ്രിഗം ആവുക എന്നാരറിഞ്ഞു? "സ്വര്ഗസ്തനായ പിതാവിനെ" അറിയുന്ന ഒരുവനും,  ഒരു പാതിരിയും പാസ്ടരും ഒരിക്കലും  വേണ്ടേ വേണ്ടാ!

ക്രിസ്തനീ,നീ ഇനിയെങ്കിലും ക്രിസ്തുവിന്റെ മൊഴികൾ മനസിലാക്കൂ..ക്രിസ്തുവിനെ മനസിലാക്കാൻ ഒന്നാമതായി " bhagavath geetha "    "ഗീത" കരൾക്കാംപിലാക്കം ചേട്ടന്മാരെ ...ഭാരതത്തിന്റെ സനാതന അദ്വൈത വേദാന്ത മതം ഉപേക്ഷിച്ച നമ്മുടെ മണ്ടന്പിതാകന്മാർ തള്ളികളഞ്ഞ മഹാഭാഗവതവും ഉപനിഷത്തുകളും നാം ഇനിയും ഓരോ ഹൃദയത്തിലും  പേറണം ..തലമുറകളോടീ  ദൂത് പറയുകയും വേണം...ഇതാണു നവീകരണ  സുവിശേഷം !  


    ഓരോ ക്രിസ്തീയനും പാലിക്കേണ്ട അവശ്യപ്രമാണം . 1.യാതൊരു കാരണവശാലും ഒറ്റയ്ക്ക് വരുന്ന പുരോഹിതനെ വീട്ടിൽ കയറ്റാതിരിക്കുക . 2. കപ്പിയാരോ മറ്റു പള്ളിപ്പരീശന്മാരോ പുരോഹിതനു ഒപ്പമുണ്ടായിരിക്കണം 3.അത്യാവശ്യകൂദാശകൾക്കല്ലാതെ ഇവറ്റകളെ വീട്ടിൽ കയട്ടുന്നവന് അയ്യോകഷ്ടം! 4.അദ്ധ്വാനിച്ചുണ്ടാക്കിയ കാശു ഇവരുടെ കീശയിൽ പോകാതെ സ്വയം പിശുക്കനാവുക ,ആ പണം പാവങ്ങളെ നാം നേരിട്ടു സഹായിക്കാൻ ഉപയോഗിക്കുക . 5. ഗോപസ്ത്രീകളുടെ മാതിരി ഭക്തിപരവശകളായ സ്ത്രീകളെ ഇവർ വശീകരിക്കും എന്നതിനാൽ, കുംബസാരം എന്ന "ചീപ്പുപാപമോചനം" ഈ നാറികൾ മൂലം വേണ്ടെന്നു വയ്ക്കുക . 6.തന്നിൽത്തന്നെ സദാ നിറഞ്ഞു നില്ക്കുന്ന ജീവചൈതന്യമാണു ദൈവം എന്ന വലിയ സത്യത്തിലേക്കു ഓരോ മനസും ഉറയ്ക്കുക..അഹം ബ്രഹ്മാസ്മി (ഞാനും പിതാവും ഒന്നാകുന്നു).എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു = സ്വയം അറിഞ്ഞവൻ ദൈവത്തെ അറിഞ്ഞിരിക്കുന്നു! 7. വി.മത്തായി 5/6/7 മൂന്നദ്ധ്യായങ്ങൾ നല്ലവണ്ണം മനസിലാക്കുക.. നീ ക്രിസ്തുവിലായി= നീ പുരോഹിതനിൽ നിന്ന് മോചിതനായി.! ശുഭം....

കള്ളനും കവർച്ചക്കാരനും കൊലയാളിക്കും സുഗമമായി വിഹരിക്കാനുള്ള സ്ഥലം ഇന്ന് മതവും രാഷ്ട്രീയവും ആയതുകാരണം; മതത്തിൽ ഏതുകള്ളനും കുപ്പായം (ളോഹ)കിട്ടുന്നതുപോലെ, രാഷ്ട്രീയത്തിൽ ഏതു കുറ്റിച്ചൂലിനും തെരഞ്ഞെടുപ്പിൽ സീറ്റും കിട്ടുമെന്നായീ ! ഏതാഭാസനും ളോഹക്കൂട്ടണിഞ്ഞാൽ ബുദ്ധി കൈമോശംവന്ന പാവം അച്ചായസമൂഹത്തിനയാൾ പരിശുദ്ധ്നാകുന്നതുപോലെ , ഏതു "കുറ്റിച്ചൂലിനെ" നിർത്തിയാലും മനനമില്ലാത്ത ജനം വോട്ടുചെയ്യുമെന്നുമായിചവറു രാഷ്റ്റ്രീയപ്പാർട്ടിക്കും ചിന്ത ! അതുകൊണ്ടുതന്നെയാകാം ആമാദ്മിപാർട്ടി "ചൂലു" തന്നെ ചിന്ഹവും ആക്കിയതും ! അതുപോലെ സഭാനവീകരണം സ്വപ്നം കാണുന്നജനം , (കത്തനാരുടെ socalled "കുഞ്ഞാടുകൾ") താൻ ആരുടേയും ആടും പൂടയുമല്ലന്നും, സ്വർഗസ്ഥനായപിതാവിന്റെ പുത്രനാണെന്നും(സ്വര്ഗസ്തനായ പിതാവേ എന്ന് പ്രാർഥിക്കുന്ന ഏവനും) സ്വയം മനസിലാക്കേണ്ടിയിരിക്കുന്നു . "സ്വയം അറിഞ്ഞാൽ അറിവായ്, അറിവുതാൻ ആത്മമോദം "!

ചൂഷകനായ പുരോഹിതനെ മശീഹാ എപ്രകാരം വെറുത്തുവോ അതുപോലെ നാമോരോരുത്തരും ഇവറ്റകളെ (എതുകളർ ളോഹ ധരിച്ചാലും) മനസിന്റെ നാലയലത്തുനിന്നും അകറ്റെണ്ടതും ആകുന്നു !...പാസ്റെർ/പുരോഹിത മേൽക്കോയ്മയിൽനിന്നും മോചനം കൊതിക്കുന്നവർ, ആത്മാഭിമാനമുള്ള ദൈവമക്കൾ ഒത്തുചേരേണ്ട കാലം ഇതാ വന്നണഞ്ഞിരിക്കുന്നു ! "ഹൃദയം ദേവാലയം " എന്ന ക്രിസ്തുവിന്റെ കണ്ടെത്തൽ നമുക്കും ഇനിയെങ്കിലും ഉൾവിളിയാകട്ടെ ! ഹൃദയമാകുന്ന ദേവാലയത്തിൽ സ്ഥിരവാസിയായ ദൈവത്തെ "അറയിൽ കയറി വാതിലുകൾ അടച്ചു രഹസ്യത്തിൽ നിന്റെ പിതാവിനോട് ഒന്നാവുക "എന്ന മശിഹായുടെ സാരോപദേശം(st mathew 6/5) സകല മനസുകളും ഇനിയെങ്കിലും ഏറ്റുവാങ്ങുവീൻ....ഹൃദയസ്ത്നാണ് ദൈവം, അല്ലാതെ കത്തനാരു പറയുന്ന സ്വർഗസ്തനല്ല !..ഇതാ അവൻ സകല മനസുകളിലും "വീണ്ടും വരാറായി "! മനസാകുന്ന അറയിൽ അവനെ നമുക്ക് സ്വയം മൌനത്തിന്റെ ആഴങ്ങളിൽ, ധ്യാനത്തിന്റെ ശക്തിയാൽ കണ്ടെത്താം..ഇതാണെൻറെ കർത്താവും ലോകരക്ഷകനുമായക്രിസ്തുവിന്റെ സുവിശേഷം ! കേൾപ്പാൻ ചെവിയില്ലാത്തവരേ രണ്ടു ചെവികൾ കടമെടുക്കൂ...കേൾക്കൂ.. കടമെടുക്കൂ...കേൾക്കൂ...                          

No comments:

Post a Comment

Note: only a member of this blog may post a comment.