Thursday 24 April 2014

"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും"
"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും"
സർവലോകമലയാളി നസ്രാണികൾക്കും അപമാനകരമായ വാർത്ത ! നമ്മളെ എന്നും കുംബസാരിപ്പിക്കുന്ന , പ്രപഞ്ച സൃഷ്ടാവായ ദൈവത്തെ അൾത്താരപെട്ടിയിൽ നിന്നും എടുത്തു നമ്മുടെ നാവിൽ വച്ചുതരുന്ന നമ്മുടെ മിടുക്കൻ,പരിശുദ്ധൻ , കത്തനാർ, ഒൻപതു വയസുള്ള പെണ്‍കുട്ടിയെ പള്ളിയിൽ വേദം പഠിക്കാൻ ചെന്നപ്പോൾ പീഢിപ്പിച്ചു പോലും ! രാവിലേമുതൽ"നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" റ്റീവീക്കാർ വിളിച്ചുകൂവുന്നു , തൃശൂർ ഒല്ലൂർ പൗലോച്ചായന്റെ പള്ളിയിൽ ഇതിയാൻ നല്ല വികാരമുള്ള വികാരിയാണ്‌പോലും ! ഏറിയപങ്കു പാതിരിമാരും ഹൊമോസെക്സ് /ബാലപീഡനം specialise ചെയ്തപ്പോൾ ഇതിയാനിതെന്നാപറ്റീ ?
ഇതിയാന്റെ മുൻപിൽ കുമ്പസാരിക്കാൻ ഇടയായ സർവരുമേ, നാണക്കേട്‌...ഇത് മുന്നിൽ കണ്ടുകൊണ്ടാണ് നാസറായൻ വി. മത്തായി ആറിൽ നമ്മോടു മൊഴിഞ്ഞത്! പക്ഷെ നാം കേട്ടില്ലാ ഹ..ഹാ..ഹ.. ലോകം ചിരിക്കുന്നു !ഈ പരിശുദ്ധനാണൂ നാളെ പോപ്പാകുന്നതും?! കുപ്പായമൂരിക്കുകയോ "പോയി കല്യാണം കഴിക്കാടാ കാളേ "എന്ന് പറയുകയോ സഭ ചെയ്യില്ല ..കാരണം, "നാണമില്ലാത്ത നസ്രാണിക്കതു നാണക്കേടാകും" എന്നതിനാൽ...എത്ര അഭയകളെ ഇവർ, ദൈവത്തെയും ലോകത്തെയും ഒരു ഭയവുമില്ലാതെ കൊന്നു ? എത്ര പെണ്‍കുട്ടികളെ...? എത്ര ആണ്‍കുഞ്ഞുങ്ങളെ മനോരോഗികളാക്കി ? പരിശുദ്ധ സഭയെ നേരമ്പോയി .കണക്കെടുക്കൂ വേഗം..അവൻ വീണ്ടും വരുവാൻ കാലമായി..

No comments:

Post a Comment

Note: only a member of this blog may post a comment.