Thursday 4 May 2017

അല്മായശബ്ദം: ലൈംഗികസദാചാരം, സത്യജ്വാലയില്‍ കണ്ടത്

അല്മായശബ്ദം: ലൈംഗികസദാചാരം, സത്യജ്വാലയില്‍ കണ്ടത്: ഏപ്രിൽ ലക്കം 'സത്യജ്വാല'യിൽനിന്ന്  പ്രൊഫ. പി.സി. ദേവസ്യാ   ലൈംഗികപ്രധാനമാണല്ലോ നമ്മുടെ ഇപ്പോഴത്തെ സാമൂഹികചര്‍ച്ചകള്‍ എല്ലാ..

"ഉലകമിതു നിന്റെ ചിത്രഭവനം ഒന്നോർക്കിൽ,

പാറും ശലഭ ചിറകിൽ അധിക രമ്യ രചന കാണ്മൂ ഞാൻ ;

നിമിഷ താളങ്ങൾ രാഗ സ്തുതികളാണെങ്ങും ,

ദേവാ, അനുവദിക്കീ കൃപണനെന്നെ ഏറ്റുപാടീടാൻ ..."

എന്റെ ''സാമാസംഗീതത്തിലെ'' ഒരു ഗാനത്തിന്റെ അനുപല്ലവിയാണീ വരികൾ! ഇതിൽ "നിമിഷതാളങ്ങൾ രാഗ സ്തുതികളാണെങ്ങും " എന്ന് ഞാൻ പാടിയത് ,ഈ ജീവിതമേ ആത്മാവിന്റെ ഒരു ഗാനാലാപമാണെന്ന ബോധത്തിലാണ്!  രാഗ സ്തുതികളാണ് നാം ജീവനുള്ളവയിലെല്ലാം കാണുന്ന ഈ ലയനം / സംഗമം / ഇണചേരൽ പരാഗണം ബട്ടിംഗ്  അങ്ങനെ എല്ലാമെല്ലാംതന്നെ !



"കരയുന്നോ പുഴ ചിരിക്കുന്നോ?

കണ്ണീരുമൊലിപ്പിചു കൈവഴികൾ പിരിയുമ്പോൾ

 കരയുന്നോ പുഴ ചിരിക്കുന്നോ?"

എന്ന കവിയുടെ ചോദ്യം തന്നെ ഈ അനന്തമായ പ്രകൃതിയുടെ ലയനത്തെയും, അതിലെ സ്വർഗീയതയെയും, പിന്നീടുള്ള വിരഹത്തിന്റെ നരകത്തെയുമാണ് നമ്മെ ഓർമ്മിപ്പിക്കുന്നത്  !

"കദനത്താൽ തേങ്ങുന്ന ഹൃദയവുമായി

കരകളിൽ തലതല്ലും ഓളങ്ങളെ ,

തീരത്തിനറിയില്ല തിരകൾക്കുമറിയില്ല

തീരാത്ത നിങ്ങളുടെ വേദനകൾ "   എന്ന സിനിമാഗാനം അച്ചായന്മാർ മനസ്സിരുത്തിയൊന്നു പാടൂ ...അപ്പോൾ സ്വയമറിയും ലൈംഗീകത ദൈവീകമാണെന്നു / സ്വാര്ഗ്ഗീയമാണെന്നു ! ഈ പ്രകൃതിയുടെ അതിമനോഹരമായ വിനോദം സൃഷ്ടിക്കു ആധാരമാകയാൽ അത്                                      ബ്രഹ്മപ്രേരിതവുമാകുന്നു! അത് ബ്രഹ്മമാകുന്നു ! ''god  is  love ''/ദൈവം സ്നേഹമാകുന്നു '' സ്നേഹം ലായനമാകുന്നു! സ്നേഹം അദ്വൈതം ആകുന്നു ! 'ദ്വൈതം ' ദുഖമാകുന്നു , കലഹത്തിന്റെ ഭയത്തിന്റെ തുടക്കമാകുന്നു !  'ദ്വൈതം ' നരകത്തിൻലേക്കുള്ള കമാനവും,            

''അദ്വൈതം'' സ്വര്‍ഗകവാടവും ആകുന്നു!,



"സംഗമം ത്രിവേണി സംഗമം, സ്രിംഗാര പദമാടും യാമം മദാലസയാമം"

ഇവിടെ ഓരോ മാംസ പുഷ്പങ്ങളും ഇണയെ തെടുന്നീ രാവില്‍  ,

നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാട നെയ്യും നിലാവില്‍ , ഞാനും നീയും നമ്മുടെ പ്രേമവും കൈമാറാത്ത രഹസ്യമുണ്ടോ?" എന്നൊക്കെ കേട്ട ചെവികളെ, ലൈഗീകത പാപമല്ല സ്വര്‍ഗത്തോളം പുണ്യം തന്നെയാണ് ! പക്ഷെ നമ്മെ 'പാപികള്‍' എന്ന് പേരിട്ട പാതിരിക്കോ പുളിക്കുന്ന മുന്തിരിങ്ങായുമാണ്!  



രാജീവന്ച്ചലിന്റെ 'പൈലോട്സ്' എന്ന സിനിമയിലൊരു ഗാനം ഞാന്‍ എഴുതി ! ഒടുവിലത്തെ ചരണത്തില്‍ ''രാഗോല്ലാസയായ്‌ രാജകുമാരീ നീ സങ്കീര്‍ത്തനം പാടിവാ " എന്ന് ഞാന്‍ പാടിയപ്പോള്‍ , ശ്രീ രാജീവ്‌ എന്നോട് "എന്തിനാ അച്ചായ രാഗോല്ലസയാകുംപോള്‍ സംകീര്‍ത്തനം പാടുന്നതു '' എന്ന് ! ഉത്തരമായി "ഏതു കര്‍മ്മവും ദൈവത്തിൽ          

അര്‍പ്പിച്ചാല്‍ ,ഫലം നല്ലതാകും / സല്സന്താനങ്ങളെ ലഭിക്കാന്‍ സംകീത്തനം പാടിക്കെണ്ടാകട്ടെ [ദൈവത്തെ സ്മരിച്ചുകൊണ്ടാകട്ടെ] ആ കർമ്മവും "  എന്നായിരുന്നു!     പാതിരിയെ നമ്പല്ലേ ..അയ്യാള് പോഴനാണ് !  samuelkoodal          

No comments:

Post a Comment

Note: only a member of this blog may post a comment.