Friday 5 May 2017

അല്മായശബ്ദം: ഗീതയും ക്രിസ്തവദൈവദര്ശനവും

അല്മായശബ്ദം: ഗീതയും ക്രിസ്തവദൈവദര്ശനവും: ''ഗീതയും കൈസ്തവദൈവദര്ശനവും''  പ്രിയാത്മരേ , ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാസമതിയുടെ ആഭിമുഖ്യത്തിൽ, 2017 മെയ...



പതിവായി കള്ളം പറയുന്ന "കുടുംബംവിഴുങ്ങി" പാസ്റെര്‍/പാതിരി വൃന്ദം, താന്‍ അറിയാതൊരു സത്യം പറഞ്ഞുപോയ കുറ്റത്തിന് പാവം നമ്മുടെ തന്കൂബ്രതറിനെ കുരിശിലേറ്റാന്‍ ശ്രമിക്കുമീ നാളുകളില്‍, "ഇനിവരുന്നൊരു തലമുറയ്ക്കീ തന്കൂബ്രതറിനെ വേണമോ ? "

ഇനിവരുന്നൊരു തലമുറയ്ക്കീ  പഴയനിയമം വേണമോ?

ഇനിവരുന്നൊരു തലമുറയ്ക്കീ  പുതിയനിയമം വേണമോ?

ഇനിവരുന്നൊരു തലമുറയ്ക്കീ പാസ്റെര്‍ പാതിരി വേണമോ?

ഇനിവരുന്നൊരു തലമുറയ്ക്കീ പള്ളി മോടിയില്‍ വേണമോ?

ഇനിവരുന്നൊരു തലമുറയ്ക്കീ പള്ളിമേടകള്‍ വേണമോ?

ഇനിവരുന്നൊരു തലമുറയ്ക്കീ മെത്രാന്‍ / കര്‍ദ്ദിനാള്‍ വേണമോ?''

എന്ന് തുടങ്ങി കാലമുയര്‍ത്തുന്ന നൂറായിരം ചോദ്യങ്ങള്‍ക്ക് ഒരു ശരിയായ ഉത്തരമേയുള്ളൂ..

''ഇനിവരുന്നൊരു തലമുറയ്ക്കീ ഗീതമാത്രം മതിമതി,  ''ഭഗവദ്ഗീത'' മാത്രം മതിഎനിക്ക് '' എന്ന്!



ക്രിസ്ത്യന്‍ രാജ്യങ്ങളായ സ്കാന്റിനേവിയന്‍ രാജ്യങ്ങളില്‍ നിയമം മൂലം 'ഭഗവദ്‌ഗീത' ഒരു നിര്‍ബന്ധ പഠന വിഷയമാക്കി ഹൈസ്കൂള്‍ ലവലില്‍ തന്നെ! ഹാ സ്തോത്രം ഹല്ലേലുയ്യാ ..പ്രൈസ്‌ ദി ലോര്‍ഡ്.

എങ്കിലും ഇന്നും നാം ഭാരതീയര്‍ പശുവിന്റെ പേരില്‍ തമ്മില്കൊല്ലുന്നു ,ഗോപാലക്രിഷനെയും അവന്റെ ഗീതയെയും പാടെ മറന്നു! ഹാ കഷ്ടം !



എ ഡി നാലാം നൂറ്റാണ്ടിൽ റോമായിൽ വച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തി അന്നത്തെ പൗരോഹിത്യത്തിനുവേണ്ടി തച്ചിനു എഴുത്തുകാരെ വച്ച് എഴുതിപ്പിച്ച ഈ പുസ്തകത്തിനെ ഇനിയും പോപ്പന്മാരും തങ്കൂമാരും മനസ്സിൽ തോന്നിയപോലെ കൈകാര്യം ചെയ്തെന്നിരിക്കും, എന്നിരിക്കെ നാമെന്തിന് തമ്മിലടിക്കണം ബൈബിളിനെ ചൊല്ലി ? തമ്മിൽ തമ്മിൽ സ്നേഹിച്ചാൽ പോരെ ?    

ഓ അതുപറ്റില്ലല്ലോ ! വയറ്റിപ്പാടല്ലേ സഭയുടെ പാസ്റ്ററുടെ പാതിരിയുടെ യഥാർത്ഥ പ്രശ്‍നം!  



''മക്കള്‍രാഷ്ട്രീയം'' പുതിയ നിയമമാക്കിയ കുറുനരി രാഷ്ട്രീയക്കാരുടെ  കൈകളില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ ..കാലുവാരികളായ പുതിയനിയമക്കാരുടെ കൈകളില്‍ ഞങ്ങളെ നീ അകപ്പെടുത്തരുതെ ..ആരെയും കൂസാത്ത പഴയനിയമമെന്ന കിരാത/കാപാലികരുടെ കയ്യില്‍നിന്നും ഞങ്ങളെ രക്ഷിച്ചു കൊള്ളേണമേ ,.. 'ബിജെപി' ക്കാരെ മനുഷ്യരെ കൊല്ലുന്നവരാക്കാതെ ,പേപ്പട്ടിയെ കൊല്ലുന്നവരാക്കേണമേ'' ..എന്ന പുതിയ കൊന്തനമാസ്കാരം ചൊല്ലിക്കൊണ്ട് ,  samuelkoodal.                                                  



       

No comments:

Post a Comment

Note: only a member of this blog may post a comment.