Thursday 12 October 2017

ദൈവമേ, മെത്രാൻകൊച്ചന്റെ ഒരു കുതന്ത്രമേ!

ദേ കർത്താവിനെ പിടിച്ചു ഒരു മെത്രാൻ താമരപ്പൂവിൽ പത്മാസനത്തിൽ ഇരുത്തിയിരിക്കുന്നു! യോഗീഭാവത്തിൽ ക്രിസ്തുവിനെ അവതരിപ്പിക്കാൻ ഭോഗീഭാവത്തിൽ അരമനകളിൽ വിലസിവാഴുന്ന ഇവറ്റകൾക്കെന്തു അധികാരം, അവകാശം ? എന്നൊരു സംശയം, ഇരുകാലിയാടുകൾക്കു ! 

സരസ്വതീദേവിയുടെ 'ഭദ്രാസനമായ' താമരപ്പൂവിനെ  കർത്താവിനു 'സിംഹാസനമായി' കൊടുത്താൽ, പൗരോഹിത്യമേ, നിങ്ങൾ നാഥനു പണ്ട് കൊടുത്ത മുൾമുടിയും കുരിശുമരണവുമില്ലാതെയാകുമോ ? പട്ടത്തെ ''തിരുസന്നിധിയിൽ'' കുറെ പട്ടക്കാർ കൂട്ടംകൂടിയാൽ, ദൈവത്തിന്റെ തിരുസന്നിധി ഇല്ലാതെയാകുമോ മാനവഹൃദയങ്ങളിൽ? കോട്ടയത്തെ ''ദേവലോകം'' അരമനയിൽ പത്തുനാൾ പൊറുത്താൽ കാതോലിക്കാ ദേവേന്ദ്രനും ആവുകയില്ല! പൊങ്ങച്ചക്കാരെ, സ്വർഗ്ഗവും കാലിത്തൊഴുത്തും നാണിക്കുന്നു! 

''കഴുതമേലേറിയോനെ കളിയാക്കാൻ മെഴ്‌സിഡീസും [രണ്ടുകോടിയുടെ] കുരിശിലെ സ്നേഹം വിറ്റു നിങ്ങൾ വാങ്ങുമ്പോൾ ,
വിറയ്ക്കുന്നു മാലാഖമാർ, ഭയക്കുന്നു സാത്താൻപോലും ,
കാശുവാരാൻ കുരിശടി [നാടുനീളെ] പണിയുവോരെ''!

കർത്താവിന്റെ സ്വർഗാരോഹണം ചിത്രീകരിക്കാൻ, നാളെ ഇതിയാൻ മിശിഹായെ വാണത്തേൽ [റോക്കറ്റിന്റെ മുകളിൽ ] കയറ്റി ഇരുത്തുകയില്ലെന്നാരുകണ്ടു ? പാവം കർത്താവേ, മെത്രാൻകൊച്ചന്റെ മറ്റൊരു കുതന്ത്രമേ! കണ്ടോ കണ്ടോ കൺകുളിരെ കണ്ടോ 

കൗസ്തുപം //പാഞ്ചജന്യം //അഷ്ടകം //വാത്മീകം /എന്നൊക്കെ ഇവരുടെ മേലെമേലെ അണിയുന്ന നാല്പതുമീറ്റർ കളർ ളോഹയ്ക്കു കൂടി ഇവറ്റകൾ നാളെ പേരിട്ടാലും, ഹിമാലയത്തിൽനിന്നും തപസുംകഴിഞ്ഞു കന്യാകുമാരിവരെ മെഴ്‌സിഡീസിൽ ദിനവും പറന്നാലും, കാലിത്തൊഴുത്തിലെ ''എളിമ'' ഇവറ്റകൾ ഒരുനാളും കണ്ടറിയുകയില്ലല്ലോ എന്നാണെന്റെ ദുഃഖം ! ..

കുള്ളൻമെത്രാൻ കുള്ളന്മാരെ മാത്രമേ പട്ടംകൊടുത്തു പുരോഹിതനാക്കൂ എന്നോ , വ്യഭിചാരിയോസൻ മെത്രാൻ ആഭാസന് മാത്രമേ പട്ടംകൊടുക്കൂ എന്നോ , വാശിപിടിച്ചു കണ്ട                         
കണ്ടാക്രസിനെയൊക്കെ കുപ്പായത്തിലാക്കി ആടുമേയ്ക്കാൻ വിടരുതേ എന്ന പ്രാർത്ഥനയോടെ ...samuelkoodal    

No comments:

Post a Comment

Note: only a member of this blog may post a comment.