Wednesday 13 March 2013

എങ്ങിനെ ക്രിസ്ത്യാനി ആകും ?

ഒരിക്കല്‍ ഗുരു നിത്യചൈതന്യയതി  പറഞ്ഞത് ഞാന്‍  ഇന്നോര്‍ക്കുന്നു ...ക്രിസ്തുവിനോടുള്ള ഗുരുവിന്റെ ഗുരുഭക്തി കാരണം യതിക്കു  ക്രിസ്തുമതം സ്വീകരിക്കാന്‍ മോഹം .... തുനിഞ്ഞു ..പക്ഷെ എങ്ങിനെ ക്രിസ്ത്യാനി ആകും ? ഒന്നുകില്‍ കത്തോലിക്കന്‍ ,അല്ലെങ്കില്‍ പെന്തക്കോസ് ,ഒത്തില്ലങ്കില്‍ ഒര്‌ത്തടൊക്സ് ,പറ്റിലെങ്കില്‍ പാര്ത്രിയര്‍കീസ്പക്ഷം,ഒടുവില്‍ പാവം ഗുരുവിനു മനസ്സിലായി , " ഈ പാതിരിയും പാസ്റെറുംകാരണം   ഒരുവനും ക്രിസ്ത്യാനി ആകാന്‍ പറ്റില്ല" എന്ന് ...ഇതാണ് ഇന്നിന്റെ ദുഃഖം, മശിഹായുടെ തീരാദുഖം....നമ്മുടെ നാട്ടില്‍ 50 അടി അകലത്തില്‍ തമ്മിലടിക്കുന്ന പള്ളികള്‍,..പാവം കര്‍ത്താവിനു സുഖിക്കുമെന്നു തോന്നുന്നോ ? എനിക്കെന്റെ നാഥാ , മനുഷ്യനായി മരിക്കാന്‍ വരം തരണേ...കോട്ടയം ഒര്‌ത്തടൊക്സിലെ മൂറോന്‍ പുരട്ടിയ ഈ 102 kg തൂക്കമുള്ള ശരീരമല്ല ഞാന്‍ ..ഈ അക്ഷരങ്ങള്‌ ഒഴുക്കുന്ന മനസാണ് ഞാന്‍................ ..                                                                                     . ഇന്ന് ലോകമാകെ വെളുത്ത പുക വരുന്നതും നോക്കി ഇരിക്കുന്നു ...പക്ഷെ പാവം കര്‍ത്താവിന്റെ മനുഷ്യാവതാരം കട്ടപുകയായതോര്‍ത്തു   ഞാനും....

No comments:

Post a Comment

Note: only a member of this blog may post a comment.