Sunday 17 March 2013

.പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ...

  വി.മത്തായി  6 ന്റെ 8 ഇൽ "അവരോടു തുല്യരാകരുതു ,നിങ്ങൾക്ക് ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കും  മുൻപേ ,നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ എന്ന് മശിഹാ മൊഴിയുന്നു ... ഇവിടെ, "മുൻപേ" എന്ന വാക്ക് കാലത്തെ കുറിക്കുന്നു ...1947 മാർച്ച്‌ ഒന്നിന് ഞാൻ ജനിച്ചു ,  എന്നതല്ല സത്യം.....അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതാണല്ലൊ ജനനം... ; എന്നാൽ അതിനും million  years മുൻപുതന്നെ , ഇന്ന് ഞാൻ പ്രാർഥിക്കാൻ പോകുന്നത് ഇന്നതെന്നു  അറിയാവുന്ന "ഏകജ്ഞാനം" ആണെന്റെ ദൈവം , എന്ന അറിവിലാണ് ഞാൻ ആശ്രയിക്കുന്നതും,ആനന്ദിക്കുന്നതും...സകലവും അറിയുന്ന "പ്രജ്ഞാനം ബ്രഹ്മം "എന്നും  ഞാൻ അറിയുന്നു...ഈ അറിവാണ് എന്നെ പുരോഹിത ജല്പനങ്ങളിൽ നിന്നും എന്നും  അകറ്റുന്നതു..       .
മത്തായി 6 ന്റെ 7 ഇൽ " പ്രാർഥിക്കുമ്പൊൽ  നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത് , അധിഭാഷണത്തൽ ഉത്തരം കിട്ടും എന്നാണല്ലോ അവർക്ക് തോന്നുന്നത്" എന്ന് മശിഹാ പറഞ്ഞത് വിവരമുള്ളവർക്കെ മനസിലാകൂ...പ്രാർത്ഥിക്കേണ്ട ഒരാവശ്യവും ദൈവത്തെ അറിയുന്നവനില്ല...മത്തായി 6 ന്റെ 6 ഇൽ "നീയോ പ്രാർഥിക്കുമ്പൊൾ,അറയിൽ കടന്നു വാതിൽ അടച്ചു ,രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്ക ,രഹസ്യത്തിൽ(നീ) കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രത്ഹിഫലം തരും..... അറ=മനസ്സ് ....വാതിലുകൾ =കണ്ണൂ,മൂക്ക് ,ത്വക്ക് ,ചെവി ,തൊലി, ഇവ അഞ്ചുമാണു "പഞ്ചെന്ത്രിയങ്ങൽ".....ജല്പനമല്ല, പകരം മൌനമാണ് ദൈവത്തെ അകമേ അറിയാനുള്ള എളുപ്പ മാർഗം..,അകത്തവനുണ്ട്‌ നീ ഒന്നുള്ളിൽ തപ്പി കണ്ടെത്തിയാൽ മാത്രം മതി ...കത്തനാരും പസ്സ്റ്റരും സമ്മതിക്കില്ല ..പള്ളിവിലക്കാകും ....   ബൈബിൾ ശരിക്കും ക്രിസ്ത്യാനി പഠിക്കാതെ, പഴ്ജന്മപ്പാതിരിയുടെ  പുറകേ പള്ളിയായ പള്ളിയെല്ലാം ജന്മാവസാനം വരെ അലയുകയാണ് ,പാവം വെറും ആടുകൾ... ..കസ്തൂരിമാൻ കസ്തൂരിഗന്ധം തിരഞ്ഞു തന്റെ പുറകിലുള്ള  കസ്തൂരിക്കായി സ്വയം ചുറ്റുന്നതുപോലെ ,( ജീവചലനത്തിനു കാരണമായ ദൈവം സ്വന്തം ഉള്ളിലാണുള്ളതെന്നു അറിയുന്നില്ല ഒരു ജന്തുക്കളും മനുഷ്യനൊഴികെ) . ..ആടുകളെന്നു ളോഹ വിളിച്ചു വിളിച്ചു നാം നാമറിയാതെ ജന്തുക്കളായി പാതിരിപ്പടയ്ക്കു പാലൂട്ടാൻ വെറും ആടുകൾ.. ....സങ്കടമുണ്ട് സത്യം.. .സ്വബോധത്തെ ഉണർത്തി,അതിനു ജീവൻ  കൊടുക്കുന്ന നിത്യചൈതന്ന്യമാണു ദൈവം ..ആ ചൈതന്യം നമ്മുടെ ഉള്ളിൽ സദാ വസിക്കുന്നത് കൊണ്ടാണ് നാം ചലിക്കുന്നതു പോലും , എന്ന പരമ സത്യം പോലും മനുഷ്യനു പറഞ്ഞുകൊടുക്കാൻ  അറിയാത്ത പുരോഹിതാ/പസ്സ്റെർ സാറേ ... നിനക്ക് ഹാ കഷ്ടം ....ഒരു ക്രിസ്തു ഉണ്ടെങ്കിൽ , അവൻ വീണ്ടും വരുമെങ്കിൽ ഈ കുരുടന്മാരായ വഴികാട്ടികൾക്കു  പണികിട്ടും തീർച്ച ....പ്രാർഥിക്കാതിരിക്കുന്നതാണു ഏറ്റം വലിയ സ്തുതി ....അവൻ സ്വസ്ഥനായി എല്ലാം ചെയ്യുമല്ലോ ..കര്ത്താവ് ക്രീയ ചെയ്യട്ടെ ..നമുക്ക് മൌനമായിരുന്നു അവന്റെ പൊന്നുകർമ്മങ്ങളാകാം..സ്വയം ആ പൊന്നു കരങ്ങളിൽ നമുക്ക് നമ്മെത്തന്നെ സമർപ്പിക്കാം...   ...ഇതാണ് സ്വര്ഗം ...ജലത്തിൽ മീൻ എന്നതുപോലെ നാം സദാ അവനിൽ വാഴുന്നു ,ആഴുന്നു,നീന്തിക്കളിക്കുന്നു ..എന്ന അറിവാണ് സ്വർഗം...നാമെന്നും സ്വര്ഗത്തിലാണ് സത്യം , ഈ സത്യം മറയ്ക്കുന്ന മറയാണ് പാതിരിയും പാസ്സ്റ്റരും...മറക്കരുതേ ഈ നഗ്നസത്യം...      

No comments:

Post a Comment

Note: only a member of this blog may post a comment.