Saturday 9 March 2013

പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം VI (തുടര്ച്ച ii)                                              അല്മായശബ്ദം ബ്ലോഗില്‍, ലോകത്തിനു അറിയാന്‍ പരത്തുന്ന ഈ അറിവ് ,                                       ഈ മാസം കസേര കിട്ടുന്ന പോപ് ഈ ലേഖന പരമ്പര ഒന്ന് വായിച്ചിരുന്നെങ്കില്‍ ...                   പഴയ പൊപ്പെന്മാരുടെ മാതൃകയില്‍ ഒരുപാടു വിവാഹം കഴിക്കാതെ," ഒരാദാമിനു ഒരൌവാ"  എന്ന യാഹോവാ   മാതൃകയില്‍മാന്യമായി ജീവിച്ചു കാലം ചെയ്യുവാന്‍ ഇടവരട്ടെ എന്ന് ആശിക്കുന്നു,ആശംസിക്കുന്നു... പിള്ളാരുപിടുത്തവും, സ്വവര്‍ഗരതിയും, നാണക്കേടും സഭയില്‍ ഇല്ലാതാവുകയും ,പുരോഹിതരുടെ അധര്‍മ്മം കാരണം ദൈവകോപം ഭൂമിക്കുമേല്‍ വരാതിരിക്കുകയും ചെയ്യും നിച്ചയം  ....പാവം കര്‍ത്താവിന്റെ മണവാട്ടിമാരെ  മഠങ്ങളില്‌ പുരോഹിതന്‍ രതിക്കുവേണ്ടി കുരുതികഴിക്കാതിരിക്കുകയും ചെയ്യും...ദാവീദിനേം ,സോളമനേം തോല്‍പ്പിക്കാന്‍ (അപ്പനും മോനും 600/700 ഭാര്യമാരും ,300/400 വെപ്പാട്ടിമാരും ഉണ്ടായിരുന്നല്ലോ) നാടാകെ  നെട്ടോട്ടമോടുന്ന  പാതിരി /പാസ്റെര്മാര്‍ ഓട്ടം തികയ്ക്കുമായിരുന്നു...  പിന്നെ , മനസുകളെ അടിമയാക്കുന്ന" കുമ്പസാരം" ദൈവത്തോടു നേരിട്ട് സ്വകാര്യമായിചെയ്യാനും പരിശീലിപ്പിക്കണം. "ആടും ഇടയനും കളി " നിര്‍ത്തലാക്കി, പകരം മശീഹായുടെ ആനന്ദമായ സ്നേഹത്തില്‍ ഏവരും സഹോദരങ്ങള്‍ ആകണം ...പഴയ ഒര്മാക്കേതോ പാവം "അച്ചാ പിതാവേ "എന്ന് വിളിച്ചാല്‍, "പാടില്ല പാടില്ല നമ്മെ നമ്മള്‌ പാടെ മറന്നൊന്നും ചെയ്തുകൂടാ"എന്ന് പാതിരി പാടിയിട്ട് "സഹോദരാ, എന്നെ സഹോദരാ എന്ന് വിളിക്കൂ"എന്നാകണം ...ജനത്തിന് പാതിരിമൂലം ഇല്ലാതായ ആത്മാഭിമാനം ഉണ്ടാകണം ..  എങ്കിലെ മശിഹാ ജയിക്കൂ .. മതങ്ങള്‍ (പുരോഹിത അഭിപ്രായങ്ങള്‍ )മരിക്കൂ ...പുരോഹിത /പസ്സ്ടര്‍ മതങ്ങള്‍ മരിക്കട്ടെ ... ക്രിസ്തുമതം ഉയിര്‌ത്തെഴുനെല്‌ക്കട്ടെ ...മശിഹായുടെ മനുഷ്യാവതാരം സഫലമാകട്ടെ ...മകനെ നമുക്കായി നല്‍കിയ കരുണയാം പിതാവ് മഹത്വപ്പെടട്ടെ....പള്ളിവഴക്കുകള്‍ ഇല്ലാതെയാകട്ടെ ..വോട്ടു ബാങ്കുകള്‍ ഇല്ലാതെയായാല്‍, രാഷ്ട്രീയക്കാര്‍ ടീസന്റാകും ...   ഭാരതമാതാവിന്റെ പൊന്നുമക്കള്‍ താനേ അവനവന്റെ  അയല്‍ക്കാരനെ സ്നേഹിക്കും ,നല്ലശമര്യാക്കരനും ആകും ...."ലോകാ സമസ്ത്താ സുഖിനോ ഭവന്തൂ "... മതമെന്ന മനസ്സിന്റെ താമസ്സില്ലാതെയായി ,ദേവപ്രകാശം     ഓരോമാനസ്സിലും നിറയട്ടെ ... ഭാരതം ഭൂമിയിലെ സ്വര്‌ഗമാകട്ടെ ...  

No comments:

Post a Comment

Note: only a member of this blog may post a comment.