Friday 18 March 2016

അല്മായശബ്ദം: ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കി...

അല്മായശബ്ദം: ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കി...: എ കെ സി സി പ്രസിഡന്റിന്റെയും, എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിഡണ്ടിന്റെയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നു (ദീപിക, ഇ പേപ്പർ - 15-03-20...



"ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കിയതേതു പള്ളിയിൽ"? ഏറെ

കാര്യപ്രസക്തമായ ഈ ചോദ്യത്തിനുത്തരം," പൌരോഹിത്യം ഒരു അനാവശ്യ മരാമത്ത് ചിലവാണ്‌, ചുമടാണ് വിശ്വാസികളായ സകല ആടുകള്ക്കും " എന്ന് തന്നെയാണ് . മനുഷ്യന് ഒരിടത്തും ഒരിക്കലും ഒരു കാരണവശാലും ഒരാവശ്യവും ഇല്ലാത്ത ഒരു വെള്ളാനയാണു പുരോഹിതനും പള്ളിയും ! ഇതറിയാവുന്ന ക്രിസ്തു പണ്ടേ, അവന്റെ ഉപദേശങ്ങളുടെ തുടക്കമായിത്തന്നെ "പ്രാർഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്"നമ്മോടു കല്പ്പിച്ചത് !

ക്രിസ്തുവിനെ അനുസരിക്കാൻ മാനക്കേടുള്ള മഹാപിള്ള ളോഹയിട്ട വവ്വാലിന്റെ പുറകെ പോയി ! ഒടുവിൽ വരും തലമുറകളും ഇവന്മാരെച്ചുമ്മണ്ടാതായി വരുമല്ലോ എന്നോര്ത്ത് നാമിന്നു വിലപിക്കുന്നു !

പുരോഹിതനെന്ന കുരിശും ചുമന്നു മരണത്തിന്റെ കാൽവരിക്കുന്നിലെയ്ക്ക്                മൌനയാനത്തിലാണിന്നു മനനമുള്ള ഓരോ ക്രിസ്തീയനും ! ജന്മം കൊണ്ട് അകപ്പെട്ടുപോയ ഈ കൂദാശക്കുരുക്കിൽ നിന്നും രക്ഷപ്പെടുവാൻ,ക്രിസ്തു അരുളിയതുപൊലെ  "മനസാകുന്ന അറയിൽ കയറി "പിതാവിനെ" തിരയൂ മനുഷ്യാ ..നീ നിന്നെ തിരിച്ചറിയും ! സ്വയം അറിഞ്ഞാൽ അറിവായ്! അറിവുതാൻ ആത്മമോദം!

No comments:

Post a Comment

Note: only a member of this blog may post a comment.