Tuesday 1 November 2016

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്

അല്മായശബ്ദം: സ്വർഗസ്ഥനായ പിതാവ്: വേണ്ടത് ദൈവവിശ്വാസമല്ല, ദൈവാവബോധമാണ്. നിരീശ്വരവാദം പോലെ തന്നെ അജ്ഞതയിൽ നിന്ന് ഉടലെടുക്കുന്നതാണ് ദൈവവിശ്വാസവും. ദൈവവിശ്വാസം എപ്പോഴുംതന...ക്രിസ്തു മൊഴിഞ്ഞതുപോലെ, സ്വര്‍ഗസ്ഥനായ പിതാവിനെ ഒരുവനു താന്‍ ശരീരവാസിയായി ഇരിക്കുമ്പോള്‍ അനുഭവിച്ചറിയണമെങ്കില്‍, അവന്‍ തന്റെ മനസാകുന്ന അറയില്‍ തന്നെ ദൈവത്തെ തിരയേണ്ടിയിരിക്കുന്നു! അതിനുപകരം മുകളിലേയ്ക്ക് നോക്കുന്ന പാവം അച്ചായന്മാര്‍ ഒരായിരം സംവത്സരം ഈ സാരപ്രപഞ്ചമാകെ സഞ്ചരിച്ചു തിരഞ്ഞാലും ദൈവത്തെ കണ്ടെത്തുകയില്ലാതാനും ! കാരണം ദൈവം ഒരു വസ്തുവല്ല ,പിന്നയോ ശക്തിക്ക് നിതാനമായ ബോധചൈതന്യമാണ് ! ആ നിത്യസത്യചൈതന്യാംശം തന്നെയാണ് നമ്മുടെ മനസിലെ ബോധവും, ആ ബോധത്തെ ഉണര്‍ത്തുന്ന/നിലനിര്‍ത്തുന്ന ചൈതന്യവും ! ഈ സത്യം മനനത്തിൽ ഉറയ്ക്കുംപോളാണ് ഒരുവന്‍ ആത്മബോധത്തില്‍ ആകുന്നതും,അവന്‍ ആത്മീയനാകുന്നതും! ഉറക്കത്തില്‍നിന്നും നാം ഉണരുന്നത് തന്നെ ആ ബോധചൈതന്യം നമ്മില്‍ സദാ നിലനില്ക്കുന്നതു മൂലമാണന്നറിയണം! ഉണര്‍ന്നാലുടന്‍ പ്രപഞ്ചം നമുക്കനുഭവവേദ്യമാകുന്നു, ഇതിനും കാരണം നമ്മിലെ ആ നിത്യസത്യബോധചൈതന്യം തന്നെയാണ്! നാം ഉണര്‍ന്നില്ലെങ്കില്‍ ഈ ലോകം ഇല്ലേയില്ല ! ആയതിനാല്‍ പ്രപഞ്ച സൃഷ്ടിക്കാധാരമായ "universal mind" ന്‍റെ ഭാഗം തന്നെയാണ് നമ്മുടെ മനസും എന്നറിയണം ! നാം ഉണരുമ്പോള്‍ പ്രപഞ്ചത്തെ ഉണ്ടാക്കുന്നതും അനുഭവിക്കുന്നതും, പിന്നെ നമ്മുടെ ഉറക്കത്തില്‍ ലോകത്തെ ഇല്ലാതാക്കുന്നതും നമ്മിലെ ബോധമെന്ന ഉപാധി മൂലമാണന്നും ചിന്തയില്‍ ഉറയ്ക്കണം ! അതിനാല്‍ നാം, ലോകം നമ്മുടെ മുകളില്‍ എന്നല്ല, നമ്മുടെ ഉള്ളില്‍തന്നെ എന്നും ഉറയ്ക്കണം ! നമ്മുടെ ഉള്ളില്തന്നെയുള്ള ഈലോകത്തെ നാമെന്തിനു ഭയക്കണം വെറുക്കണം മോഹിക്കണം .?.! നാം അനാദിയായി ഉള്ളവര്‍ തന്നെയെന്നും ദൈവം നമുക്ക് അനന്യൻ എന്നും അറിയേണം !

No comments:

Post a Comment

Note: only a member of this blog may post a comment.