Wednesday 9 November 2016

ബോധമുള്ളവര്‍ക്കെ ബോധക്കേടുണ്ടാകൂ

 ബോധമുള്ളവര്‍ക്കെ ബോധക്കേടുണ്ടാകൂ                                                                                                                                                                                                                                              മോഡിജി, മറ്റൊരു പ്രധാന മന്ത്രിയും ഇന്നോളം ഇന്ത്യയിൽ കാണിക്കാത്ത വകതിരിവില്ലാത്ത നടപടിയാണ് , അഞ്ഞൂറ് / ആയിര രൂപയുടെ കറന്‍സികള്‍ , ഒറ്റരാത്രികൊണ്ട് ചാരമാക്കി മാറ്റിയ ഷോക്ക് , [ഇടിമിന്നല്പോലെ ഇന്ത്യന്‍ ജനതയെ അടിചെല്പ്പിച്ച്ചത് ], എന്നാര്‍ക്കെന്കിലും തോന്നിയാല്‍ ആ തോന്നല്തന്നെ മനസിന്റെ തോന്നിയവാസമാണ്!                                                                         നിത്യബ്രഹ്മചാരിയായ എന്റെ ഒരു കാതോലിക്കായെ കാലന്‍ ചെയ്തപ്പോളദ്ദ്ഹത്തിന്റെ 'ബെഡ്റൂമില്‍' നിന്നും രണ്ടേകാല്‍ കോടി രൂപയുടെ  കറൻസിനോട്ടുകെട്ടുകള്‍ ഉണ്ടായിരുന്നുപോല്‍ ! അദ്ദേഹത്തിന്‍റെ മറ്റനേകം കോടികള്‍ സഭയിലെ പല ബ്ലേഡ് മാഫിയാകളുടെ കയ്യിലുമായിരുന്നു !  ഇത് സഭയിലെല്ലാവര്‍ക്കും അറിയാവുന്ന കുമ്പസാരിക്കാത്ത സത്യം ! എന്ന്പ്പോലാരും ['വിധവയുടെ ചില്ലിക്കാശറിയാവുന്ന' മനസുകള്‍] ഇത് വിളിച്ച്ചുപറയില്ല പല കാരണങ്ങളാല്‍,അത്രതന്നെ !                            പാലായില്‍ മാണിമോൻ  തലചുറ്റി വീണെന്ന് തമാശ ആരോ പറഞ്ഞതു വെറും കളവാണ് ! മാണിസാറു അങ്ങനെയൊന്നും വീഴില്ല വാട്സപ്പ്‌ മോന്മാരെ ! സാറിനും മോനും ഇനിയും കാശുണ്ടാക്കനറിയാം ! അതുപോലെയാണ് ഓരോ പാസ്ടരും പാതിരിയും പതിരി  മൂത്ത മെത്രാനും ബാവയും കർദ്ദിനാളും  ! മോഡിയുടെ കളി ഇവിടെ വിലപ്പോകില്ല മലബാറിന്റെ കണ്മനികള്‍ ഉള്ളിടത്തോളം ! samuelkoodal   

No comments:

Post a Comment

Note: only a member of this blog may post a comment.