Friday 10 April 2015

അല്മായശബ്ദം: ഈ യുവജനദ്രോഹം കർശനമായി തടയണം

അല്മായശബ്ദം: ഈ യുവജനദ്രോഹം കർശനമായി തടയണം: പൂര്ണമങ്ങെങ്കി,ലുണ്ടിങ്ങും പൂര്ണം, പൂര്ണങ്ങള്‍ ചേര്ന്നീടില്‍ പൂര്ണംതന്നെ,യതില്നിന്നും പൂര്ണം നീക്കുക ഹാ! പൂര്ണം!! പൂര്ണം പൂജ്യമതായാ...

"ഓംനി പ്രസന്റ്" എന്ന ഗുണം ദൈവത്തിനു പണ്ടേ നമ്മള്‍ കൊടുത്തതാണല്ലോ ! എല്ലായിടവും നിറഞ്ഞുനില്‍ക്കുന്നവന്‍ എന്ന് പറയപ്പെടുന്ന ഈ ദൈവമല്ലേ, ഈ socalled ശൂന്യതകളിലും  നിറഞ്ഞുനില്‍ക്കുന്ന ചൈതന്യം ? എങ്കില്‍ ചിന്തകളില്ലാത്ത മനസിന്റെ ശൂന്യതയില്‍ നിറഞ്ഞു നില്‍ക്കുന്ന "അവനെ" മൌനം ഉപാധിയാക്കി ഏവര്‍ക്കും പരിശ്രമത്തിലൂടെ കണ്ടെത്തിക്കൂടെ , അവനില്‍ അലിഞ്ഞു സ്വയം സ്വഗ്സ്തനും ആയിക്കൂടെ ? അപ്പോള്‍ വി.മത്തായി ആറിന്റെ ആറില്‍ നാഥന്‍ മൊഴിഞ്ഞതും പരമമായ ശരി ആയി ! അവന്റെ വചനം ശരിയെങ്കില്‍ കള്ളപ്പാതിരി/പാസ്റെര്‍ തലമുറകളെ പള്ളിയെന്ന കെട്ടിടത്തിലിട്ടു തകര്‍ക്കുകയായിരുന്നു ;സത്യം !                   ആത്മീയാന്ധതയില്‍ മനുഷ്യമനസുകളെ ഇന്നോളം കള്ളകൂദാശ ചെയ്തു കുഴിച്ചുമൂടിയ ഇവറ്റകളും, ഈ പ്രസ്ഥാന സംഖടനകളും വെറും  വാരിക്കുഴികള്‍ മാത്രമായിരുന്നു സത്യം ! എല്ലാ ശൂന്യതകളെയും നിറയ്ക്കുന്ന പൂര്‍ണ്ണതയാണ് ദൈവം ! അവനെ സ്വയം ഉള്ളിന്റെയുള്ളില്‍ അറിയുന്നവനും അവനെപ്പോലെതന്നെ പൂര്‍ണ്ണനും ആകുന്നു !  അതാണ്‌ ക്രിസ്തു നമ്മോടു ആഹ്വാനം ചെയ്ത "പിതാവിനെപ്പോലെ പൂര്‍ണ്ണരാകുവീന്‍ "എന്ന തിരുക്കുരല്‍ !!

No comments:

Post a Comment

Note: only a member of this blog may post a comment.