Monday 6 April 2015

അല്മായശബ്ദം: പൂര്‍ണ്ണമല്ലാത്ത പൂര്‍ണ്ണത !: സക്കറിയാസ് നെടുങ്കനാല്‍  സമഗ്രത: " നിങ്ങളുടെ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരാകുവിൻ." യേശു അങ്ങനെ പറഞ്...

"കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്ന തിരുക്കുരല്‍ ഇവിടെയാണ്‌ പ്രസക്തമാവുക ! ചെവിയിലൂടെ ശബ്ദതരംഗം തലച്ചോറിലെത്തിയാലും ആശയരൂപത്തില്‍ അത് മാറുന്നത് ബുദ്ധിയില്‍  അതു  അലിയുന്നതുകൊണ്ടാണ് ! സക്കരിയാചായന്റെ ഈ വിചാരവീചി അദ്ദേഹം ജന്മജന്മാന്തരങ്ങളായി ആര്‍ജിച്ച മനസിന്റെ സംസ്കാരം കാരണമാണ് ! നമ്മുടെ പള്ളിപ്പാതിരികളെ ഗുരുക്കന്മാരാക്കിയതാണ് ക്രിസ്ത്യാനിക്ക് പറ്റിയ വംശീയമായ കൊലച്ചതി ! "ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീല്‍ ;പഠിപ്പുള്ളോരുണ്ടാകെണ്ടേ ഗുരുക്കളാകാന്‍?"(അപ്രിയ യാഗങ്ങള്‍) എന്ന എന്റെ മനസിന്റെ തേങ്ങല്‍ ഒരുവട്ടം കൂടി ഇവിടെ ഓര്‍ക്കുന്നു !പൂണ്ണമായ സിന്ധുവില്‍ പൂര്‍ണമായിത്തന്നെ മരുവുംപോളും തിരയ്ക്കൊരു പൊട്ടച്ചിന്ത;"ഞാന്‍ വെറുമൊരു തിരയല്ലേ" എന്ന് ? ഇവിടെയാണ്‌ തിരയുടെ ദു:ഖത്തിന്റെ/സുഖത്തിന്റെ  തുടക്കം ! ജനിക്കലും മരിക്കലും  നടുക്കുള്ള സുഖദു:ഖാനുഭവങ്ങളും ഒക്കെ ഉണ്ടാകുന്നത് "ഞാന്‍" എന്ന ബോധം ഒന്നുകൊണ്ടു മാത്രമാണ് ! 'ഞാന്‍ ഒരു തിരയാണെന്ന' തോന്നലാണീ തിരയെ അപൂര്നനാക്കിയതും ! തിര പള്ളിയില്‍ പോയിട്ടില്ലല്ലോ ഈ പൊട്ടചിന്ത കത്തനാരില്‍നിന്നും കേള്‍ക്കാന്‍ ?

No comments:

Post a Comment

Note: only a member of this blog may post a comment.