Monday 13 April 2015

അല്മായശബ്ദം: ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !

അല്മായശബ്ദം: ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !: ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" ! കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവും നിറമുള്ള മഷിച്ചാര്‍ത്തായി കുറിക...

ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" !



കത്തോലിക്കാസഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എക്കാലവും നിറമുള്ള മഷിച്ചാര്‍ത്തായി കുറിക്കപ്പെട്ട 2015 ഫെബ്രുവരി 28 ലെ KCRM ന്‍റെ എറണാകുളം സമ്മേളനവേദിയില്‍വച്ചു (മഹാഭാഗ്യമെന്നു പറയട്ടെ, നിയതിയുടെ നിയോഗംപോലെ) എനിക്ക് ഏറ്റുവാങ്ങേണ്ടിവന്ന , നമ്മുടെ പ്രിയന്‍ ശ്രീ. ജോസാന്റണിയുടെ "യേശു ഉള്സ്വരങ്ങള്‍" എന്ന കവിതാസമാഹാരം, കാലത്തിന്‍റെ വരുംകാല ചിന്തകളില്‍ "സത്യത്തിന്‍റെ ഉള്സ്വരങ്ങള്‍" ആയി എന്നും മാറ്റൊലി കൊള്ളുന്ന വിചിന്തനങ്ങള്‍ തന്നെയാണ് സംശയമില്ല !

മനനം ചെയ്യുന്ന ഒരുപാട് മനുഷ്യമനസുകളില്‍ എക്കാലവും ഉരുത്തിരിഞ്ഞ ചിന്തകളാണിവ! എങ്കിലും, കാരണമില്ലാത്ത ഏതോ ഒരു ഭയം കാരണം ആരെകൊണ്ടും നാളിതുവരെ ഇത് കാലത്തിന്‍റെ സുവിശേഷമായി പറയിച്ചിട്ടുമില്ല !

"നിങ്ങളെ ഞങ്ങള്‍ അറിയിച്ചതൊഴിച്ചിങ്ങൊരുവന്‍  വന്നറിയിച്ചാല്‍ ,

വാനവനെങ്കിലും ആദൂതന്‍ താനേല്‍ക്കും സഭയിന്‍  ശാപം "                                                   എന്ന കുര്‍ബാനപ്പാട്ട് കുട്ടിക്കാലം മുതല്‍ക്കേ കേട്ടും ചുണ്ടിലൊഴുക്കിയും തഴമ്പിച്ച ശതകോടി ജന്മങ്ങളില്‍ ആര്‍ക്കും തന്നെ ഈ ചിന്തകള്‍  മനസില്കൂടി ഒന്ന് കടത്തിവിടാന്കൂടി ഭയമായിരുന്നു എന്നതാകാം അതിനൊരു കാരണം !        

കാലം കാതോര്‍ത്തിരുന്ന ആ സത്യത്തിന്‍റെ സുവിശേഷം എന്റെ പ്രിയന്‍ ശ്രീ.ജോസന്ടണിയുടെ തൂലികത്തുമ്പിലൂടെ നാളെയുടെ നന്മയ്ക്കായി ഒഴുകിയെത്തി!  

"പൂച്ചയ്ക്കാരു മണികെട്ടും"എന്നാച്ചൊല്ലിനുത്തരമായി, ക്രിസ്തീയസഭകളെ ഇന്നോളം ഭരിച്ച അന്ധവിശ്വാസമേ, നിന്റെ കഴുത്തില്‍  ഈ രചനയിലൂടെ കവി ഒരു "ഭാരമണി" ഇതാ കെട്ടിയിരിക്കുന്നു !   വിശ്വാസികള്‍ക്ക് ആദ്യവായനയില്‍ അരുചികള്‍ ചിലപ്പോള്‍  നല്കിയേക്കാം ..."താന്‍ വിശ്വസിച്ചിരുന്നതെല്ലാം പൊയ്യായിപ്പോയല്ലോ" എന്ന ഉള്തേങ്ങല്‍ ഉണരുംമുന്പേ പള്ളിസെമിത്തേരിയില്‍ അന്ത്യഉറക്കമാകുന്നു തലമുറകള്‍ ! മറിച്ചുള്ള ന്യൂനപക്ഷസുക്രിതികള്‍ക്കോ ഇത് മനോഹരകാവ്യബിംബങ്ങള്‍ മാത്രമായി,കരളില്‍ കരുതിവയ്ക്കാനുള്ള അമൂല്യ മനസ്പന്ദനങ്ങളും ആകും !      

ശ്രീ.സെബാസ്ട്യന്‍ വട്ടമറ്റം ഈ സമാഹാരത്തിനായി എഴുതിയ അവതാരിക (believe and invest in God)  എത്ര മനോഹരമേ...'ഉള്ളടക്കത്തിലെ'അച്ചടിപ്പിശകുകള്‍ സാരമില്ല . യേശുവിന്റെ ഉള്സ്വരങ്ങളുടെ കരുത്തും മാറ്റൊലിയും ഈ കവിതകളിലൂടെ സുമനസുകളെ ഏറ്റുവാങ്ങൂ ..നേരത്തേ നേരറിഞാല്‍ കാലത്തേ കുളിരണിയാം....                                                    


No comments:

Post a Comment

Note: only a member of this blog may post a comment.