Saturday 18 April 2015

അല്മായശബ്ദം: I LOVE MY KNANAYA COMMUNITY...BUT

അല്മായശബ്ദം: I LOVE MY KNANAYA COMMUNITY...BUT: എക്കാലവും വംശശുദ്ധി മുദ്രാവാക്യവും മുഴക്കി ജീവിക്കുന്ന ഒരു സമൂഹത്തിന്‍റെ ഉള്ളില്‍ നിന്ന് ഒരു കുട്ടി എഴുതിയതാണ് ഈ ലേഖനം. ഇത് HOLY FAMILY K...

"പാരമ്പര്യം" എന്ന വാക്കുതന്നെ കേരളത്തിലെ അച്ചായെന്മാര്‍ക്കില്ലന്നത് സത്യമല്ലേ ? ആര്‍ഷഭാരത /സനാതനമത/ചാരിത്ര്യത്തിന്റെ പാരമ്പര്യം ഏതോ കാരണങ്ങളാല്‍ ദൂരത്തെരിഞ്ഞു , പാതിരിപ്പുറകെ പോയ ഇന്ത്യന്‍ ക്രിസ്ത്യാനിക്ക് "പറങ്കിപ്പുണ്ണ്‍" സമ്മാനിച്ച പാശ്ചാത്യപാരമ്പര്യത്തെക്കുറിച്ചു സ്വയം മൂക്കത്ത് വിരല്‍ വച്ചുകൊണ്ട്                                കീര്‍വാണമടിക്കുന്നതായിരിക്കും ഇനിയും കാണാന്‍ ഉത്തമം ! പാശ്ചാത്യന്റെ/പറങ്കികളുടെ  "മതമെന്ന ചതിക്കുഴിയില്‍" വീണുപോയ നമ്മുടെ മരമണ്ടന്‍ പിതാമഹന്മാരുടെ                                        മൊണ്ണത്തരമിനിയെങ്കിലും മനസിലാക്കി ,അപ്പന്‍ കിടന്ന അതേകുഴിയില്‍ മലര്ന്നുകിടന്നുള്ള ഈ മനസിന്‍റെ പുങ്കത്തരമൊക്കെ നാവില്‍നിന്നും വടിച്ചുകളയണം ഓരോ പ്രഭാതത്തിലും,ഇനിയുള്ളകാലം ! എന്നിട്ട് ,വരുംതലമുറകളെ ഈ പടുകുഴിയില്‍നിന്നും/ ആത്മീകാന്ധതയില്‍നിന്നും കരകയറ്റുവാന്‍  എന്താണ് മാര്‍ഗം എന്ന് ആരായുകയും  ചെയ്യേണം ഓരോ മനസുകളും ! "ഉള്ളത് പറയുമ്പോള്‍ കള്ളിക്ക് തുള്ളളിളകും" എന്ന ചൊല്ല് മറക്കരുതേ  മാന്യതയുള്ളവര്‍ !

"ദൈവമേ നീ ശുദ്ധ മുള്ളവനാകുന്നു" എന്നാണ് ഞാന്‍ പള്ളിയില്‍ കുട്ടിക്കാലത്ത്  ചൊല്ലിത്തുടങ്ങിയത് ! ദൈവത്തെ "നീ "  എന്ന് വിളിക്കുന്നതില്‍ എന്തോ പന്തികോട് എന്റെ കുഞ്ഞു മനസന്നേ കണ്ടെത്തി ,അപ്പച്ചനോട് ഞാന്‍ ചോദിച്ചു ! ഉത്തരമായി "ദൈവത്തെ വിളിക്കാന്‍ പറ്റിയ പദങ്ങള്‍ കത്തനാര്‍ കണ്ടെത്തത്തതോ /ദൈവത്തെക്കുറിച്ചു നല്ലവിവരം ഇല്ലാഞ്ഞിട്ടോ ആകാം" എന്നായിരുന്നു ! അവന്‍ /ഇവന്‍ /നീ /ഒക്കെ വെറുക്കപ്പെട്ട നിക്രിഷ്ട മലയാള പദങ്ങളല്ല ! യു youഎന്ന ഒറ്റക്കാച്ച്ചിൽ ഇംഗ്ലീഷ്കാരന്‍  നീ/ നിങ്ങള്‍ /താങ്കള്‍ എല്ലാം ഒതുക്കിയില്ലേ ? ! മറിച്ചു "ബഹുമാനപ്പെട്ട നമ്മുടെ "ചെറ്റ" സൊ അനസ് സൊ " എന്ന കേരളരാഷ്ട്രീയ മൊഴിവഴക്കം അനുകരിക്കാതിരുന്നാല്‍ മതി!


No comments:

Post a Comment

Note: only a member of this blog may post a comment.