Monday 25 January 2016

അല്മായശബ്ദം: വരുന്നൂ ദു:ഖ വ്യാഴാഴ്ച്ച!

അല്മായശബ്ദം: വരുന്നൂ ദു:ഖ വ്യാഴാഴ്ച്ച!: സ്വന്തം തത്ത്വങ്ങൾ ലോകമെങ്ങും പ്രഘോഷിക്കപ്പെടാൻ വേണ്ടി യേശു ബോധപൂർവ്വമാണ് ഇങ്ങിനെയൊരു സഭയേയും പുരോഹിതവൃന്ദത്തേയും നിയോഗിച്ചതെങ്കിൽ, നേപ്പ...



രോഷന്‍ പറഞ്ഞ സംഭവകഥ , (അഹമ്മദാബാദ് രൂപതയിലെ പെട്ലാദ് ഇടവകയിലാണു സംഭവം. ജഡം പള്ളിവക സിമിത്തേരിയിൽ അടക്കാൻ പള്ളികമ്മറ്റി ചോദിച്ച അയ്യായിരം രൂപാ കൊടുക്കാൻ ഈ വീട്ടുകാർക്കില്ലായിരുന്നു. 22 മണിക്കൂർ യുവതിയുടെ ജഡം സംസ്കരിക്കപ്പെടാതെ കാത്തിരുന്നു. ആർച്ച് ബിഷപ്പ് മക്വാനും സഹായിച്ചില്ല. അവസാനം പൊതുശ്മശാനത്തിൽ അവൾ ദഹിപ്പിക്കപ്പെട്ടു.) വായിച്ചപ്പോള്‍, ഇത് നമുക്കും കണ്ടു പകര്‍ത്താവുന്ന ഒരു മകുടോദാഹരണം ആണെന്നു എന്റെ മനസ് പറഞ്ഞു ! KCRM (കേരള ക്രിസ്ത്യന്‍ റീഫോര്‍മേഷന്‍ മൂവ്മെന്റ് )എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നാം ഒന്നാമതായി നമ്മുടെ ജീവിതങ്ങളില്‍//വീടുകളില്‍ ഇത് നടപ്പാക്കി , പാതിരിപ്പടയുടെ ജല്പനകൂടാശാതട്ടിപ്പില്‍നിന്നും, ദേഹിയെയും ദേഹത്തെയും, സമ്പത്തിനെയും നമ്മുടെ ആത്മാഭിമാനത്തെയും സംരക്ഷിക്കാന്‍ തുടങ്ങണം എന്നാണു ! കല്ലറകളുടെ പേരില്‍ കത്തനാരു 'മകരകൊയ്തു' നടത്തുന്നത് ഒരിക്കലായി ഇല്ലാതെയാക്കണം ; എങ്കില്‍ ശവക്കോട്ടകളില്‍ ആണ്ടോടാണ്ട് നടത്തുന്ന കത്തനാരുടെ "ധൂപംവയ്പ്പു" തട്ടിപ്പില്‍നിന്നും നമുക്ക് വിടുതല്‍ ലഭിക്കും ! കത്തനാരുടെ കീശയും ദിനംതോറും വീര്‍ക്കാതിരിക്കും ! ചിന്തിക്കുന്ന ജനമേ,പ്രതികരിക്കൂ...

അതിനു ഒന്നാമതായി, KCRM (കേരള ക്രിസ്ത്യന്‍ റീഫോര്‍മേഷന്‍ മൂവ്മെന്റ് ) പാലായില്‍ നിന്നും പൊങ്ങി പാരാകെ പടരട്ടെ! കേരളത്തില്‍ kcrm ന്‍റെ ജില്ലാതല യൂണിറ്റുകൾ ഉണ്ടാകട്ടെ ! പിന്നീടത്‌ ഗ്രാമങ്ങള്‍ തോറും വിരിയട്ടെ ! ഒരു ഗ്രാമത്തിലെ സര്‍വമാന ക്രിസ്തീയവിശ്വാസ സമൂഹത്തിനായും പൊതുസ്മശാനത്തില്‍ ഒരേ ഒരു 'ഇടം' മതി ! ഒരു സഭയുടേയും ഇടയനും അവന്റെ ഇടയലേഖനവും ഇതില്‍ കൈകടത്താന്‍ അനുവദിക്കയുമരുത്! എങ്കില്‍ ക്രിസ്ത്യാനിക്ക് രക്ഷകന്‍ ക്രിസ്തു മാത്രമാകും ! അവന്റെ രാജ്യവും താനേ ഭൂമിയില്‍ വരും , അയല്‍ക്കാരനെ സ്നേഹിക്കാന്‍ ഓരോമനവും തുടിക്കും! കോട്ടയത്തെ ശുദ്ധരക്തവാദം ഇല്ലാതെയാകും, കാട്ടാളക്കത്തനാരും അവന്റെ കാനോന്‍ നിയമവും ഇല്ലാതെയായി ദൈവത്തിന്റെ കല്പനകള്‍ മാത്രം ഹൃദയങ്ങളില്‍ കാത്തുസൂക്ഷിക്കുന്ന ദൈവജനവും ഭൂമിയില്‍ അധിവസിക്കും നിശ്ചയം ! ആദിമ ക്രിസ്തീയവിശ്വാസസമൂഹം ഒരു കൂദാശയും തക്സായും ജലപനവും ഇല്ലാതെ ദൈവസ്നേഹത്തില്‍ പണ്ട് സ്വര്‍ഗവാസികലെപ്പോലെ ജീവിച്ചതുപോലെ നമുക്കും ഇവിടെ ജീവിക്കാം ; അതിനു പള്ളിയേ വേണ്ട ,പാതിരിയെ തീരെയും വേണ്ടാ .....

 ഗ്രാമങ്ങള്‍ തോറും നൂറു സഭകളും ,കള്ളന്മാരുടെ ഗുഹകളും ,അതില്‍ ജനത്തെ കയ്യാളാന്‍ കാട്ടുകള്ളന്മാര്‍ പലതരം കളര്‍ ളോഹകളില്‍ തോപ്പിവച്ചും വൈക്കാതെയും നമ്മെ ദിനവും 'ഏപ്രില്‍ഫൂള്‍' ആക്കുന്നതും നിര്‍ത്തലാക്കാം ...

No comments:

Post a Comment

Note: only a member of this blog may post a comment.