Monday 2 May 2016

അല്മായശബ്ദം: രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നായാല്‍മതി

അല്മായശബ്ദം: രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നായാല്‍മതി: റ്റി.റ്റി. മാത്യു , തകടിയേല്‍ ( പ്രസിഡന്റ് , ' ആള്‍ ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ '-AICA) കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥ...



"രാഷ്ട്രീയമേതായാലും മനുഷ്യന്‍ നന്നായാല്‍മതി" എന്നതിനോട് "മതമേതായാലും മനുഷ്യൻ നന്നായാൽ മതി"എന്ന് മൊഴിഞ്ഞവൻ കൂടി സമ്മതിക്കുകയില്ല! കാരണം മനുഷ്യന് 'മതവും ,ഈശ്വരസങ്കല്പവും' ജന്മം മൂലം കിട്ടിന്നതും ,എന്നാൽ  'രാഷ്ട്രീയം' പിന്നീടവൻ തിരഞ്ഞെടുക്കുന്നതും ആകുന്നു ! പള്ളിയിലെ തലചോറില്ലാത്ത "ആടുകളെപ്പോലെ" അന്ധമായി രാഷ്ട്രീയത്തെ അനുകരിക്കുന്ന മനനമില്ലാത്തവരും, മന്ദബുദ്ധികളും നിറഞ്ഞതാണ്‌ കേരളസമൂഹം എന്നതാണ് ഇന്നിന്റെ ശാപം !  എന്റെ ഗ്രാമത്തിൽ ഇന്നലെ NDA യുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ പങ്കെടുത്ത എന്റെ ഒരു അച്ചായ സുഹൃത്തിനോട്  "ഈവട്ടം വോട്ടാര്ക്ക " എന്ന എന്റെ ചിരിച്ച ചോദ്യത്തിന് "നമ്മൾ അച്ചായന്മാർ കോൺഗ്രെസിനല്ലേ" എന്നായിരുന്നു ഉത്തരം ! മതനേതാക്കൾ,പുരോഹിതർ ,  'ഈശ്വരനിന്ദയോടൊപ്പം' 'രാഷ്ട്രീയവും' മനസുകളിൽ  കുത്തിവയ്ക്കുന്നു എന്നതിന്റെ തെളിവാണിത് ! ഫലമോ, നാളത്തെ സമൂഹത്തിൽ വരാവുന്ന മതനിന്ദയും അക്രമ // ആരാജകത്തവും ! നീചന്മാരായ രാഷ്ട്രീയക്കാരുടെ  "ന്യൂനപക്ഷ പ്രീണനം" കൂടിയതിനാൽ താനേ ഉരുവായതാണീ ഇന്നത്തെ "വര്ഗീയരാഷ്ട്രീയം"!   ഭൂരിപക്ഷത്തെ ചൊടിപ്പിച്ചതിൽ കേരളത്തിലെ ളോഹകൾക്കുള്ള പങ്കു വളരെ വലിയതാണ്; കാരണമോ അവർ ക്രിസ്തുവിനെ അറിഞ്ഞില്ല എന്നത് തന്നെ ! "കൈസർക്കുള്ളതു കൈസര്ക്ക് / ദൈവത്തിനുള്ളത് ദൈവത്തിനു "എന്ന ക്രിസ്തുവിന്റെ 'വകുപ്പ്' ഈ ചെറ്റകൾക്കു  ഇന്നും  മനസിലായിട്ടില്ല;  ആയതിനാൽ അവർ മതത്തിൽ രാഷ്ട്രീയം കുത്തിത്തിരുകി! ഭൌതീകതയിൽ ആത്മീകത കലര്ത്തി കുര്ബാനയപ്പം ചുട്ടു ! ഇത് കര്ത്താവിന്റെ 'തിരുമേനി' എന്ന് കളിയാക്കി ചൊല്ലി സ്വയം "തിരുമേനിമാരായി" വിലസിവാഴുന്നു ! രാഷ്ട്രീയക്കാർ വോട്ടുബാങ്ക് കാരണം തങ്ങളുടെ ചൊൽപ്പടിയിൽ ആണെന്നു  അഹംകരിചു  സ്വയം 'രാജകീയ പൌരോഹിത്യമാക്കി' കൊടിവച്ച കാറുകളിൽ പറന്നു, അരമനകളിൽ പള്ളിയുറങ്ങി പൊറുതിയായി!(ഇതുകണ്ട് മാലാഖമാർ വിറയൽ ആര്ന്നു ;സാത്താനോ ഉള്പുളകവും}! കോണ്ഗ്രസ് എത്ര അഴിമതിയിൽ മുങ്ങിയാലും അച്ചായൻ കോണ്ഗ്രസുകാരനായിരിക്കണം എന്ന ഏതോ "കൂദാശ" ഇവന്റെ ഉള്ളിന്റെയുള്ളിൽ കലര്ന്നുപോയി എന്നതിനാൽ ഇവിടം വര്ഗീയ കലാപത്തിനു നാളെ വേദിയാകും ;അതിനു കാരണമാകുന്ന കലികാലളോഹകളെ, നിങ്ങള്ക്ക് ഹാ  കഷ്ടം !    

No comments:

Post a Comment

Note: only a member of this blog may post a comment.