Friday 6 May 2016

അല്മായശബ്ദം: സഭാ നവീകരണക്കാർ രാഷ്ടീയത്തിലിറങ്ങരുത്.

അല്മായശബ്ദം: സഭാ നവീകരണക്കാർ രാഷ്ടീയത്തിലിറങ്ങരുത്.: കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനങ്ങൾ ലക്ഷ്യം മറുക്കുന്നുവോ കത്തോലിക്കാ സഭയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആത്മിയ മൂല്യത്തകർച്ചയും വിശ്വാസികൾ...



ലോകഗുരുവായ ശ്രീ. ക്രിഷ്ണന്‍റെ നാവിലൂടൂറിയ 'ആത്മജ്ഞാനം ' 3100 കൊല്ലങ്ങള്‍ താണ്ടി ക്രിസ്തുവും യാഹൂദിയായില്‍ അതേറ്റുപാടി! ക്രിസ്തുവിന്റെ സുവിശേഷ വേലൈക്കെന്നുചമഞ്ഞു വേഷംകെട്ടിയ പുരോഹിതന് ഇന്നയോളം "തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കാൻ" മനസാകുന്ന ഒരു മനുഷ്യജീവിയെയും ഉണ്ടാക്കാന്‍ കഴിയാതെ പോയതിനാല്‍, ഈ "കുരുടന്മാരായ വഴിക്കാട്ടികള്‍ രാഷ്ട്രീയത്തില്‍ നമ്മെ വഴിനടത്തുന്നതും കുഴിയിലേക്കാകും ! ആയതിനാല്‍ ഇവറ്റകളുടെ ഇടയ/മടയ ലേഖനങ്ങളെ കാറ്റില്‍ പറത്തുക ക്രിസ്തീയരെ ... സ്വാര്‍ത്ഥ താല്പ്പര്യ്ങ്ങള്‍ക്കായി ആടുകളുടെ വോട്ടുബാങ്ക് മോഹവിലയ്ക്ക് വില്‍ക്കുന്ന, "അമ്മയ്ക്ക് മിന്നു പണിതാലും അടിച്ചുമാറ്റുന്ന" തട്ടാന്മാരേപ്പോലെയുള്ള  പുരോഹിതരെ നമ്മുടെ ബുദ്ധിയുടെ  നടത്തിപ്പുകാരാക്കാതെയിരിക്കുക !  മെത്രാന്‍                         പറയുന്ന "ഇടതുവലതു" മാറി,ഇനിയെങ്കിലും നേരെയാകൂ ..നാടും നാമും നന്നാകട്ടെ ..ആമ്മേന്‍ ! വിവരദോഷിപ്പുരോഹിത മേല്ക്കൊയ്മയില് നിന്നും അജമനസുകളെ ഉദ്ദരിക്കാന്‍ ഓരോ സന്മനസുകളും പരസ്പരം ഈ 'സുവിശേഷം' കൈമാറെണ്ടതും ആകുന്നു എന്നാണെന്റെ മതം !

No comments:

Post a Comment

Note: only a member of this blog may post a comment.